Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക്കിസ്ഥാനിലും നേപ്പാളിലും മാലിദ്വീപിലും ഒക്കെ പിടി മുറുക്കി ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ചൈനയ്ക്ക് ഒടുവിൽ ചെറിയൊരു മനംമാറ്റം; അമേരിക്കയുമായി ശീതയുദ്ധം മുറുകിയതോടെ ഇന്ത്യയുമായി യോജിപ്പിന് ശ്രമിച്ച് ചൈനീസ് നേതൃത്വം; ട്രംപിനെ പിണക്കാൻ ധൈര്യമുണ്ടെങ്കിൽ മോദിക്ക് മുമ്പിൽ ചൈന തുറന്നിടുന്നത് അപൂർവമായ അവസരം

പാക്കിസ്ഥാനിലും നേപ്പാളിലും മാലിദ്വീപിലും ഒക്കെ പിടി മുറുക്കി ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ചൈനയ്ക്ക് ഒടുവിൽ ചെറിയൊരു മനംമാറ്റം; അമേരിക്കയുമായി ശീതയുദ്ധം മുറുകിയതോടെ ഇന്ത്യയുമായി യോജിപ്പിന് ശ്രമിച്ച് ചൈനീസ് നേതൃത്വം; ട്രംപിനെ പിണക്കാൻ ധൈര്യമുണ്ടെങ്കിൽ മോദിക്ക് മുമ്പിൽ ചൈന തുറന്നിടുന്നത് അപൂർവമായ അവസരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ചൈനയും അമേരിക്കയും തമ്മിൽ പെരുകി വരുന്ന ശീതയുദ്ധം കാരണം ഇന്ത്യയോടുള്ള ചൈനയുടെ നിലപാടിൽ നിർണായകമായ മാറ്റത്തിന് വഴിയൊരുക്കുന്നു. പാക്കിസ്ഥാനിലും നേപ്പാളിലും മാലിദ്വീപിലും ഒക്കെ പിടി മുറുക്കി ഇന്ത്യയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന ചൈനയ്ക്ക് ഒടുവിൽ ചെറിയൊരു മനംമാറ്റമുണ്ടായിരിക്കുകയാണ്. തൽഫലമായി ഇന്ത്യയുമായി യോജിപ്പിന് ശ്രമിക്കാനൊരുങ്ങുകയാണ് ചൈനീസ് നേതൃത്വം. ട്രംപിനെ പിണക്കാൻ ധൈര്യമുണ്ടെങ്കിൽ മോദിക്ക് മുമ്പിൽ ചൈന തുറന്നിടുന്നത് അപൂർവമായ അവസരമാണെന്നാണ് സൂചന.

മേഖലയിലെ പൊതു പ്രശ്നങ്ങളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും പൊതുവായ ലക്ഷ്യങ്ങളുണ്ടെന്നും അതിൽ മൂന്നാമത്തെ രാജ്യം ഇടപെടുന്നതിൽ ജാഗ്രത പുലർത്തണമെന്നുമാണ് ബീജിങ് സമീപകാലത്ത് മുന്നറിയിപ്പേകിയിരിക്കുന്നത്. പാക്കിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ഒറ്റപ്പെടുത്താനായി ചൈന ശ്രമങ്ങൾ തുടരുമ്പോൾ തന്നെ നിലവിലെ സാഹചര്യത്തിൽ ചൈനയ്ക്ക് ഇന്ത്യയോടുള്ള നിലപാടിൽ കാര്യമായ മാറ്റങ്ങൾ വരുന്നതിനുള്ള സാധ്യതയാണ് ശക്തമായിരിക്കുന്നത്.

ന്യൂക്ലിയർ സപ്ലൈ ഗ്രൂപ്പിൽ കയറിപ്പറ്റുന്നതിനുള്ള ഇന്ത്യയുടെ ശ്രമത്തിന് പ്രധാനവിഘാതമായി നിൽക്കുന്നത് ചൈനയാണ്. ഇതിന് പുറമെ ജയ്ഷെ ഇ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ നേതാവ് മസൂദ് അസറിനെ നിരോധിക്കണമെന്ന ഇന്ത്യയുടെ നീക്കത്തിനും ചൈന തടസം നിൽക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇക്കാര്യങ്ങളിൽ ചൈനയിൽ നിന്നും ഉദാരമായ സമീപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദി-ജിൻപിൻഗ് കൂടിക്കാഴ്ചക്ക് മുമ്പ് ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഉന്നതതല ചർച്ചകളിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുന്നതിൽ വൻ പുരോഗതിയാണുണ്ടായിരിക്കുന്നത്.

പരസ്പര സഹകരണം മെച്ചപ്പെടുത്തണമെന്ന ആവശ്യവും ഈ യോഗങ്ങളിൽ ഉയർന്ന് വന്നിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ദീർഘനേരമുള്ള ചർച്ചകളാണ് അടുത്തിടെ നടന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായാൽ യുഎസിന്റെ താൽപര്യങ്ങൾ നടപ്പിലാക്കാൻ മൂന്നാംലോക രാജ്യങ്ങൾ ശ്രമിക്കുമെന്നാണ് ചൈനയുടെ ഇപ്പോഴത്തെ നിലപാടെന്നാണ് സൂചന.

ഇന്ത്യയും യുഎസും തമ്മിൽ അടുത്തിടെ നടക്കാനിരിക്കുന്ന നിർണായക ചർച്ചയായ 2 പ്ലസ് 2 ഉം ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരത്തിൽ യുഎസ് ഇന്ത്യയുമായി അടുക്കുന്നത് ഏത് വിധത്തിലും തടയാനും ചൈന ആഗ്രഹിക്കുന്നുണ്ട്. അതിന് നയതന്ത്രത്തിന്റെ വഴി തെരഞ്ഞെടുക്കാനാണ് ചൈന കൂടുതൽ ആഗ്രഹിക്കുന്നതെന്നതും വ്യക്തമാണ്.ഇന്ത്യയുമായി അടുപ്പം വർധിപ്പിച്ച് യുഎസ് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ അധീശത്വം വർധിപ്പിക്കുമെന്ന ആശങ്കയും ചൈനക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP