Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജപ്തി ഭീഷണി നേരിട്ട് ബാങ്കിലായിരുന്ന ആധാരം സത്യദാസിന് തിരിച്ചു നൽകി

ജപ്തി ഭീഷണി നേരിട്ട് ബാങ്കിലായിരുന്ന ആധാരം സത്യദാസിന് തിരിച്ചു നൽകി

ഹ് റെയിൻ പ്രവാസി സത്യ ദാസിനു ഇനി സ്വന്തം വീട്ടിൽ ഭയമില്ലാതെ താമസിക്കാം .പ്രായപൂർത്തിയായ രണ്ടു പെണ്മക്കളേയും അമ്മയെയും ഭാര്യയേയും അടച്ചുറപ്പുള്ള ഒരു കൂരയിൽ താമസിപ്പിക്കണമെന്ന മോഹവുമായി ഒരു വീട് നിർമ്മിക്കുന്നതിനു മൂന്നു വർഷം മുൻപ് ജില്ലാ സഹകരണ ബാങ്കിൽ നിന്നും എടുത്ത് 2 ലക്ഷം രൂപയുടെ കടം തിരിച്ചടക്കാൻ നിർവാഹമില്ലാതെ, ദുരിതക്കയത്തിലായിരുന്ന സത്യദാസിനെ സഹായിക്കാൻ ബഹ് റെയിനിലെ സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങുകയായിരുന്നു .

സത്യദാസിന്റെ കഥ അറിഞ്ഞ പ്രതീക്ഷ ബഹ്റൈൻ പ്രവർത്തകർ സുമസസുകളുടെ സഹായത്തോടെയും ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ന്റെയും ശ്രമഫലമായി ജപ്തി ഒഴിവാക്കിയിരുന്നു. ഒപ്പം സത്യസാദിന് നാട്ടിലേയ്ക്ക് പോകുവാനുള്ള തടസങ്ങൾ എല്ലാം നീക്കി നാട്ടിൽ എത്തിക്കുവാനും മുൻകൈയെടുത്തു. ഹോപ്പിന്റെ രക്ഷാധികാരി നിസ്സാർ കൊല്ലവും GKPA പ്രതിനിധിയായി തല്ഹത്തും ചേർന്ന് തിരുവനന്തപുരത്ത്ത് വെള്ളനാടുള്ള സത്യദാസിന്റെ വീട്ടിൽ വച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന് ആധാരം കൈമാറി.കൂടാതെ ബഹ്റൈനിലെ സുമനസ്സുകൾ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്കും കൈമാറി. ഈ ഉദ്യമത്തിൽ പങ്കു ചേർന്ന എല്ലാവർക്കും ഹോപ്പ് കൺവീനർ സിബിൻ സലിമും സെക്രട്ടറി അഷ്‌കർ പൂഴിത്തലയും നന്ദി അറിയിച്ചു 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP