Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇല്ലാത്ത വില്ലനെ ഉണ്ടാക്കി അവരെ ആക്രമിച്ച് സ്വന്തം പരാജയം മറച്ചു വെക്കൽ ലോകത്തിലെ എല്ലാ കമ്മ്യൂണിസ്‌റ് പാർട്ടിയുടെയും ജീനിൽ ഉള്ളതാണ്; മോദിയും അർണാബും അംബാനിയും അമേരിക്കയുമൊക്കെ അത്തരത്തിൽ സൃഷ്ടിച്ച വില്ലന്മാർ; സ്വന്തം പാർട്ടിയും നേതാവും അല്ലാത്ത ആരെ വേണമെങ്കിലും സകല ദുരന്തത്തിനും പരാജയങ്ങൾക്കും ഉത്തരവാദി ആക്കും: ശ്രീജിത്ത് പി എ എഴുതുന്നു

ഇല്ലാത്ത വില്ലനെ ഉണ്ടാക്കി അവരെ ആക്രമിച്ച് സ്വന്തം പരാജയം മറച്ചു വെക്കൽ ലോകത്തിലെ എല്ലാ കമ്മ്യൂണിസ്‌റ് പാർട്ടിയുടെയും ജീനിൽ ഉള്ളതാണ്; മോദിയും അർണാബും അംബാനിയും അമേരിക്കയുമൊക്കെ അത്തരത്തിൽ സൃഷ്ടിച്ച വില്ലന്മാർ; സ്വന്തം പാർട്ടിയും നേതാവും അല്ലാത്ത ആരെ വേണമെങ്കിലും സകല ദുരന്തത്തിനും പരാജയങ്ങൾക്കും ഉത്തരവാദി ആക്കും: ശ്രീജിത്ത് പി എ എഴുതുന്നു

ശ്രീജിത്ത് പി എ

ത്യാവശ്യം ലോജിക്കലി രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏതെങ്കിലും കമ്മ്യൂണിസ്റ്റു അനുഭാവിയായ ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടോ?? രൂപയുടെ മൂല്യത്തകർച്ചയെ പറ്റി ടെൻഷനടിക്കുന്ന അവരോട് വെനസ്വേലയുടെ ബൊളിവാർ എങ്ങനെ ആണ് തകർന്നടിഞ്ഞത് എന്ന് ചോദിച്ചിട്ടുണ്ടോ? ക്യൂബയിൽ ഇപ്പോഴും മൊബൈൽ ഇന്റർനെറ്റ് പോലും ഇല്ലാത്തത് എന്തുകൊണ്ട് എന്ന് ചോദിച്ചിട്ടുണ്ടോ? റഷ്യ ഗോതമ്പ് വാങ്ങി ആയുധം വിക്കേണ്ട അവസ്ഥയിലേക്ക് എത്തിയത് എത്തിയത് എന്തുകൊണ്ട് എന്ന് അന്വേഷിച്ചിട്ടുണ്ടോ? കാരണം അവർ ശക്തിയുക്തം പറയും, അമേരിക്കൻ ഗൂഢാലോചന.. നിങ്ങളവരെ കളിയാക്കി ചിരിക്കരുത്, ദേഷ്യപ്പെട്ടു സംസാരിക്കരുത്, അവർ അത് ആത്മാർത്ഥമായി വിശ്വസിച്ച് തന്നെയാണ് പറയുന്നത്..

ഈ തലമുറക്കാർക്ക് ചിലപ്പോ സിനിമയിലെ തമാശയാവും, പക്ഷെ ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് പോലും കോളേജ് ഇലക്ഷനിലെ പ്രധാന ചർച്ചാ വിഷയം ആയിരിന്നു കേരളത്തിലെ കമ്മ്യൂണിസ്‌റ് പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്ന CIA യും അമേരിക്കൻ ഗൂഢാലോചനയും.. ലോകത്തിലെ എല്ലാ കമ്മ്യൂണിസ്റ്റു ഗവണ്മെന്റ് കളും അവരുടെ പരാജയങ്ങൾ മറച്ചു വെക്കാനുപയോഗിക്കുന്ന ഒരു ഫാലസി ആണ് ഈ റെഡ്‌ഹെറിങ്ങ്... ഈയംസ് ഗവണ്മെന്റും നായനാർ ഗവൺമെന്റും ഒക്കെ അമേരിക്ക മുതൽ ടാറ്റ വരെ ഉള്ളവരെ ആണ് എല്ലാ പ്രശ്‌നത്തിനും ഉത്തരവാദികളെന്നാണ് അണികളെ പഠിപ്പിച്ചത്. അമേരിക്കയ്ക്ക് കേരളത്തെയും ഇവിടുത്തെ ഇടതുപക്ഷത്തേയും ഭയമാണ് എന്ന് സീരിയസ് ആയി വിശ്വസിച്ച്, വാദിക്കുന്ന പല സുഹൃത്തുക്കളും എന്റെ തലമുറയിലുണ്ട്. ഇങ്ങനെ ഒരു ഇല്ലാത്ത വില്ലനെ ഉണ്ടാക്കി അവരെ ആക്രമിച്ച് സ്വന്തം പരാജയം മറച്ചു വെക്കൽ ലോകത്തിലെ എല്ലാ കമ്മ്യൂണിസ്‌റ് പാർട്ടിയുടെയും ജീനിൽ ഉള്ളതാണ്, അല്ലെങ്കിൽ അങ്ങിനെയുള്ള പാരനോയിയക്കാരാണ് കമ്മ്യൂണിസ്റ്റുകാരായി മാറുന്നത്.

അതുപോലെ ഒരു റെഡ്‌ഹെറിങ് ആണ് നമ്മളിപ്പോ കാണുന്നത്. പ്രളയം വലിയ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കും എന്ന് ഓരോ കമ്മ്യൂണിസ്‌റ് കാരനും അറിയാം. ഡാം മാനേജ്‌മെന്റ് മുതൽ കൃത്യമായ മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകുന്നതിലും, റെസ്‌ക്യൂ ഓപ്പറേഷൻ കോർഡിനേറ്റ ചെയ്യുന്നതിലും സർക്കാർ സിസ്റ്റം വലിയ പരാജയമായിരുന്നു എന്നും അവർക്ക് അറിയാം. ഇങ്ങനെ ഉള്ള സമയങ്ങളിൽ അവരുടെ ഉള്ളിലെ ആ പാരനോയിയ ജീൻ ആക്ടിവേറ്റ് ആവും.. അതിനു നേതാക്കന്മാർ പറയേണ്ടേ ആവശ്യമൊന്നും ഇല്ല, നേതാക്കന്മാർ തിരിച്ചു പറഞ്ഞാലും കാര്യമില്ല. മോദി ഗവണ്മെന്റ് നല്ല സഹായമായിരുന്നു എന്ന് പിണറായി വിജയനും, ജി. സുധാകരനും ഒന്നും പറഞ്ഞാലും അണികൾ സമ്മതിക്കില്ല, ഈ അസുഖം അങ്ങിനെയാണ്.. ഈ സമയത്ത് ലോജിക്കൽ തിങ്കിങ് ഒക്കെ ഓഫ് ആവും... അവർക്ക് ഒരു വില്ലനെ വേണം, അത് മോദിയാവും, അർണാബ് ആവും, അംബാനിയാവും, അമേരിക്കയാവും.. സ്വന്തം പാർട്ടിയും, നേതാവും അല്ലാത്ത ആരെ വേണമെങ്കിലും സകല ദുരന്തത്തിനും, പരാജയങ്ങൾക്കും ഉത്തരവാദി ആക്കും, ആക്രമിച്ച് കൊണ്ടേ ഇരിക്കും, സ്വന്തം പരാജയം ചർച്ചയാവുന്നു എന്ന് തോന്നിയാൽ അവർ പുതിയ വില്ലനെയും, പുതിയ കാരണങ്ങളും കണ്ടെത്തി കൊണ്ടേ ഇരിക്കും..

ഇല്ലെങ്കിൽ നിങ്ങളൊന്നു സ്വയം ചോദിച്ചു നോക്കൂ, കേരളത്തിൽ പ്രളയം ഉണ്ടാക്കിയത് മോദിയോ ബീജേപ്പിയോ ആണോ? നമുക്ക് ഒരപകടം വന്നപ്പോൾ അത് നേരിടാൻ വേണ്ടത്ര പൈസ നമ്മുടെ കയ്യിൽ ഇല്ലാത്തതിന് കാരണം മോദിയോ ബീജേപ്പിയോ ആണോ?? ഇനി പോട്ടെ, നമ്മൾ ആഗ്രഹിച്ച പോലെ അയൽക്കാർ നമ്മളെ സഹായിച്ചില്ല എങ്കിൽ അതിനു അയൽക്കാരെ തെറിവിളിക്കലാണോ പ്രതിവിധി? കേരളവും ഇടതുമനസ്സുള്ള മലയാളികളും ഇപ്പൊ ചെയ്യുന്നത് ചന്ദ്രനെയും നിഴലുകളെയും നോക്കി കുരക്കലാണ്.. അതുകൊണ്ട് ചന്ദ്രൻ പ്രകാശം ഓഫാക്കാനും പോവുന്നില്ല, നിഴലുകൾ ഇല്ലാതാവാനും പോവുന്നില്ല .. കുരച്ച് കുരച്ച് തൊണ്ടയിലെ വെള്ളം വറ്റിക്കാം ... :)

അതുകൊണ്ട്, ഒട്ടും തന്നെ ലോജിക്ക് ഇല്ലാതെ സംസാരിക്കുന്ന സഖാക്കൾ സുഹൃത്തുക്കളോട് നിങ്ങൾ ദേഷ്യപ്പെടുകയോ ശകാരിക്കാനോ നിക്കരുത്, അവരുടെ ഒരു ജീൻ ആക്ടിവേറ്റ് ആയതാണ്.. ഒരു അസുഖം പോലെ ആണത്, അതുകൊണ്ട് അനുകമ്പയോടെ പെരുമാറുക.. ശരിയാണ്, മോദി യുടെ ഗൂഢാലോചന ആണ് ഈ മഴയും പ്രളയവും എന്നൊക്കെ അങ്ങ് സമ്മതിച്ചു കൊടുത്തേക്കുക.. അല്ലെങ്കിൽ പണ്ട് മുഖ്യമന്ത്രി ആയിരുന്ന VS പറഞ്ഞ പോലെ അമേരിക്ക അവിടെ നിന്നും ന്യൂട്രിനോകൾ അയച്ച് ഡാം തകർത്തതാണോ, ഷട്ടറുകൾ ഉയർത്തിയതാണോ സംശയമുണ്ട് എന്നൊക്കെ സമാധാനിപ്പിക്കുക.. ഒന്നുമില്ലെങ്കിലും അവർ നമ്മുടെ സുഹൃത്തുക്കളല്ലേ? സാധാരണക്കാരായ, നിഷ്പക്ഷരായ മലയാളികൾക്ക് എന്താണ് ഗ്രൗണ്ടിൽ സംഭവിച്ചത്, ആരാണ് അവരെ സഹായിക്കുന്നത് എന്നൊക്കെ കാലം കൊണ്ട് മനസ്സിലാവും. അതിനു വേണ്ടി, ഈ സമയത്ത് നിങ്ങൾ സുഹൃത്തുക്കളെ ഇല്ലാതാക്കരുത്.. :)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP