Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയജലം വീട്ടിൽ കയറിയതറിഞ്ഞത് കിടന്ന കട്ടിൽ മുങ്ങിയപ്പോൾ; മഴക്കെടുതിയിൽ അനുഭവിച്ച യാതന വിവരിച്ച് അന്ധരായ ഈ ദമ്പതികൾ; മക്കളില്ലാത്ത ഇവർക്ക് ആകെ ആശ്രയം വികലാംഗ പെൻഷനായി ലഭിക്കുന്ന 2200 രൂപ

പ്രളയജലം വീട്ടിൽ കയറിയതറിഞ്ഞത് കിടന്ന കട്ടിൽ മുങ്ങിയപ്പോൾ; മഴക്കെടുതിയിൽ അനുഭവിച്ച യാതന വിവരിച്ച് അന്ധരായ ഈ ദമ്പതികൾ; മക്കളില്ലാത്ത ഇവർക്ക് ആകെ ആശ്രയം വികലാംഗ പെൻഷനായി ലഭിക്കുന്ന 2200 രൂപ

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല: കേരളം മഴക്കെടുതിയിൽ വലഞ്ഞപ്പോൾ കണ്ണീരിൽ കുതിർന്ന നിരവധി അനുഭവങ്ങളാണ് നാം കേട്ടത്. അതിനിടയിലാണ് കേൾവിക്കാരുടെ നെഞ്ചിൽ നീറ്റലേകുന്ന അനുഭവം ഈ അന്ധരായ ദമ്പതികൾ പങ്കു വയ്ക്കുന്നത്. വെൺപാല വടക്കേടത്തു മാലിൽ ഗോപാലകൃഷ്ണപിള്ളയും (82) ഭാര്യ വിജയമ്മയുമാണ് (68) തങ്ങളുടെ അനുഭവം തുറന്ന് പറയുന്നത്.

ഗോപാലകൃഷ്ണ പിള്ളയ്ക്ക് ഇരു കണ്ണുകൾക്കും പൂർണ്ണമായും കാഴ്‌ച്ച നഷ്ടപ്പെട്ടു. വിജയമ്മയ്ക്കാണെങ്കിൽ ഒരു കണ്ണിന് ഭാഗികമായി മാത്രമാണ് കാഴ്‌ച്ചയുള്ളത്. മണിമലയാറിന്റെ തീരത്താണ് ഇവരുടെ വീട്. വീട്ടിൽ കയറിയ വെള്ളം ഇപ്പോഴും പൂർണ്ണമായും ഇറങ്ങിയിട്ടില്ല.15 ന്
രാത്രി ഈ ഭാഗത്ത് കനത്ത മഴയായിരുന്നു. കിടക്കുന്ന കട്ടിൽ നനഞ്ഞപ്പോഴാണ് ഇരുവരും വീട്ടിൽ വെള്ളം കയറിയ വിവരം അറിയുന്നത്. രാത്രി തന്നെ വിജയമ്മയുടെ കൈയും പിടിച്ച് വീട്ടിൽ നിന്നും ഇറങ്ങി.

മതിൽഭാഗം ജിയുപി സ്‌കൂളിലെ ക്യാമ്പിലാണ് ഇപ്പോൾ ഇരുവരും കഴിയുന്നത്. പഞ്ചായത്തിൽ നിന്നു കിട്ടിയ പണം ഉപയോഗിച്ചു 13 വർഷം മുൻപു നിർമ്മിച്ച ഷീറ്റിട്ട വീട്ടിലാണ് ഇരുവരുടെയും താമസം. ഇവർക്ക് മക്കളില്ല. വികലാംഗ പെൻഷനായി കിട്ടുന്ന 2200 രൂപ മാത്രമാണ് ഏക വരുമാനം. തിരികെ വീട്ടിലെത്തുമ്പോൾ എന്തായിരിക്കും അവസ്ഥ എന്നറിയാനും നാട്ടുകാരുടെ സഹായം വേണം ഇരുവർക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP