Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്മമാരും അച്ഛന്മാരും ചേർന്ന് പായയും ചവിട്ടിയും അച്ചാറുമൊക്കെ വിറ്റ് കിട്ടിയ കൊച്ചുസമ്പാദ്യം; ദുരിതാശ്വാസ നിധിയിലേക്ക് ആ തുക സംഭാവന ചെയ്ത അവരുടെ കാൽ തൊട്ടുവന്ദിക്കുന്നു; ഇതാണ് മനുഷ്യത്വം: കണ്ണും മനസ്സും നിറഞ്ഞുപോയെന്ന് മന്ത്രി വി എസ്.സുനിൽ കുമാർ

അമ്മമാരും അച്ഛന്മാരും ചേർന്ന് പായയും ചവിട്ടിയും അച്ചാറുമൊക്കെ വിറ്റ് കിട്ടിയ കൊച്ചുസമ്പാദ്യം; ദുരിതാശ്വാസ നിധിയിലേക്ക് ആ തുക സംഭാവന ചെയ്ത അവരുടെ കാൽ തൊട്ടുവന്ദിക്കുന്നു; ഇതാണ് മനുഷ്യത്വം: കണ്ണും മനസ്സും നിറഞ്ഞുപോയെന്ന് മന്ത്രി വി എസ്.സുനിൽ കുമാർ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചു നിൽക്കുന്ന കാലമാണ്. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒന്നിച്ചു നിന്നാൽ ഏതു പ്രതിസന്ധിയെയും മുറിച്ചു കടക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. കേരളത്തിന്റെ പുനർനിർമ്മാണത്തിന് പണം ഒരു തടസ്സമാവില്ലെന്നാണ് ഒഴുകുന്ന പണത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികൾ ഒരു മാസത്തെ ശമ്പളം നാടിന്റെ പുനർനിർമ്മാണത്തിന് തവണകളായി നൽകണമെന്നും അഭ്യർത്ഥനയുണ്ട്. പ്രവാസി മലയാളികളും ഉദാരമനസ്‌കരായി സംഭാവനകൾ നൽകുന്നുണ്ട്. അതേസമയം, തൃശൂർ രാമവർമപുരം വൃദ്ധസദനത്തിലെ അന്തേവാസികളും തങ്ങളാൽ കഴിയുന്ന സഹായധനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഇവിടുത്തെ അമ്മമാരും അച്ഛന്മാരും ചേർന്ന് പായയും ചവിട്ടിയും അച്ചാറുമൊക്കെ വിറ്റുകിട്ടിയ 40,000 രൂപയാണ് നിധിയിലേക്ക് നൽകിയത്. അവരുടെ ഈ ഉദാരമനസ് കണ്ട് കണ്ണും മനസ്സും നിറഞ്ഞുപോയെന്ന് മന്ത്രി വി എസ്.സുനിൽകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

കണ്ണു നിറഞ്ഞു പോയി മനസ്സും.\ദുരിതാശ്വാസ നിധിയിലേക്ക് വൃദ്ധസദനത്തിന്റെ വക 40,000 രൂപ...തൃശൂർ രാമവർമപുരം വൃദ്ധസദനത്തിലെ അമ്മമാരും അച്ഛമാരും ചേർന്ന് പായയും ചവിട്ടിയും അച്ചാറുമൊക്കെ ഉണ്ടാക്കി വിറ്റുകിട്ടിയ തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP