Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചുഴലിക്കാറ്റിനെ ഇനി മുൻകൂട്ടി അറിയാം; ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം കേരളത്തിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ; കേന്ദ്രം തിരുവനന്തപുരത്ത് അടുത്തമാസം തുറക്കും

ചുഴലിക്കാറ്റിനെ ഇനി മുൻകൂട്ടി അറിയാം; ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം കേരളത്തിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ; കേന്ദ്രം തിരുവനന്തപുരത്ത് അടുത്തമാസം തുറക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രകൃതിക്ഷോഭങ്ങൾ മുൻനിർത്തി തിരുവനന്തപുരത്ത് ഒരു മാസത്തിനകം ചുഴലിക്കാറ്റ് മുന്നറിയിപ്പു സ്ഥാപിക്കുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. ഇപ്പോൾ ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വർ, കൊൽക്കത്ത, അഹ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് ഈ മുന്നറിയിപ്പു കേന്ദ്രം ഉള്ളത്.

തിരുവനന്തപുരത്തെ നിർദിഷ്ട കേന്ദ്രം കേരളത്തിനും കർണാടകക്കും ഉപകരിക്കും. മത്സ്യത്തൊഴിലാളികൾക്ക് അടക്കം കാലാവസ്ഥ മുന്നറിയിപ്പ് നൽകാൻ നൂതന സംവിധാനങ്ങൾ ഇതിലുണ്ടാകും.

മംഗലാപുരത്ത് കാലാവസ്ഥ മുന്നറിയിപ്പിന് സി-ബാൻഡ് ഡോപ്ലർ റഡാർ അടുത്ത വർഷാവസാനത്തോടെ സ്ഥാപിക്കും. കേരളത്തിന്റെ വടക്കൻ ജില്ലകൾക്ക് ഇതു പ്രയോജനപ്പെടും. ഇപ്പോൾ കൊച്ചിയിലും തിരുവനന്തപുരത്തും ഉണ്ട്. മംഗലാപുരത്തു കൂടി വരുമ്പോൾ കേരളത്തിന്റെ എല്ലാ ഭാഗങ്ങളെയും ഉൾക്കൊള്ളുന്ന കാലാവസ്ഥ പ്രവചനം സാധ്യമാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP