Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂസിലന്റ് വിമാനത്താവളത്തിൽ അടുത്തവർഷം മുതൽ പരിശോധനയ്ക്ക് ഫുൾ ബോഡി സ്‌കാനറും; 2020 ഓടെ രാജ്യത്ത് മറ്റ് വിമാനത്താവളങ്ങളിലും സ്‌കാനർ ഇടം പിടിക്കും

ന്യൂസിലന്റ് വിമാനത്താവളത്തിൽ അടുത്തവർഷം മുതൽ പരിശോധനയ്ക്ക് ഫുൾ ബോഡി സ്‌കാനറും; 2020 ഓടെ രാജ്യത്ത് മറ്റ് വിമാനത്താവളങ്ങളിലും സ്‌കാനർ ഇടം പിടിക്കും

രാജ്യത്ത് പ്രധാന വിമാനത്താവളമായ ഓക് ലന്റ് വിമാനത്താവളത്തിൽ അടുത്ത വർഷത്തോടെ ഫുൾ ബോഡി സ്‌കാനർ കൊണ്ടുവരുമെന്ന് ഏവിയേഷൻ സെക്യൂരിറ്റി സർവ്വീസ് അധികൃതർ അറിയിച്ചു. 2020 ഓടെ മറ്റ് വിമാനത്താവളങ്ങളായ ക്രൈസ്റ്റ് ചർച്ച്, ഡൻഡിൻ, ക്യൂൻസ്ലാന്റ്, വെല്ലിങ്ടൺ എന്നിവിടങ്ങളിലും ഈ പരിശോധന സംവിധാനം നടപ്പിലാക്കും.

കഴിഞ്ഞ വർഷം വെല്ലിങ്ടൺ വിമാനത്താവളത്തിൽ പരിക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കിയതിന് ശേഷമാണ് മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. എന്നാൽ ഇത് കാലതാമസം ഉണ്ടാക്കുന്നുവെന്നും, വലിയതോതിലുള്ള ക്യൂകൾ ഉണ്ടാക്കുന്നുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.മാത്രമല്ല അമേരിക്കയിലെ വിമാനത്താവളത്തിൽ കൊണ്ടുവന്ന ഇത്തരം ബോഡി സ്‌കാനറുകൾ ഏറെ വിവിദമായിരുന്നു.

എന്നാൽ ന്യൂസിലന്റിലെ വിമാനത്താവളങ്ങളിൽ വക്കുന്ന സ്‌കാനറുകൾ ഒരു വ്യക്തിയുടെ ജന്റർലെസ് സ്റ്റിക് ഫിഗറുകളായിരിക്കും കാണിക്കുക. എന്തെങ്കിലും സംശയാസ്പദമായ കണ്ടെത്തിയാൽ അവ മാർക്ക് ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP