Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ത്രീകൾ മേൽവസ്ത്രം ധരിക്കണമെന്ന് ശഠിക്കുന്നത് ആര്? മാറിടം പൂർണമായും നഗ്നമാക്കി നടക്കാനുള്ള അവകാശം തേടി തുണിയഴിച്ച് സമരവുമായി തെരുവിലിറങ്ങിയത് അനേകായിരം യുവതികൾ

സ്ത്രീകൾ മേൽവസ്ത്രം ധരിക്കണമെന്ന് ശഠിക്കുന്നത് ആര്? മാറിടം പൂർണമായും നഗ്നമാക്കി നടക്കാനുള്ള അവകാശം തേടി തുണിയഴിച്ച് സമരവുമായി തെരുവിലിറങ്ങിയത് അനേകായിരം യുവതികൾ

താഴ്ന്ന ജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശം പണ്ട് കേരളത്തിലുണ്ടായിരുന്നില്ല. അതിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ മാറുമറയ്ക്കൽ സമരം നടത്തിയ നാടാണിത്. എന്നാൽ, പാശ്ചാത്യ രാജ്യങ്ങളിലെ പുതിയ തലമുറ മാറുകാട്ടാനുള്ള അവകാശത്തിനുവേണ്ടിയാണ് തെരുവിലിറങ്ങുന്നത്. പുരുഷനെപ്പോലെ മാറിടം പ്രദർശിപ്പിച്ച് നടക്കാനുള്ള അവകാശത്തിനുവേണ്ടി അർധനഗ്നരായി പ്രകടനം നടത്താൻ തെരുവിലറങ്ങിയത് ആയിരക്കണക്കിന് യുവതികളാണ്.

ഗോ ടോപ്‌ലെസ് ഡേയുടെ ഭാഗമായി പാശ്ചാത്യ ലോകത്ത് പലയിടങ്ങളിലും നടന്ന പ്രകടനങ്ങളായിരുന്നു ഈ മാറിടപ്രദർശനം. അമേരിക്കയിലെ ന്യുയോർക്കിലും ലോസെയ്ഞ്ചൽസിലും ഫീനീക്‌സിലും ഡെൻവറിലും മിനെപൊലീസിലുമൊക്കെ പ്രകടനങ്ങളുണ്ടായി. ജർമനിയിലെ ഫ്രെയ്ബർഗിലും ചിലിയിലെ വാൽപരായ്‌സോയിലും നടന്ന പ്രകടനങ്ങളുടെ ചുവടുപിടിച്ച് ദക്ഷിണ കൊറിയയിലെ സോളിലേക്കും ഗോ ടോപ്‌ലെസ് പരേഡെത്തി.

പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകളിൽ പലരും മാറിടം പൂർണമായും പ്രദർശിപ്പിച്ചിരുന്നു. ചിലർ നിയമം അനുശാസിക്കുന്ന രീതിയിൽ അത്യാവശ്യം മറച്ചുകൊണ്ടും. ടേപ്പുകൊണ്ടും പെയിന്റുകൊണ്ടുമായിരുന്നു ഈ മറയ്ക്കൽ. ഇത് ബോംബുകളല്ല. മുലകളാണെന്നും യുദ്ധമാണ് മറയ്‌ക്കേണ്ടത് മാറിടമല്ല എന്നും എഴുതിയ പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടായിരുന്നു പ്രകടനക്കാരെത്തിയത്. കാലിഫോർണിയയിലെ വെനീസിലാണ് കൂടുതൽ പേർ പങ്കെടുത്ത പ്രകടനം നടന്നത്. പുരുഷന്മാരും ഇവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയിരുന്നു.

ഇക്കൊല്ലം ഗോ ടോപ്‌ലെസ് ഡേ സ്ത്രീ സമത്വ ദിനമായ ഓഗസ്റ്റ് 26-നുതന്നെയാണ് ആഘോഷിച്ചത്. 1920 ഓഗസ്റ്റ് 26-നാണ് അമേരിക്കയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്. അതിന്റെ സ്മരണയിലാണ് ഈ ദിവസം സ്ത്രീ സമത്വദിനമായി ആചരിക്കുന്നത്. സ്ത്രീ സമത്വ ദിനത്തോട് ചേർന്ന ഞായറാഴ്ചയാണ് എല്ലാവർഷവും ഗോ ടോപ്‌ലെസ് ഡേ ആചരിക്കുന്നത്. പുരുഷന്മാർ മാറിടം പ്രദർശിപ്പിക്കുന്നത് കുറ്റകരമല്ലാതാകുമ്പോൾ, സ്ത്രീകൾക്കുമാത്രം അത്തരമൊരു നിയമപരമായ വിലക്കെന്തിന് എന്ന ചോദ്യമാണ് ഗോ ടോപ്‌ലെസ് ഡേ മുന്നോട്ടുവെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP