Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഞാനും ഒരു സുഹൃത്തും ചേർന്ന് വീട്ടിലേക്ക് പോവുകയായിരുന്നു, അപ്പോൾ മാർത്തോമ പള്ളിക്ക് സമീപം ഹെലികോപ്ടർ താഴ്ന്നു, ഹെലികോപ്ടറിൽ നിന്ന് ഒരു സൈനികൻ വരുന്നുണ്ടോയെന്ന് ചോദിച്ചു; ജനങ്ങൾക്ക് അവബോധം നൽകാൻ വേണ്ടി ഞാൻ ഹെലികോപ്ടറിൽ കയറി'; നാട്ടുകാർ ജോബിയെ ഇങ്ങനെ കളിയാക്കരുത് ജോബിക്കും പറയാനുണ്ട്

'ഞാനും ഒരു സുഹൃത്തും ചേർന്ന് വീട്ടിലേക്ക് പോവുകയായിരുന്നു, അപ്പോൾ മാർത്തോമ പള്ളിക്ക് സമീപം ഹെലികോപ്ടർ താഴ്ന്നു, ഹെലികോപ്ടറിൽ നിന്ന് ഒരു സൈനികൻ വരുന്നുണ്ടോയെന്ന് ചോദിച്ചു; ജനങ്ങൾക്ക് അവബോധം നൽകാൻ വേണ്ടി ഞാൻ ഹെലികോപ്ടറിൽ കയറി';  നാട്ടുകാർ ജോബിയെ ഇങ്ങനെ കളിയാക്കരുത് ജോബിക്കും പറയാനുണ്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഹെലികോപ്ടറിൽ കയറണമെന്ന ആഗ്രഹത്താൽ ചെങ്ങന്നൂരിലെ പ്രളയഭൂമിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ആർമി ഹെലികോപ്ടറിൽ കയറിയ ശ്രദ്ദേയനായ യുവാവ് ഒടുവിൽ വിസദീകരണവുമായി രംഗത്ത്. ഇൻസുലിൻ വാങ്ങാൻ പോയതല്ലെന്നും ഹെലികോപ്ടർ കൈ കാണിച്ച് നിർത്തിയിട്ടില്ലെന്നും. താൻ അബദ്ധത്തിൽ കറിയതല്ലെന്നുമാണ് യുവാവ് പറുന്നത്. ചെങ്ങന്നൂർ സ്വദേശിയയ ജോബിയാണ് രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്ടറിൽ കയറി വാർത്തകളിൽ ഇഉടം നേടിയത്. എന്നാൽ താൻ ഹെലികോപ്ടറിൽ കയറുന്നത് പേടിക്കാതിരിക്കാൻ ജനങ്ങൾക്ക് അവബോധം നൽകുകയാണെന്ന് ചെയ്തതെന്നായിരുന്നു ജോബിയുടെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയാണ് ജോബി പ്രതികരണം രേഖപ്പെടുത്തിയത്.

ഇൻസുലിൻ വാങ്ങാനായി പോയ യുവാവ് അബദ്ധത്തിൽ ഹെലികോപ്റ്ററിൽ കയറി തിരുവനന്തപുരത്തെത്തി എന്ന തരത്തിൽ വാട്‌സാപ്പിൽ വ്യാപകമായി ഓഡിയോ പ്രചരിച്ചിരുന്നു. ഇതോടെയാണ് യുവാവ് മറുപടിയുമായി എത്തിയത്.

ജോബിയുടെ വാക്കുകളിങ്ങനെ..

'എന്റെ പേര് ജോബി എന്നാണ്, വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനായി 14ാം തിയതി മുതൽ നാട്ടുകാരെല്ലാം ചേർന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഞായാറാഴ്ചയോടെ വെള്ളമിറങ്ങിയ സമയത്ത് ഞാനും ഒരു സുഹൃത്തും ചേർന്ന് വീട്ടിലേക്ക പോവുകയായിരുന്നു. അപ്പോൾ മാർത്തോമ പള്ളിക്ക് സമീപം ഹെലികോപ്ടർ താഴ്ന്നു. ഒരു ഹെലികോപ്റ്ററിൽ നിന്ന് ഒരു സൈനികൻ ഇറങ്ങിവന്ന് വരുന്നുണ്ടോ എന്ന് അടുത്ത നിന്ന മറ്റൊരാളോട് ചോദിച്ചു. അവർ ഇല്ലെന്ന് പറഞ്ഞപ്പോൾ അടുത്തത് എന്നോട് ചോദിച്ചു. ഹിന്ദിയിലായിരുന്നു അവർ സംസാരിച്ചത്. ഹെലികോപ്ടറിന്റെ കാറ്റ് കാരണം കൂടുതൽ വ്യക്തവുമല്ലായിരുന്നു. അപ്പോൾ പ്രദേശത്ത് എവിടെയോ ആരൊക്കെയോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതി, ഹെലികോപ്റ്ററിൽ കയറാൻ മടിക്കുന്നവർക്ക് അവബോധം കൊടുക്കാനാണെന്നും കരുതിയാണ് ഞൻ ആ ഹെലികോപ്റ്ററിൽ കയറിയത്. പിന്നീട് ഹെലികോപ്റ്റർ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് കാര്യങ്ങൾ അവർ വ്യക്തമായി പറയുന്നത്'

അതേസമയം തന്നെ ജോബി കടുത്ത മാനസിക വിഷമത്തിലാണെന്നും പല മാധ്യമങ്ങളിലും ഇത്തരം വാർത്തകൾ വന്നതിനാൽ മാനസികമായി തകർന്നിരിക്കുകയാണെന്നും സുഹൃത്തുക്കൾ ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു. ഡ്രൈവറായി ജോലി നോക്കുന്ന ജോബിയുടെ വീടും എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണെന്നും. സർവതും നഷ്ടപ്പെട്ട് നിൽക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രചരണം കൂടി താങ്ങാനാവില്ലെന്നും സുഹൃത്തുക്കൾ പറയുന്നുണ്ട്. ഹെലികോപ്റ്ററിൽ യാത്ര ചെയ്യണം എന്ന് ആഗ്രഹം പ്രളയഭൂമിയിലെ ഇരുപത്തിയെട്ടുകാരൻ ഉണ്ടാക്കിയത് ഒരു ലക്ഷത്തിന്റെ നഷ്ടമാണ് എന്ന തരത്തിലായിരുന്നു നേരത്തെ വാർത്തകൾ വന്നത്. ഹെലികോപ്റ്ററിൽ ചെങ്ങന്നൂർ ആറാട്ടുപുഴ സ്വദേശിയാണ് ജോബി ജോയ്.

അതേ സമയം ജോബിയെ ഹെലികോപ്റ്ററിൽ എടുത്തതിനാൽ അതിന് അടുത്ത് ഉണ്ടായ അമ്മയെയും കുഞ്ഞിനെയും ഏയർലിഫ്റ്റ് ചെയ്യാൻ നേവിക്ക് സാധിച്ചില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടയിൽ ജോബിയുടെ പേരിൽ വോയ്‌സ് ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. നേരത്തെ തന്നെ വീട് മുങ്ങിയതിനാൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഈ യുവാവ് ഇൻസുലിൻ സംഘടിപ്പിക്കാൻ പുറത്ത് ഇറങ്ങിയപ്പോഴാണ് സംഭവം എന്നാണ് വോയിസ് ക്ലിപ്പിൽ പറഞ്ഞത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP