Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേഴ്‌സി കുട്ടനും അഞ്ചു ബോബി ജോർജിനും ഒടുവിൽ പിൻഗാമിയായി; ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ലോങ് ജംപിൽ ഇന്ത്യയുടെ മലയാളി താരമായ വി നീന വെള്ളിയുറപ്പിച്ചത് 6.51 മീറ്റർ മറികടന്ന്; കേരളത്തിന്റെ അത്‌ലറ്റിക് പാരമ്പര്യം കാത്ത് കോഴിക്കോട് സ്വദേശിയായ 27കാരി; ആഹ്ലാദത്തോടെ കൈയടിച്ച് മലയാളികൾ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

മേഴ്‌സി കുട്ടനും അഞ്ചു ബോബി ജോർജിനും ഒടുവിൽ പിൻഗാമിയായി; ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ലോങ് ജംപിൽ ഇന്ത്യയുടെ മലയാളി താരമായ വി നീന വെള്ളിയുറപ്പിച്ചത് 6.51 മീറ്റർ മറികടന്ന്; കേരളത്തിന്റെ അത്‌ലറ്റിക് പാരമ്പര്യം കാത്ത് കോഴിക്കോട് സ്വദേശിയായ 27കാരി; ആഹ്ലാദത്തോടെ കൈയടിച്ച് മലയാളികൾ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: എഷ്യൻ ഗെയിംസ് വനിത വിഭാഗം ലോങ് ജംപിൽ ഇന്ത്യയുടെ മലയാളി താരം വി നീനയ്ക്ക് വെള്ളി. വിയറ്റ്‌നാമിനാണ് ഈ ഇനത്തിൽ സ്വർണം ലഭിച്ചത്. ഈ മീറ്റിൽ ഇത് രണ്ടാം തവണയാണ് മലയാളിക്ക് മെഡൽ ലഭിക്കുന്നത്.ഇന്നലെ പുരുഷ വിഭാഗം 400 മീറ്ററിൽ മുഹമ്മദ് അനസ് വെള്ളി നേടിയിരുന്നു.മേഴ്‌സി കുട്ടനും അഞ്ചു ബോബി ജോർജിനും ശേഷം ലോങ് ജംപിൽ രാജ്യത്തിനായി മെഡൽ നേടുന്ന മലയാളി താരമായി മാറിയിരിക്കുകയാണ് വി.നീന.6.51 മീറ്റർ ചാടിയാണ് നീന വെള്ളി സ്വന്തമാക്കിയത്. നീനയും വെള്ളി നേടിയതോടെ തുടർച്ചയായി രണ്ടാം ദിവസമാണ് മലയാളികൾ മെഡൽ സ്വന്തമാക്കുന്നത്. ഇന്നലെ മുഹമ്മദ് അനസ് വെള്ളി നേടിയിരുന്നു.

ഇന്ത്യയുടെ പ്രതീക്ഷകൾ കാത്ത് ജാവലിൻ ത്രോയിലെ യുവവിസ്മയം നീരജ് ചോപ്രയ്ക്ക് ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണം. 88.06 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് തന്റെ തന്നെ ദേശീയ റെക്കോർഡും തിരുത്തിയാണ് നീരജിന്റെ സുവർണനേട്ടം. ദോഹയിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ 87.43 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച് നേടിയ ദേശീയ റെക്കോർഡാണ് ജക്കാർത്തയിൽ നീരജ് തിരുത്തിയത്. ഇതോടെ എട്ടു സ്വർണവും 13 വെള്ളിയും 20 വെങ്കലവും ഉൾപ്പെടെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 41 ആയി.

കോൺവെൽത്ത് ഗെയിംസിൽ 86.47 മീറ്ററോടെയും നീരജ് സ്വർണം നേടിയിരുന്നു. ജക്കാർത്തയിൽ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകനും ഈ ഇരുപതുകാരനായിരുന്നു. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നീരജിന്റെ സുവർണനേട്ടമെന്നതും ശ്രദ്ധേയം. ചൈനയുടെ ക്വിഴൻ ലിയു 82.22 മീറ്ററുമായി വെള്ളിയും പാക്കിസ്ഥാന്റെ നദീം അർഷാദ് 80.75 മീറ്ററോടെ വെങ്കലവും നേടി. പുരുഷവിഭാഗം 800 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൻ ഫൈനലിൽ കടന്നു. ഒന്നാം ഹീറ്റ്‌സിൽ ഓടിയ ജിൻസൺ, 1:47.39 സെക്കൻഡിൽ ഒന്നാമതായാണ് ഫിനിഷ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഫൈനൽ.

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യ കുതിപ്പ് തുടരുന്നു. ഹിമ ദാസിനും മുഹമ്മദ് അനസിനും ദ്യുതി ചന്ദിനും പിന്നാലെ ധരുൺ അയ്യസാമിയും ജക്കാർത്തയിൽ ഇന്ത്യയുടെ അഭിമാനമായിരിക്കുന്നു. പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽഡിൽ ധരുൺ വെള്ളി നേടി. നാലാം സ്ഥാനത്തായിരുന്ന ധരുൺ അവസാന ലാപ്പിൽ ഓടിക്കയറിയാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്.

48.96 സെക്കന്റിൽ തമിഴ്‌നാട്ടുകാരൻ ഫിനിഷിങ് ലൈൻ തൊട്ടു. ധരുണിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഒപ്പം പുതിയ ദേീശീയ റെക്കോഡും തമിഴ്‌നാട്ടുകാരൻ സ്ഥാപിച്ചു . 47.66 സെക്കന്റിൽ ഓടിയെത്തി ഗെയിംസ് റെക്കോഡോടെ ഖത്തറിന്റെ സാംബ അബ്ദുറഹ്മാൻ സ്വർണം നേടി. 49.12 സെക്കന്റിൽ ഫിനിഷ് ചെയ്ത ദപ്പാന്റെ അബേ തകതോഷിക്കാണ് വെങ്കലം. അതേസമയം മറ്റൊരു ഇന്ത്യൻ താരമായ സന്തോഷ് കുമാർ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

അതേസമയം ഇതേ ഇനത്തിൽ ഇന്ത്യൻ വനിതകൾ നിരാശപ്പെടുത്തി. മലയാളി താരം അനു രാഘവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയതപ്പോൾ ജോന മുർമുവിന് അഞ്ചാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു.3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിലാണ് സുധ സിങ്ങിന്റെ മെഡൽ നേട്ടം. 9:40.03 മിനിറ്റിലാണ് സുധ ഓട്ടം പൂർത്തിയാക്കിയത്. 2010ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയിട്ടുള്ള താരമാണ് സുധ. ഈ ഇനത്തിൽ ബഹ്‌റൈൻ താരം വിൻഫ്രെഡ് യാവി 9:36.52 മിനിറ്റിൽ ഓടിയെത്തി സ്വർണം നേടി. വനിതകളുടെ ലോങ്ജംപിലാണ് നീന പിന്റോ വെള്ളി നേടിയത്. 6.51 മീറ്റർ ദൂരം താണ്ടിയ നീന ഇന്ത്യയ്ക്ക് ജക്കാർത്തയിൽ 40ാം മെഡലും സമ്മാനിച്ചു.

പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ മൽസരിച്ച മറ്റൊരു ഇന്ത്യൻ താരം സന്തോഷ് കുമാർ 49.66 സെക്കൻഡിൽ അഞ്ചാമതായി ഓടിയെത്തി. 3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സിൽ മൽസരിച്ച ചിന്ത സിങ് 10:26.21 മിനിറ്റിൽ പതിനൊന്നാമതായാണ് ഫിനിഷ് ചെയ്തത്. അതേസമയം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. മലയാളി താരം അനു രാഘവൻ 56.92 സെക്കൻഡിൽ നാലാം സ്ഥാനത്തായി. മറ്റൊരു ഇന്ത്യൻ താരം ജൗന മർമു 57.48 സെക്കൻഡിൽ അഞ്ചാം സ്ഥാനം പങ്കിട്ടു. അതേസമയം, വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തി. മലയാളി താരം അനു രാഘവൻ 56.92 സെക്കൻഡിൽ നാലാം സ്ഥാനത്തായി. മറ്റൊരു ഇന്ത്യൻ താരം ജൗന മർമു 57.48 സെക്കൻഡിൽ അഞ്ചാം സ്ഥാനം പങ്കിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP