Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരൊറ്റ നിമിഷത്തെ അശ്രദ്ധ കാരണം നഷ്ടമായത് 20 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മെഡൽ; പതിനായിരം മീറ്ററിൽ മൂന്നാമതെത്തിയിട്ടും പോഡിയത്തിൽ നിൽക്കാനാവാതെ പോയത് ഗോവിന്ദൻ ലക്ഷ്മണന്; അയോഗ്യനാക്കിയത് കാൽ ട്രാക്കിന് പുറത്തേക്ക് വെച്ചതിനാൽ; പരാതി നൽകാനുറച്ച് ഇന്ത്യ

ഒരൊറ്റ നിമിഷത്തെ അശ്രദ്ധ കാരണം നഷ്ടമായത് 20 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മെഡൽ; പതിനായിരം മീറ്ററിൽ മൂന്നാമതെത്തിയിട്ടും പോഡിയത്തിൽ നിൽക്കാനാവാതെ പോയത് ഗോവിന്ദൻ ലക്ഷ്മണന്; അയോഗ്യനാക്കിയത് കാൽ ട്രാക്കിന് പുറത്തേക്ക് വെച്ചതിനാൽ; പരാതി നൽകാനുറച്ച് ഇന്ത്യ

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: ഒരൊറ്റ നിമിഷത്തെ അശ്രദ്ധയിൽ ഇന്ത്യക്ക് നഷ്ടമായത് 20 വർഷം കാത്തിരുന്ന ശേഷം ലഭിച്ച വെങ്കല മെഡലാണ്. ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിലാണ് ഇന്ത്യക്ക് ഈ ദുർവിധി. പതിനായിരം മീറ്റർ ഓട്ടത്തിൽ ഇന്ത്യയുെട ഗോവിന്ദൻ ലക്ഷ്മണൻ ആണ് മൂന്നാം സ്ഥാനത്ത് എത്തിയിട്ടും മെഡൽ ലഭിക്കാതെ മടങ്ങുന്നത്.ബഹ്റൈൻ താരങ്ങളായ ഹസ്സൻ ഖാനിക്കും അബ്രഹാം ചീറോബനും പിന്നിൽ മൂന്നാമതായാണ് ഗോവിന്ദൻ ലക്ഷ്മണൻ ഫിനിഷ് ചെയ്തത്. ഇതോടെ ഇന്ത്യ വെങ്കലവുമുറപ്പിച്ചു.

എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം ഔദ്യോഗിക ഫലം പുറത്തുവന്നു. ഇതിൽ ഗോവിന്ദന്റെ സ്ഥാനം അയോഗ്യരാക്കപ്പെട്ടവരുടെ കൂട്ടത്തിലായിരുന്നു. ഓട്ടത്തിനിടയിൽ ഗോവിന്ദൻ ട്രാക്കിന് പുറത്ത് കാൽ കുത്തുകയായിരുന്നു. സ്വർണം നേടിയ ഹസ്സൻ ഖാനിയെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇത്. ഇതോടെ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചൈനീസ് താരം ചാങ്ബോങ്ങിന് സ്ഥാനക്കയറ്റം കിട്ടി. ചൈനയ്ക്കൊരു വെങ്കലവും കിട്ടി.

1998 ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ ഗുലാബ് ചന്ദ് വെങ്കലം നേടിയ ശേഷം ഇതുവരെ പതിനായിരം മീറ്ററിൽ ഇന്ത്യൻ താരങ്ങൾ മെഡൽ നേടിയിട്ടില്ല. ഈ മെഡൽ വരൾച്ചയ്ക്ക് അറുതിയായെന്ന് കരുതിയെങ്കിലും ആ സന്തോഷത്തിന് നിമിഷനേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു.

ഇനി ഓഗസ്റ്റ് 30ന് 5000 മീറ്ററിൽ ഗോവിന്ദൻ ലക്ഷ്മണൻ മത്സരിക്കുന്നുണ്ട്. ഇതിൽ മെഡൽ നേടി തിരിച്ചുവരാനാകുമെന്ന പ്രതീക്ഷയിലാണിപ്പോൾ ഇന്ത്യൻ താരം. അതേസമയം ഗോവിന്ദൻ ലക്ഷ്മണനെ അയോഗ്യനാക്കിയ സംഭവത്തിൽ ഇന്ത്യ പരാതി നൽകിയേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP