Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശിഹാബ് തങ്ങൾ സേവ കേന്ദ്രത്തിലേക്ക് കെഎംസിസി കമ്പ്യൂട്ടർ നൽകി

ശിഹാബ് തങ്ങൾ സേവ കേന്ദ്രത്തിലേക്ക് കെഎംസിസി കമ്പ്യൂട്ടർ നൽകി

കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗിന്റെ കീഴിൽ തുടങ്ങുന്ന മർഹൂം മുഹമ്മദലി ശിഹാബ് തങ്ങൾ സേവ കേന്ദ്രത്തിലേക്കുള്ള ആവശ്യമുള്ള കമ്പ്യൂട്ടർ അബൂദാബി മുൻസിപ്പൽ കെഎംസിസി നൽകി. അബൂദാബി കെഎംസിസി സംസ്ഥാന,ജില്ലാ,മണ്ഡലം മുൻസിപ്പൽ ഭാരാവാഹികൾ ചേർന്ന് മുസ്ലിം ലീഗ് നേതാക്കൾക്ക് കമ്പ്യൂട്ടർ കൈമാറി.

കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന പരിപാടിയിൽ അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി സെക്രട്ടറി ഇൽയാസ് ബല്ല സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മുസ്ലിം ലീഗ് മുൻസിപ്പൽ പ്രസിഡണ്ട് അഡ്വക്കറ്റ് എൻ എ ഖാലിദ് സാഹിബിന്റെ അദ്യക്ഷതയിൽ കാഞ്ഞങ്ങാട് മണ്‌ലം ജനറൽ സെക്രട്ടറി വൺ ഫോർ അബ്ദുറഹ്മാൻ ഉത്ഘാടനം ചെയ്തു.

തെരുവത്ത് മൂസ ഹാജി, കെ കെ സുബൈർ , എം എം നാസർ, എം ഇബ്രാഹിം, ടി റംസാൻ, ആബിദ് ആറങ്ങാടി, സി കെ റഹ്മത്തുള്ള, എ ബി കുട്ടി ഹാജി, എ അബ്ദുള്ള, കെ കെ ബദറുദ്ദീൻ, അബ്ദുള്ള മീനാപ്പീസ്, കെ കെ ഇസ്മായിൽ, എം എസ് ഹമീദ്, യാക്കൂബ് ആവിയിൽ, ഇബ്രാഹിം പള്ളിക്കര, കെജി ബഷീർ, മഹമൂദ് കല്ലൂരാവി, റംഷീദ് ആവിയിൽ, സഹീദ് സിയാറത്തിങ്കര, മുത്തലിബ് കൂളിയങ്കാൽ, എ കെ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

ശിഹാബ് തങ്ങൾ സേവാ കേന്ദ്രത്തിന്റെ ആദ്യ കേന്ദ്രം കാഞ്ഞങ്ങാട് നഗരസഭാ കാര്യാലയ വുമായി ബന്ധപ്പെട്ടു കൊണ്ട് പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് മുൻസിപ്പൽ മുസ്ലിം ലീഗ് ഓഫീസിലാണ് കമ്പ്യൂട്ടർ സ്ഥാപിക്കുന്നത്.

പൊതുജനോപകാര പ്രദമായ അപേക്ഷ പത്രങ്ങളും മറ്റു സർക്കാർ തലത്തിൽ ആവശ്യമായ മറ്റു പേപ്പറുകളും, ഓൺലൈനിൽ ചെയ്യേണ്ട അപ്ഡേറ്റുകൾ എന്നിവ തികച്ചും സൗജന്യമായി ചെയ്തു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തന സജ്ജമാക്കുക എന്ന് അഡ്വക്കറ്റ് എൻ എ ഖാലിദ് സാഹിബ് പറഞ്ഞു. ജനങ്ങൾക്ക് ഉപകാരപ്രദമായ ഏത് പദ്ധതികൾക്കും കൈയും മെയ്യും മറന്നു പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയുടെ പ്രവർത്തനങ്ങൾ ലോകത്ത് തന്നെ എല്ലാ സംഘടനകൾക്ക് മാതൃകയാണെന്നും, മുസ്ലിം ലീഗും കെഎംസിസിയും കൈകോർത്ത് നടത്തുന്ന പ്രവർത്തങ്ങൾ വിലമതിക്കാനാവാത്തതാണെന്നും ഉത്ഘാടന പ്രസംഗത്തിൽ വൺ ഫോർ അബ്ദുറഹ്മാൻ സാഹിബ് പറഞ്ഞു. എം കെ അബ്ദുറഹ്മാൻ ആറങ്ങാടി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP