Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സെപ്റ്റംബർ മുതൽ ഒന്റാരിയോയിൽ നടപ്പിലാക്കാനിരുന്ന ലൈസൻസ് പുതുക്കൽ അടക്കമുള്ള ഫീസുകളിൽ ഇളവ്; 97 ഡോളർ ആക്കി ഉയർത്താനിരുന്ന ഡ്രൈവിങ് ലൈസൻസ് ഫീസ് 90 ഡോളറാകും

സെപ്റ്റംബർ മുതൽ ഒന്റാരിയോയിൽ നടപ്പിലാക്കാനിരുന്ന ലൈസൻസ് പുതുക്കൽ അടക്കമുള്ള ഫീസുകളിൽ ഇളവ്; 97 ഡോളർ ആക്കി ഉയർത്താനിരുന്ന ഡ്രൈവിങ് ലൈസൻസ് ഫീസ് 90 ഡോളറാകും

സെപ്റ്റംബർ മുതൽ ഒന്റാരിയോയിൽ നടപ്പിലാക്കാനിരുന്ന ഡ്രൈവിങ് ലൈസൻസ് ഫീസ് ടെസ്റ്റ് ഫീസ് എന്നിവയിൽ ഇളവ് വരുത്താൻ തീരുമാനിച്ചു. ലിബറൽ ഗവണമെന്റ് നടപ്പിലാക്കാനിരുന്ന വിലവർദ്ധനവിൽ ഇളവ് വരുത്തുന്ന കാര്യം പ്രോഗ്രസീവ് കൺസർവേറ്റീവുകളാണ് ഇന്നലെ അറിയച്ചത്.

അഞ്ച് വർഷത്തെ ഡ്രൈവർ ലൈസൻസ് പുതുക്കലിനും ലൈസൻസിനുമുള്ള ഫീസ് 97 ഡോളറാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് 90 ആക്കി ചുരുക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.എല്ലാ A, B, C, D, E, F എന്നീ ഫസ്റ്റ് ടെസ്റ്റുകളുടെ ഫീസ് 100.95 ഡോളറാക്കുന്നതിന്് പകരം 96.75 ഡോളർ ആയിരിക്കും.

കൂടാതെ ലൈസൻസ് കനോളഡ്ജ് പരീക്ഷകൾക്കുള്‌ല ഫീസ് 24 ഡോളറിൽ നിന്ന് 23 ഡോളറാക്കാനാും തിരുമാനിച്ചു. ഇളവ് വരുത്താനുള്ള തീരുമാനത്തിലൂടെ സർക്കാരിന് 1.6 മില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP