Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജക്കാർത്തയിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; ഷൂട്ടിങ് റെയ്ഞ്ചിൽ സ്വർണം വെടിവെച്ചിട്ടത് പതിനാറുകാരൻ സൗരഭ് ചൗധരി; ഷൂട്ടിങിൽ ഇത് ആറാം മെഡൽ; ആകെ മെഡൽ നേട്ടം ഒൻപതായി

ജക്കാർത്തയിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; ഷൂട്ടിങ് റെയ്ഞ്ചിൽ സ്വർണം വെടിവെച്ചിട്ടത് പതിനാറുകാരൻ സൗരഭ് ചൗധരി; ഷൂട്ടിങിൽ ഇത് ആറാം മെഡൽ; ആകെ മെഡൽ നേട്ടം ഒൻപതായി

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം സ്വർണം. ഷൂട്ടിംഗിലാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. പത്ത് മീറ്റർ എയർ റൈഫിൾസിൽ പതിനാറുകാരൻ സൗരഭ് ചൗധരിയാണ് സ്വർണമണിഞ്ഞത്. ഇതേ ഇനത്തിൽ അഭിഷേക് വർമ ഇന്ത്യയ്ക്കായി വെങ്കലവും കരസ്ഥമാക്കി. 50 മീറ്റർ എയർ റൈഫിൾസിൽ സഞ്ജീവ് രജ്പുത് വെള്ളി നേടി. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡൽനേട്ടം ഒൻപതായി. മൂന്ന് വീതം സ്വർണവും വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്. ഇതിൽ ആറ് മെഡലുകളും ഷൂട്ടിങ് റെയ്ഞ്ചിൽ നിന്നാണ് ലഭിച്ചിരിക്കുന്നത്.

രണ്ടാം ദിനത്തിൽ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം ഇതോടെ വിനേഷ് സ്വന്തമാക്കുകയും ചെയ്തു. ഫൈനലിൽ ജപ്പാന്റെ യൂകി ഇറിയെ 6-2 ന് തകർത്തായിരുന്നു വിനേഷിന്റെ സ്വർണനേട്ടം. നേരത്തെ ഗെയിംസിന്റെ ആദ്യ ദിനത്തിൽ ഗുസ്തിയിൽ ബജ്റംഗ് പൂനിയയാണ് ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത്.

പുരുഷവിഭാഗം ഷൂട്ടിങ് ട്രാപ്പിൽ ലക്ഷയ്, പത്ത് മീറ്റർ എയർ റൈഫിളിൽ ദീപക് കുമാർ എന്നിവർ വെള്ളിനേടി. പത്ത് മീറ്റർ എയർ റൈഫിൾ മിക്സഡ് ടീമിനത്തിൽ അപൂർവി ചന്ദേല, രവി കുമാർ എന്നിവർ വെങ്കലും സ്വന്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP