Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോർത്ത്‌സൈഡ്മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൈരളിക്കൊരു കൈത്താങ്ങ് 25 ന്

നോർത്ത്‌സൈഡ്മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൈരളിക്കൊരു കൈത്താങ്ങ് 25 ന്

പോൾ സെബാസ്റ്റ്യൻ

മെൽബൺ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കന്നവർക്ക് അവശ്യസാധനങ്ങളും സാമ്പത്തികസഹായവും നല്കുന്നതിനു വേണ്ട ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായി നോർത്ത്‌സൈഡ്മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള കൈരളിക്കൊരു കൈത്താങ്ങ് DO FOR KERALA് 25-ാം തിയതി രാവിലെ 11 മണി മുതൽഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ വച്ച് നടക്കും.

ഓസ്‌ട്രേലിയയിൽ ഏറ്റവുംകൂടുതൽ മലയാളി കുടുംബങ്ങൾ തിങ്ങിപാർക്കുന്ന, ക്രേഗിബേൺ കേന്ദ്രമായി പ്രവർത്തിക്കുന്നനോർത്ത്‌സൈഡ് മലയാളി കമ്മ്യുണിറ്റി ക്ലബിന്റെ 10-ാം ഓണോഘോഷംലളിതമാക്കി സംഘടിപ്പിച്ചിരിക്കുന്ന ഈ ചാരിറ്റി പരിപാടിയിൽ കലാഭവൻനവാസ്മുഖ്യാതിഥിയായി പങ്കെടുക്കും.കൈരളിക്കൊരു കൈത്താങ്ങ് എന്ന ഈ ചാരിറ്റി പരിപാടിയിലൂടെ സമാഹരിക്കുന്ന മുഴുവൻതുകയും, എൻ.എം.സി.സി. ഫ്‌ളഡ് റിലീഫ് ഫണ്ടിലൂടെ ശേഖരിച്ചു കൊണ്ടിരിക്കുന്ന തുകയുംദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

എൻ.എം.സി.സിയുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ ഓഗസ്റ്റ്20-ാം തിയതി മുതൽ വിതരണം ചെയ്തു തുടങ്ങി. കേരളത്തിൽ അവധിക്കു പോയിരിക്കുന്നക്ലബ് അംഗങ്ങളും ബന്ധുക്കളും വഴിക്യാമ്പ് ഡയറക്‌ടേഴ്‌സിന്റെ നിർദ്ദേശ പ്രകാരം അവശ്യവസ്തുക്കൾ വിവിധ ക്യാമ്പുകളിൽ നേരിട്ടെത്തിച്ചു കൊണ്ടിരിക്കുക യാണ്. വീടുംജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതകയത്തിലായിരിക്കുന്ന പാവപ്പെട്ടവരെ സഹായിക്കാൻകൈരളിക്കൊരു കൈത്താങ്ങ് എന്ന പരിപാടിയുമായി സഹകരിക്കാൻ എല്ലാവരെയും സ്വാഗതംചെയ്യുന്നതായി എൻ.എം.സി.സി പ്രസിഡന്റ് ഡെന്നി തോമസ് അറിയിച്ചു.

എൻ.എം.സി.സി. ഫ്‌ളഡ് റിലീഫ് ഫണ്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്നബാങ്ക് അക്കൗണ്ട് നമ്പറോ വെബ്‌സൈറ്റ് ലിങ്കൊ ഉപയോഗിക്കാം.

Bank                        : Commonwealth bank
Account Name      : Northside Malayalee Community Club Inc.
BSB                          : 063 875
 Account No.          : 1035 3569
https://www.mycause.com.au/page/183729/nmcc-do-for-kerala

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP