Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ ഇ-വിസ സൗകര്യം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും; ഓൺലൈൻ വഴി അപേക്ഷ നല്കുന്ന ഖത്തരികൾക്ക് ഇനി ഇന്ത്യയിലേക്കെത്താം

ഇന്ത്യ ഇ-വിസ സൗകര്യം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറും; ഓൺലൈൻ വഴി അപേക്ഷ നല്കുന്ന ഖത്തരികൾക്ക് ഇനി ഇന്ത്യയിലേക്കെത്താം

ത്തർ പൗരന്മാർക്ക് ഇനി ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇ- വീസ അനുവദിക്കും. ഖത്തരി പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.167 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ ഈ സൗകര്യം ഇന്ത്യ നൽകുന്നത്.

ഓൺലൈൻ വഴിയുള്ള അപേക്ഷ മുഖേനയാണ് ഇ-വിസ ലഭ്യമാകുക. വിസക്ക് അപേക്ഷിക്കുന്ന ആൾ നേരിട്ട് ഇന്ത്യൻ എംബസിയിലോ ഇന്ത്യൻ എംബസി നിർദേശിക്കുന്ന ഇടങ്ങളിലോ പോകേണ്ടതില്ല. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ.ടി.എ) എന്ന പേരിലറിയപ്പെടുന്ന പ്രത്യേക വിസാ അംഗീകാരം ഇ മെയിൽ വഴി അപേക്ഷകനെ അറിയിക്കും. യാത്രയുടെ സമയത്ത് ഇ.ടി.എയുടെ ഒരു കോപ്പി യാത്രക്കാരൻ കൈവശം വെക്കണം. അപേക്ഷകന് വിസ സ്റ്റാറ്റസ് https://indianvisaonline.gov.in എന്ന വെബ് സൈറ്റിലൂടെ ട്രാക്ക് ചെയ്യാൻ സാധിക്കും.

ഇ.ടി.എ മാനദണ്ഡമാക്കി ഖത്തറിൽ നിന്ന് എത്തുന്ന യാത്രക്കാരൻ ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലാണോ ഇറങ്ങുന്നത് അവിടെയുള്ള ഇമിേഗ്രഷൻ ഓഫീസിൽ നിന്നും പാസ്‌പോർട്ടിൽ വിസമുദ്ര പതിപ്പിക്കും. ഇന്ത്യയിലെത്തുന്ന മുറക്ക് യാത്രക്കാരന്റെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും നൽകിയിരിക്കണം.

ഈ സൗകര്യം ഉപയോഗിച്ച് ഇ.ടി.എ ഇല്ലാതെ ഇന്ത്യയിൽ എത്താൻ സാധിക്കുകയില്ല. നിലവിൽ ഇന്ത്യയിൽ നിന്ന് എത്തുന്നവർക്ക് ഖത്തർ നൽകുന്ന ഓൺ അറൈവൽ വിസക്ക് സമാനമായ സൗകര്യമല്ല ഇതെന്ന് ബന്ധെപ്പട്ടവർ അറിയിച്ചു.

ഓൺലൈൻ വഴി കിട്ടുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ.ടി.എ) വിസക്ക് പകരമായി ഉപയോഗിക്കുകയാണ് വേണ്ടത്. 167 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് നിലവിൽ ഈ സൗകര്യം ഇന്ത്യ നൽകുന്നത്. ദോഹയിലെ ഇന്ത്യൻ എംബസി നൽകിവരുന്ന നിലവിലെ വിസാ സേവനങ്ങൾക്ക് പുറമേയാണ് പുതിയ ഇ-വിസ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP