Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുരിതാശ്വാസത്തിന്റെ പേരിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആശ്വാസം നൽകാൻ അന്വേഷണ സംഘം; നീതി കിട്ടാക്കനിയാകുമോ എന്ന ആശങ്കയിൽ ഇരയും ബന്ധുക്കളും; സ്വയം വിശുദ്ധനാകാൻ ബിഷപ്പ് ശ്രമിക്കുന്നതിനിടെ കോടതിയെ സമീപിക്കാൻ ഒരുങ്ങി കന്യാസ്ത്രീ; കേസിലെ അന്വേഷണ സംഘത്തിന്റെ നിലപാട് പൊലീസ് സേനയ്ക്ക് മൊത്തം അപമാനമെന്ന ആക്ഷേപം ശക്തം; പീഡന മെത്രാനെ പിണറായി പൊലീസ് ഇനി തൊടുമോ?

ദുരിതാശ്വാസത്തിന്റെ പേരിൽ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആശ്വാസം നൽകാൻ അന്വേഷണ സംഘം; നീതി കിട്ടാക്കനിയാകുമോ എന്ന ആശങ്കയിൽ ഇരയും ബന്ധുക്കളും; സ്വയം വിശുദ്ധനാകാൻ ബിഷപ്പ് ശ്രമിക്കുന്നതിനിടെ കോടതിയെ സമീപിക്കാൻ ഒരുങ്ങി കന്യാസ്ത്രീ; കേസിലെ അന്വേഷണ സംഘത്തിന്റെ നിലപാട് പൊലീസ് സേനയ്ക്ക് മൊത്തം അപമാനമെന്ന ആക്ഷേപം ശക്തം; പീഡന മെത്രാനെ പിണറായി പൊലീസ് ഇനി തൊടുമോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ജലന്ധറിലിരുന്ന് കേരള പൊലീസിനെ വെല്ലുവിളിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഏതാണ് തന്റെ തടിയൂരിയ മട്ടാണ്. ലക്ഷക്കണക്കിന് പേരെ ബാധിച്ച മഴക്കെടുതിയോടെ ഫ്രാങ്കോ വിഷയത്തെ കുറിച്ച് കേരളം പതിയെ മറന്നു തുടങ്ങി. ദുരിതാശ്വസിന്റെ പേരുപറഞ്ഞ് ബിഷപ്പിന് ആശ്വാസം പകരാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘവും. നീതി കിട്ടാക്കനിയാകുമോ എന്ന ആശങ്കയിൽ ഇരയും ബന്ധുക്കളും. കന്യാസ്ത്രീ പീഡനക്കേസ്സിൽ പൊലീസ് നടപടി ഇഴയുന്നതായി പരക്കെ ആരോപണം. ഏറെ വിവാദമായ കന്യാസ്ത്രീ പീഡനക്കേസിൽ കേരള പൊലീസിന്റെ ഇടപെടൽ സേനയ്ക്കു തന്നെ അപമാനമുണ്ടാക്കുന്ന തരത്തിലാണെന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് നീതിതേടി ഇരയായ കന്യാസ്ത്രീ വീണ്ടും കോടതിയെ സമീപിക്കാനുള്ള നീക്കം നടത്തുന്നതായുള്ള സൂചനകളും പുറത്തുവരുന്നത്.

കേരള പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് സമീപകാലത്തെങ്ങും കേട്ടുകേൾവിയില്ലാത്ത നടപടികളാണെന്നും ഇത് നീതി നിഷേധമാണെന്നും ഇനി കോടതിയിൽ നിന്നും നീതി ലഭിക്കുമെന്നുമാത്രാണ് തങ്ങളുടെ പ്രതീക്ഷയെന്നും കന്യാസ്ത്രീയുടെ ബന്ധു മറുനാടനോട് വ്യക്തമാക്കി. പീഡനക്കേസിൽ പ്രതിയാണെങ്കലും താൻ വിശുദ്ധനെന്ന് വരുത്താൻ ശുശ്രൂഷകളുമായി ഫ്രാങ്കോ മുളയ്ക്കൽ വിശ്വാസികൾക്കിടയിൽ സജീവമായിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും ജലന്ധറിൽ നിന്നും ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാങ്കോ മുളയ്ക്കൽ പങ്കെടുത്ത നിരവധി ചടങ്ങുകളുടെ ചിത്രങ്ങൾ പ്രചരിപ്പിച്ച് ,സൽപ്പേര് സൃഷ്ടിക്കാൻ അനുകൂലികൾ രംഗത്തിറങ്ങിതായുള്ള വിവരങ്ങളും പരക്കെ പ്രചരിക്കുന്നുണ്ട്.

ജലന്ധറിൽ എത്തി ചോദ്യം ചെയ്തതിന് പിന്നാലെ കേരള പൊലീസിന്റെ മാനം കെടുത്തുന്ന തരത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രിതികരണങ്ങളെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കന്യാസ്ത്രീ പീഡനക്കേസ്സിൽ പ്രതിസ്ഥാനത്തായിട്ടും തന്റെ സ്റ്റേറ്റ്മെന്റ് വാങ്ങി കേരള പൊലീസ് മടങ്ങിയെന്ന് പഞ്ചാബ് മാധ്യമങ്ങളോട് വീമ്പുമുഴക്കിയതും എന്നേ കാണാൻ മുൻകൂർ അനുമതി വാങ്ങാത്തവരെ കാണാൻ ഞാൻ കാത്തിരിക്കേണ്ടതുണ്ടോ എന്ന് ചോദിച്ച് പരിഹസിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

9 മണിക്കൂർ ചോദ്യം ചെയ്തതിനേക്കുറിച്ച് പഞ്ചാബിലെ മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ എന്റെ സ്റ്റേമെന്റ് എടുക്കുകയായിരുന്നെന്ന് പറഞ്ഞ് ബിഷപ്പ് തടിതപ്പിയെന്നാണ് ജലന്ധറിൽ നിന്നും ലഭിക്കുന്ന വിവരം. മുൻകൂർ അനുമതി വാങ്ങാത്തവരെ കാണാൻ ഞാൻ കാത്തിരിക്കേണ്ടതുണ്ടോ എന്നായിരുന്നു കേരള പൊലീസിനെ മണിക്കൂറുകളോളം ബിഷപ്പ് ഹൗസ്സിൽ നോക്കുകുത്തിയാക്കിയതിനെ ന്യായീകരിച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടതെന്നുമുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

കേരള പൊലീസ് ചോദ്യം ചെയ്യലിനായി ജലന്ധറിലെ ബിഷപ്പ് ഹൗസിലെത്തിയ ദിവസം രൂപതയിലെ മൂന്നിടത്ത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ശുശ്രൂഷയ്ക്ക് എത്തിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.ഉച്ചയോടെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡി വൈ എസ് പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉച്ചയോടെ തന്നെ ബിഷപ്പ് ഹൗസിൽ എത്തിയിരുന്നു.രാത്രി 7.30 തോടെയായിരുന്നു ഫ്രാങ്കോ മുളയ്ക്കൽ ഇവിടേക്ക് എത്തിയത്.

രാവിലെ ബിഷപ്പ് ഹൗസിൽ നിന്നിറങ്ങിയ ബിഷപ്പ് 35-40 കിലോ മീറ്ററുകൾക്കുള്ളിലെ മൂന്ന് ദേവാലയങ്ങളിൽ ഈ ദിവസം എത്തിയതായിട്ടാണ് ലഭ്യമായ വിവരം.നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇദ്ദേഹം രാത്രി ബിഷപ്പ് ഹൗസ്സിൽ തിരിച്ചെത്തിയത്.ഫ്രാങ്കോ മുളയ്ക്കന്റെ ഈ നീക്കം താൻ ഒന്നും അറിഞ്ഞില്ലന്ന് വിശ്വാസികളെ ബോദ്ധ്യപ്പെടുത്താനായിരുന്നു എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ദുരിതാശ്വസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന ഡി ജി പി യുടെ നിർദ്ദേശം മറയാക്കി തൽക്കാലും ഈ കേസിൽ കാര്യമായ നടപടികളിലേക്ക് കടക്കാൻ അന്വേഷണ സംഘം ഒരുക്കമല്ലന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന സൂചന.ജലന്ധറിൽ എത്തി ആദ്യദിവസങ്ങളിൽ കേരള പൊലീസ് ഏറെ ആത്മവിശ്വാസത്തിലായിരുന്നെന്നു പ്രവർത്തിച്ചത്. ഇതുകണ്ട് നീതി നടപ്പാവുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നു.ഇപ്പോൾ ഇതെല്ലാം നശിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്തതോടെ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. നീതി ലഭിക്കും വരെ നിയമയുദ്ധത്തിൽ നിന്നും പിന്മാറില്ല. കന്യാസ്ത്രിയുടെ ബന്ധു നിലപാട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP