Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയജലം വലിച്ചെടുക്കുന്നതിനായി രാസവസ്തു ഉപയോഗിക്കാമെന്ന് കുപ്രചാരണം; നിരോധിച്ച രാസവസ്തുവായ പോളി അക്രിലേറ്റ് ഉപയോഗിച്ച് വീട് വൃത്തിയാക്കാമെന്ന സന്ദേശം തെറ്റെന്ന് വിദഗ്ദ്ധർ; മാരക വിഷമായ ഇത് ഉപയോഗിക്കരുതെന്നും രക്തമടക്കം വലിച്ചെടുക്കാൻ ശേഷിയുള്ളതെന്നും വിദഗ്ധരുടെ അറിയിപ്പ്

പ്രളയജലം വലിച്ചെടുക്കുന്നതിനായി രാസവസ്തു ഉപയോഗിക്കാമെന്ന് കുപ്രചാരണം; നിരോധിച്ച രാസവസ്തുവായ പോളി അക്രിലേറ്റ് ഉപയോഗിച്ച് വീട് വൃത്തിയാക്കാമെന്ന സന്ദേശം തെറ്റെന്ന് വിദഗ്ദ്ധർ; മാരക വിഷമായ ഇത് ഉപയോഗിക്കരുതെന്നും രക്തമടക്കം വലിച്ചെടുക്കാൻ ശേഷിയുള്ളതെന്നും വിദഗ്ധരുടെ അറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: പ്രളയക്കെടുതിയുടെ സമയത്ത് മാത്രമല്ല അതിന് ശേഷവും സമൂഹ മാധ്യമങ്ങളിലൂടെ കുപ്രചാരണം നടക്കുന്നുവെന്ന് സൂചന. വികസിത രാജ്യങ്ങളിലുൾപ്പടെ നിരോധിച്ച രാസവസ്തു വച്ച് വെള്ളം വലിച്ചെടുക്കാമെന്ന പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. സോഡിയം അക്രിലേറ്റെന്ന രാസവസ്തു വച്ച് വീടുകൾ വൃത്തിയാക്കാമെന്നാണ് പ്രചരണം.

വെള്ളം വലിച്ചെടുക്കാൻ ശേഷിയുള്ളതാണിത്. രാസവസ്തു സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഒട്ടേറെ പേർ ഇത് വാങ്ങാൻ കടകളിൽ എത്തുന്നുണ്ടെന്നാണ് വിവരം. എന്നാൽ ഇത് ഏറെ അപകടകരമാണെന്നും പരിസ്ഥിതി പ്രശ്‌നത്തിനും ആരോഗ്യപരമായ മറ്റ് പ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് തരുന്നു.

പോളി അക്രിലേറ്റ് പ്രവർത്തിക്കുന്നതിങ്ങനെ

പോളി അക്രിലേറ്റ് വെള്ളം വലിച്ചെടുക്കുമെന്നത് ശരിയാണ്. ഇവയുടെ ഭാരത്തിന്റെ 200 ഇരട്ടിവരെ വെള്ളം വലിച്ചെടുക്കാൻ ഇതിനു ശേഷിയുണ്ട്. അക്രിലിക് ആസിഡിന്റെ പോളിമർ രൂപമാണ് പൊടി രൂപത്തിലുള്ള ഈ രാസവസ്തു. സോഡിയം, പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ സംയുക്തങ്ങളായി ഇത് കടകളിലുണ്ട്. എല്ലാം കെമിസ്ട്രി ലാബുകളിലെ ഉപയോഗത്തിനു മാത്രം. വെള്ളവുമായി സമ്പർക്കത്തിൽ വന്നാൽ ഇത് ജെൽ രൂപത്തിലാകും.

നാപ്കിൻ, ഡയപ്പർ എന്നിവയിൽ ജലാംശം വലിച്ചെടുക്കാൻ ഇത് നേരിയ തോതിൽ ഉപയോഗിക്കുന്നുണ്ട്.പ്ലാസ്റ്റിക് എന്തൊക്കെ വിപത്ത് ഉണ്ടാക്കുമോ അതെല്ലാം പോളി അക്രിലേറ്റും ഉണ്ടാക്കും. വെള്ളത്തിലിട്ട പൊടി ജെൽ ആയിക്കഴിഞ്ഞാൽ വാരി പറമ്പിലോ മറ്റോ ഇടേണ്ടിവരും. ഇത് മണ്ണിൽ അലിഞ്ഞുചേരില്ല. വലിയ പരിസ്ഥിതിപ്രശ്‌നമായി മാറും.

വെള്ളവുമായി പ്രവർത്തിച്ച് ജെൽ ആയി മാറിയാൽ വെള്ളം കോരിക്കളയുന്നതിലും പ്രയാസമാകും. ഫലത്തിൽ ഇരട്ടി ജോലി ചെയ്യേണ്ടിവരും. ഒരു രാസവസ്തു കൈകാര്യം ചെയ്യേണ്ട മുൻകരുതൽ എല്ലാം ഇതിനും വേണം. എന്തെങ്കിലും കാരണവശാൽ ശരീരത്തിനുള്ളിൽ ചെന്നാൽ വിഷവുമാണ്. രക്തമടക്കം വലിച്ചെടുക്കും.

ഉപയോഗിക്കാൻ പാടില്ലെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

പോളി അക്രിലേറ്റ് ഏറ്റവും അവസാനം നിരോധിച്ചത് ഇസ്രയേലാണ്. ഇതിന്റെ പരിസ്ഥിതി പ്രശ്‌നങ്ങളാണ് കാരണം. ഒരു കാരണവശാലും ഇത് ഉപയോഗിക്കരുത്. കോഴിക്കോട് എൻ.ഐ.ടി.യിൽ ജലശുദ്ധീകരണ ഗവേഷണത്തിൽ ഇത് ആദ്യം ഉപയോഗിക്കാമെന്ന് നിശ്ചയിച്ചെങ്കിലും പിന്നീട് ഒഴിവാക്കി. ഈ രംഗത്തെ ഗവേഷണ പരിചയം കൊണ്ടാണ് പോളി അക്രിലേറ്റ് ഉപയോഗിക്കരുതെന്ന് പറയുന്നത്. -ഡോ. ലിസ ശ്രീജിത്ത്, കോഴിക്കോട് എൻ.ഐ.ടി. കെമിസ്ട്രി വിഭാഗം പ്രൊഫസർ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP