Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ലിന്റണെ തൊട്ടതിന് അടികിട്ടിയത് റിപ്പോർട്ടറിന്; ബീച്ച് ഹാൻഡ് ബോൾ താരങ്ങൾ ചാനലുകാരെ തല്ലി

ക്ലിന്റണെ തൊട്ടതിന് അടികിട്ടിയത് റിപ്പോർട്ടറിന്; ബീച്ച് ഹാൻഡ് ബോൾ താരങ്ങൾ ചാനലുകാരെ തല്ലി

കോഴിക്കോട്: ബീച്ച് ഹാൻഡ്‌ബോൾ കളിക്കാനറിയില്ലെങ്കിലും ചാനലുകാരെ തല്ലാൻ അവർക്ക് അറിയാം. എന്നാൽ അതുകൊണ്ട് മാത്രം ദേശീയ ഗെയിംസിൽ മെഡൽ നേടാൻ കഴിയില്ല. ബീച്ച് ഹാൻഡ് ബോൾ ടീമിലെ കള്ളക്കളികൾ പുറത്തുകൊണ്ടു വന്നതിന്റെ പ്രതികാരം മാദ്ധ്യമ പ്രവർത്തകരെ തല്ലി ടീമംഗങ്ങൾ തീർത്തു.

സ്‌കൂൾ കലോത്സവം റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പോർട്ടർ ചാനൽ പ്രവർത്തകരെ ദേശീയ ഗെയിംസ് ബീച്ച് ഹാൻഡ് ബോൾ കേരളാ ടീം അംഗങ്ങൾ മർദ്ദിച്ചതായാണ് പൊലീസിൽ പരാതി. ചാനൽ ചീഫ് റിപ്പോർട്ടർ എൽദോപോൾ പുതുശേരി, വിഷ്വൽ എഡിറ്റർ ഷെബിൻ, കാമറാമാൻ മനു റോയ്, പ്രവീൺകുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ ഗവൺമെന്റ് ബീച്ച് ആശുപത്രിയിൽ ചികിൽസതേടി. ഇവർ കല്ലായി റോഡിലെ ഒരു സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയാണ്. കായികതാരങ്ങൾ ഡിസംബർ മുതൽ ഇതേ ലോഡ്ജിലുണ്ട്.

ശനിയാഴ്ച രാത്രി 11.50 ഓടെയാണ് സംഭവം. ചാനൽ പ്രവർത്തകരെ പരിഹസിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് സ്റ്റീൽ ജഗ്ഗും മറ്റുംകൊണ്ട് തങ്ങളെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. അരുൺകുമാർ, ജസ്റ്റിൻ എന്നിവർ ഉൾപ്പെട്ട എട്ടംഗസംഘമാണ് മർദ്ദിച്ചതെന്ന് ചാനൽ പ്രവർത്തകർ പറഞ്ഞു. കായികതാരങ്ങൾ മദ്യപിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. ടൗൺ പൊലീസ് കേസെടുത്തു. നേരത്തെ കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസിന്റെ മരുമകനും മുൻ അത്‌ലറ്റുമായ ക്ലിന്റൺ ബീച്ച് ഹാൻഡ ബോൾ ടീമിലെത്തിയത് വാർത്തയായിരുന്നു.

മറുനാടൻ മലയാളിയിലെ വാർത്തയടക്കമുള്ളവ ശ്രദ്ധയിൽപ്പെട്ടതോടെ കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രശ്‌നത്തിൽ ഇടപെട്ടു. ക്ലിന്റണെ ക്യാമ്പിൽ നിന്ന് ഒഴിവാക്കി. ഇതിലെ പ്രതിഷേധമാണ് സഹകളിക്കാർ ചാനലുകാരെ തല്ലി തീർത്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP