Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെയർഫോർകേരളാ മിഷന് വേണ്ടി കൈരളി നടത്തുന്ന ബ്രിഡ്ജ് ഓഫ് ഹോപ്പ് സെപ്റ്റംബർ 01 ന് ബ്രിസ്ബനിൽ

കെയർഫോർകേരളാ മിഷന് വേണ്ടി കൈരളി നടത്തുന്ന ബ്രിഡ്ജ് ഓഫ് ഹോപ്പ് സെപ്റ്റംബർ 01 ന് ബ്രിസ്ബനിൽ

ടോം ജോസഫ്

ബ്രിസ്ബൻ: സൗത്ത് ഈസ്റ്റ് ക്യുൻസ്ലാൻഡിലുള്ള എല്ലാ മലയാളീഅസോസിയേഷനും ചേർന്ന #കെയർഫോർകേരള എന്ന മിഷന്രൂപം നൽകി.ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ മലയാളി കുടുംബങ്ങൾതിങ്ങിപാർക്കുന്ന ബ്രിസ്ബേൻ കേന്ദ്രമായി പ്രവർത്തിക്കുന്നകൈരളി ബ്രിസ്ബേൻ , മലയാളി അസോസിയേഷൻ ഓഫ്ക്വീൻസ്ലാൻഡ്, ബ്രിസ്ബേൻ മലയാളി അസോസിയേഷൻ ,ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഓഫ് ക്വീൻസ്ലാൻഡ്, ഗോൾഡ്കോൾസ്‌റ് മലയാളി അസോസിയേഷൻ, ഇപ്‌സ്വിച്ച്മലയാളി അസോസിയേഷൻ, സ്പ്രിങ്ഫീൽഡ് മലയാളിഅസോസിയേഷൻ, ടൂവുമ്പ മലയാളി അസോസിയേഷൻ, സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷൻ, സൺഷൈൻകോസ്റ്റ്കേരളാ അസോസിയേഷൻ എന്നീ പത്തോളം അസോസിയേഷൻചേർന്നാണ് കെയർ ഫോർ കേരളാ മിഷന് തുടക്കം കുറിച്ചിരിക്കുന്നത്.

കെയർഫോർകേരള എന്ന എന്ന മിഷന് വേണ്ടി വിവിധധനസമാഹരണ പദ്ധതികളിലൂടെ ഒരു ലക്ഷം ആസ്ത്രലിയൻഡോളർ ആണ് ഇതിൽ അംഗങ്ങളായ സംഘടനകൾ ലക്ഷ്യമിടുന്നത്.
ഇങ്ങനെ സമാഹരിക്കുന്ന മുഴുവൻ തുകയുംദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായിമുഖ്യമന്ത്രിയുടെ ദിരിതാശ്വാസ നിധിയിലേക്ക് ആയിരിക്കുംസംഭാവന നൽകുന്നത്.

കെയർഫോർകേരളാ മിഷന്റെ അഭിമുഘ്യത്തിൽ 3 പരിപാടികൾഇതിനോടകം ആസൂത്രണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. 25 നു രാവിലെ 8 മണിക്ക്നടക്കുന്ന WALKATHON, BMA യുടെ ആഭിമുഖ്യത്തിൽ അന്നേ ദിവസം തന്നെവൈകിട്ട് നടക്കുന്ന VIGIL NIGHT കൈരളി ബ്രിസ്ബന്റെ ആഭിമുഖ്യത്തിൽസെപ്റ്റംബർ മാസം 1 -ആം തിയതി വൈകിട്ട് 6 .30 നു നടക്കുന്ന BRIDGE OF HOPEഇതിനെല്ലാം പുറമെ എല്ലാ അസോസിയേഷനും ചേർന്ന് സംയുക്തമായി 2 മെഗാഇവെന്റുകളും സംഘടിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്. ഈ പ്രോഗ്രാമുകളുടെകൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതായിരിക്കും.

ആയതിനാൽ ബ്രിസ്ബണിലെ എല്ലാ അസോസിയേഷനുമായി ചേർന്ന്കെയർഫോർ കേരളാ മിഷന് വേണ്ടി കൈരളി നടത്തുന്ന BRIDGE OF HOPE എന്നപേരിൽ നടത്തുന്ന ഈ പരിപാടിയിൽ നിങ്ങളേവരും കുടുംബസമേതംപങ്കെടുത്തു ഒരു വൻ വിജയമാക്കി തീർക്കണമെന്ന് ഏവരോടും
അപേക്ഷിക്കുന്നുകൈരളി നടത്തുന്ന BRIDGE OF HOPE ' എന്ന പരിപാടിയുടെ ടിക്കറ്റ് വാങ്ങികെയർഫോർകേരളാ മിഷനിൽ പങ്കാളികളാകുവാൻ താല്പര്യമുള്ളവർതാഴെപറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഓൺലൈനിൽ ടിക്കറ്റ് വാങ്ങുകയോഓർഗനൈസിങ് കമ്മിറ്റിക്കാരുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന്താല്പര്യ പെടുന്നു.

https://www.premiertickets.com.au/event/careforkeralaബ്രിഡ്ജ് ഓഫ് ഹോപ്പ് എന്ന പരിപാടിയിൽ നിന്നും കിട്ടുന്ന മുഴുവൻ ലാഭവുംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
ചെയ്യുന്നതായിരിക്കും. ആയതിനാൽ ഈ പരിപാടിയിൽ പങ്കെടുത്തുവിജയിപ്പിക്കുവാൻ ബ്രിസ്ബണിലെ മുഴുവൻ അംഗങ്ങളെയും ഞങ്ങൾഷെണിക്കുന്നു
തീയതി : 01 സെപ്റ്റംബർ 2018
സമയം : 6:30 pm
സ്ഥലം : Unidus community Centre, Willawong, South Brisbane
റിലീഫ് ഫണ്ടിന് മാത്രമായി കൈരളി തുറന്നിരിക്കുന്ന താഴെ പറയുന്ന ബാങ്ക്
അക്കൗണ്ടിലേക്കു) ടിക്കറ്റു തുക ട്രാൻസ്ഫർ ചെയ്താൽ ഞങ്ങൾ നേരിട്ട് ടിക്കറ്റ്
ഇഷ്യൂ ചെയ്യുന്നതായിരിക്കും .
Account: Kairali Relief Fund
BSB: 064159
A/C: 10444617
Bank: Commonwealth Bank
കൂടുതൽ വിവരങ്ങൾക്ക്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP