Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവധിക്കാലത്ത് പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികൾ; മടക്കയാത്രയ്ക്ക് ഈടാക്കുന്നത് ആറ് ഇരട്ടി നിരക്ക് വരെ; കേരളത്തിന് പുറമെ മലയാളികൾ ആശ്രയിക്കുന്ന മംഗലാപുരത്ത് നിന്നും കൊള്ള നിരക്ക് തന്നെ

അവധിക്കാലത്ത് പ്രവാസികളെ പിഴിഞ്ഞ് വിമാന കമ്പനികൾ; മടക്കയാത്രയ്ക്ക് ഈടാക്കുന്നത് ആറ് ഇരട്ടി നിരക്ക് വരെ; കേരളത്തിന് പുറമെ മലയാളികൾ ആശ്രയിക്കുന്ന മംഗലാപുരത്ത് നിന്നും കൊള്ള നിരക്ക് തന്നെ

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ അവധിക്കാലത്ത് നാട്ടിൽ ഓണവും ബലിപ്പെരുന്നാളും ആഘോഷിക്കാൻ നാട്ടിലെത്തിയവരെ ലക്ഷ്യമിട്ട് വിമാന കമ്പനികളുടെ കൊള്ള.ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതോടെ ബുദ്ധിമുട്ടിലായിരിക്കുന്നത് നാട്ടിലെത്തിയ പ്രവാസികളാണ്. സെപ്റ്റംബർ ഒന്നിന് ഗൾഫിലെ വിദ്യാലയങ്ങൾ അവധിക്കാലം കഴിഞ്ഞു തുറക്കുന്ന അവസരം മുതലെടുത്ത് ഓഗസ്റ്റ് 25 മുതൽ സപ്തംബർ 10 വരെയുള്ള കാലയളവിലാണ് യു.എ.ഇ.യിലേക്ക് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ആറു മുതൽ പത്തിരട്ടിവരെ യാത്രാനിരക്ക് വർധിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങൾക്ക് പുറമെ മലബാർ മേഖലയിൽ നിന്നും നിരവധിപേർ ആശ്രയിക്കുന്ന മംഗലാപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രയ്ക്കും നിര്ക്ക് വർധിപ്പിച്ചിരിക്കുകയാണ് കമ്പനികൾ

ഓഗസ്റ്റ് 31നു കോഴിക്കോട് നിന്നു അബൂദാബിയിലേക്ക് ദേശീയ വിമാനകമ്പനിയുടെ ബഡ്ജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്‌പ്രസ്സ് ഈടാക്കുന്നത് 33,435 രൂപയാണ്. സെപ്റ്റംബർ പത്ത് വരെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് അബൂദാബി, ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്ക് യാത്രാ നിരക്ക് 27,000 മുതൽ 39000 രൂപ വരെയാണ്. എയർ ഇന്ത്യ, ജെറ്റ് എയർ വേസ്, എത്തിഹാദ് എയർ വേയ്‌സ് എന്നിവ ഈടാക്കുന്നത് 31,000 മുതൽ 42,000 രൂപ വരെയും.

ഇതര ബഡ്ജറ്റ് എയർലൈനുകളായ ഇന്റിഗോ, സ്പൈസ് ജെറ്റ്, എയർ അറേബ്യാ വിമാനങ്ങകളും യാത്ര നിരക്ക് പത്തിരട്ടി വരെ വർധിപ്പിച്ചിട്ടുണ്ട്. ഖത്തർ, കുവൈത്ത്, ജിദ്ദ, ദമാം എന്നീ വിമാനത്താവളങ്ങളിലേക്ക് എല്ലാ വിദേശ കമ്പനികളും നിരക്ക് പത്തും 12ഉം ഇരട്ടി വർധിപ്പിച്ചാണ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. ചില ക്ലാസ്സുകളിലാവട്ടെ 76,000 രൂപ വരെ തങ്ങളുടെ വെബ്സൈറ്റിൽ നിരക്ക് നൽകിയിട്ടുണ്ട്.

സെപ്റ്റംബറിൽ പതിവു തിരക്ക് മുന്നിൽ കണ്ട് വിമാനകമ്പനികൾ മാസങ്ങൾക്കു മുമ്പ് തന്നെ വൻ നിരക്കിൽ ടിക്കറ്റ് വിൽപന നടത്തിയിരുന്നു. പെരുന്നാളും ഓണവും ഒന്നിച്ചു വന്നതോടെ യാത്ര നിരക്ക് ഒരു ഉപാധിയുമില്ലാതെ വീണ്ടും വർധിപ്പിക്കുകയായിരുന്നു. ടിക്കറ്റ് വിൽപ്പന പൂർത്തിയായതിനാൽ റിസർവേഷൻ നിർത്തലാക്കിയ വിമാന കമ്പനികൾ, ടിക്കറ്റ് നിരക്ക് ഭീമമായി വർധിപ്പിച്ച് യാത്ര ദിവസത്തിന്റെ മൂന്ന് നാൾ മുമ്പ് മാത്രം സൈറ്റിൽ നൽകുന്ന പുതിയ അടവ് പ്രയോഗിക്കുന്നതായും വ്യാപക പരാതിയുയരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP