Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്; നാലാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത് നാല് വിക്കറ്റ്; മികച്ച ബൗളിങ് പ്രകടനവുമായി ഇന്ത്യൻ പേസർമാർ; വിജയത്തിലേക്ക് ഇനി ആറ് വിക്കറ്റ് ദൂരം മാത്രം; ഇഷാന്ത് ശർമ്മയ്ക്ക് രണ്ട് വിക്കറ്റ്

ട്രെന്റ്ബ്രിഡ്ജ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്; നാലാം ദിനം ഇംഗ്ലണ്ടിന് നഷ്ടമായത് നാല് വിക്കറ്റ്; മികച്ച ബൗളിങ് പ്രകടനവുമായി ഇന്ത്യൻ പേസർമാർ; വിജയത്തിലേക്ക് ഇനി ആറ് വിക്കറ്റ് ദൂരം മാത്രം; ഇഷാന്ത് ശർമ്മയ്ക്ക് രണ്ട് വിക്കറ്റ്

സ്പോർട്സ് ഡെസ്‌ക്

ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. .ഇന്ത്യ ഉയർത്തിയ 521 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നാലു വിക്കറ്റുകൾ നഷ്ടമായി. വിക്കറ്റ് നഷ്ടപ്പെടാതെ 23 റൺസ് എന്ന നിലയിൽ കളിയാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യ തുടക്കത്തിൽ തന്നെ ഞെട്ടിച്ചു.സ്‌കോർ 27-ൽ എത്തിയപ്പോൾ 13 റൺസെടുത്ത കീറ്റൺൺ ജെന്നിങ്സിനെ ഇഷാന്ത് മടക്കി. പിന്നാലെ അലസ്റ്റർ കുക്കിനെയും ഇഷാന്ത് തന്നെ ലോകേഷ് രാഹുലിന്റെ കയ്യിലെത്തിച്ചു.

നായകൻ ജോ റൂട്ടിനെ (13) ബുംമ്രയും ഒലി പോപ്പിനെ (16) ഷമിയും മടക്കി. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ്. മൂന്ന് റൺസുമായി ബെൻ സ്റ്റോക്സും 19 റൺസുമായി ജോസ് ബട്‌ലറുമാണ് ക്രീസിൽ. വിജയത്തിലേക്ക് ഇംഗ്ലണ്ടിന് ഇനിയും 437 റൺസ് കൂടി വേണം. ഒന്നാം ഇന്നിങ്ങ്സിൽ 168 റൺസ് ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റിനു 352 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP