Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ ആകെ അഴിമതിയാണ്; അങ്ങോട്ട് പണം കൊടുത്താൽ അത് നഷ്ടമാകും; കേരളത്തെ സഹായിക്കാൻ താൽപര്യം ഉള്ളവർ എനിക്ക് കാശ് തരൂ; ജർമൻ പത്രത്തിൽ കേരളത്തേയും ഇന്ത്യയേയും ആക്ഷേപിച്ച് മലയാളി ദമ്പതികളുടെ അഭിമുഖം; ഇന്ത്യയെ ആക്ഷേപിച്ച് വാങ്ങുന്ന പണം ആവശ്യമില്ലെന്ന് പറഞ്ഞ് പ്രതിഷേധം അറിയിച്ച് ജർമൻ മലയാളികൾ

ഇന്ത്യയിൽ ആകെ അഴിമതിയാണ്; അങ്ങോട്ട് പണം കൊടുത്താൽ അത് നഷ്ടമാകും; കേരളത്തെ സഹായിക്കാൻ താൽപര്യം ഉള്ളവർ എനിക്ക് കാശ് തരൂ; ജർമൻ പത്രത്തിൽ കേരളത്തേയും ഇന്ത്യയേയും ആക്ഷേപിച്ച് മലയാളി ദമ്പതികളുടെ അഭിമുഖം; ഇന്ത്യയെ ആക്ഷേപിച്ച് വാങ്ങുന്ന പണം ആവശ്യമില്ലെന്ന് പറഞ്ഞ് പ്രതിഷേധം അറിയിച്ച് ജർമൻ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാപ്രളയത്തിൽ വൻ നാശനഷ്ടം അനുഭിക്കുന്ന കേരളത്തെ സഹായിക്കാൻ തയ്യാറായി ശത്രുരാജ്യമായ പാക്കിസ്ഥാൻ പോലും മുന്നോട്ട് വരുമ്പോൾ ഇന്ത്യയെയും കേരളത്തെയും അതിക്ഷേപിച്ച് ജർമ്മൻ പത്രത്തിൽ അഭിമുഖം നൽകി മലയാളി ദമ്പതികൾ. ഇന്ത്യയിലും കേരളത്തിലും മുഴുവൻ അഴിമതിയാണെന്നും അത്‌കൊണ്ട് അവിടേക്ക് നേരിട്ട് പണം നൽകരുതെന്ന ആഹ്വാനമാണ് മൂവാറ്റ്പുഴ സ്വദേശികളായ ജോസ് പുന്നാട്ട് ഭാര്യ മോളി പുന്നാട്ട് എന്നിവർ നടത്തിയിരിക്കുന്നത്. വെസ്റ്റ്ഫാളെൻ പോസ്റ്റ് എന്ന ജർമൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരം പരാമർശം നടത്തിയിരിക്കുന്നത്.

ഇന്തോ ജർമൻ അസോസിയേഷൻ ഭാരവാഹികളാണ് ദമ്പതികൾ. കേരളത്തെ സഹായിക്കാൻ താൽപര്യമുണ്ടെങ്കിൽ അത് തങ്ങളുടെ അസോസിയേഷൻ മുഖേന നൽകാൻ സൗകര്യമുണ്ടെന്നും പണം തങ്ങളെ ഏൽപ്പിക്കാനുമാണ് ഇരുവരും ആവശ്യപ്പെടുന്നത്. നിരവധി അസോസിയേഷനുകൾ പ്രവർത്തിക്കുന്ന നാട്ടിൽ സ്വന്തം രാജ്യത്തെ അധിക്ഷേപിക്കുന്ന ദമ്പതികളുടെ അഭിമുഖം ജർമ്മൻ മലയാളികൾക്കിടയിൽ വ്യാപകമാ പ്രതിഷേധത്തിനും അമർഷത്തിനും വഴിവെച്ചിട്ടുണ്ട്.

ലോകത്തിന്റെ നാനാ ഭാഗത്ത നിന്നും കേരളത്തിലേക്ക് പണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റ് അവശ്യ വസ്തുക്കൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും എത്തുന്നുണ്ട്. ലോകം സ്‌നേഹം കൊണ്ട് കേരളത്തെ വീർപ്പുമുട്ടിക്കുന്നുവെന്ന് മുഖ്യമന്ത്രിയും മറ്റ് അധികാരികളും പറയുകയും അനമ്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പ്രശസ്തരായ നിരവധിപേരും സഹായഹസ്തം നീട്ടുകയും സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിൽ താങ്ങായി ഒപ്പം നിൽക്കുകയും ചെയ്യുമ്പോഴാണ് ഈ ആക്ഷേപം.

ഇത്തരത്തിലൊരു ആഹ്വാനം നടത്തിയതിലൂടെ കേരളത്തെ മാത്രമല്ല ഇന്ത്യയെ മുഴുവൻ ദമ്പതികൾ അപമാനിച്ചുവെന്ന പൊതുവികാരമാണ് ജർമ്മൻ മലയാളികൾക്കിടയിലുള്ളത്. ഇത് ദമ്പതികൾ പ്രവർത്തിക്കുന്ന അസോസിയേഷനെ നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.രാഷ്ട്രീയ ഘൈദമന്യേ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ പ്രവാസി സമൂഹം ധാരാളമുള്ള ഗൾഫ് മേഖലയിൽ നിന്ന് പോലും സഹായങ്ങൾ കുന്നുകൂടുകയാണ്. പ്രളയം ബാധിക്കാത്ത ജില്ലകളിലുള്ളവരും പ്രവാസി സംഘടനകളും സർ്ക്കാർ സ്വകാര്യ സ്ഥാപനങ്ങളും ഒക്കെ തന്നെ ഓണാഘോഷം വേണ്ട എന്ന് കരുതിയാണ് മുന്നിൽ നിൽക്കുന്നത്.

രാഷ്ട്രീയ സാമൂഹിക സ്ഥിതികളിൽ എതിർപ്പുള്ള വിഭാഗങ്ങൾ പോലും കൈകോർക്കുമ്പോൾ നാടിനെ ദമ്പതികളും അവർ പ്രതിനിധാനം ചെയ്യുന്ന അസോസിയേഷനും അധിക്ഷേപിച്ചുവെന്നും ഒറ്റിക്കൊടുത്തുവെന്നുമുള്ള വികാരമാണ് ഏവർക്കുമുള്ളത്. ഇത്തരത്തിൽ രാജ്യത്തെയും സംസ്ഥാനത്തെയും അപമാനിച്ചും തള്ളിപ്പറഞ്ഞും ലഭിക്കുന്ന പണം നാടിന് ആവശ്യമില്ലെന്നാണ് പ്രതിഷേധമറിയിച്ച് മറ്റ് ജർമ്മൻ മലയാളി അസോസിയേഷനുകൾ തുറന്നടിക്കുന്നത്.

തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്‌ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP