Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ വർഷം ഇറക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലുപ്പമുള്ള ഐ ഫോണുകൾ; 6.5 ഇഞ്ച് സ്‌ക്രീനിൽ ഉഗ്രൻ ക്യാമറയും സ്പീഡും; പ്രഖ്യാപിക്കും മുമ്പ് ഐഫോൺ മാനിയക്ക് തുടക്കം

ഈ വർഷം ഇറക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലുപ്പമുള്ള ഐ ഫോണുകൾ; 6.5 ഇഞ്ച് സ്‌ക്രീനിൽ ഉഗ്രൻ ക്യാമറയും സ്പീഡും; പ്രഖ്യാപിക്കും മുമ്പ് ഐഫോൺ മാനിയക്ക് തുടക്കം

രോ പുതിയ മോഡൽ ഐഫോണും പുറത്തുവരുന്നതിന് മുമ്പുതന്നെ അതേക്കുറിച്ചുള്ള അഭ്യൂഹങ്ങളും കേട്ടുകേൾവികളും ഐഫോൺ ആരാധകർക്ക് ആവേശമായി രംഗത്തുവരാറുണ്ട്. ഇക്കുറിയും അതിന് മാറ്റമില്ല. അടുത്തമാസമോ ഒക്ടോബറിലോ ആപ്പിൾ പുറത്തുവിടാനൊരുങ്ങുന്ന മൂന്ന് ഐ ഫോൺ മോഡലുകളാണ് ഇപ്പോൾ സംസാരവിഷയം. രണ്ട് പ്രീമിയം ഉത്പന്നങ്ങളും ഒരെണ്ണം മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ളതുമായിരിക്കുമെന്നാണ് സൂചനകൾ.

എസ് ഇയർ എന്നാണ് പുതിയ ഐഫോൺ മോഡലുകളുടെ വരവിനെ ആപ്പിൾതന്നെ വിശേഷിപ്പിക്കുന്നത്. സാധാരണ രീതിയിലുള്ള പുറം മോടിയിലെ മാറ്റം മാത്രമായിരിക്കില്ല പുതിയ മോഡലുകളുടേത്. പ്രവർത്തനക്ഷമത കൂട്ടുന്ന തരത്തിലുള്ള മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് സൂചന. സെപ്റ്റംബർ 12-ന് പുതിയ മോഡലുകൾ വരുമെന്ന് കരുതുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ആപ്പിളിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായിട്ടില്ല.

5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്‌ക്രീൻ വലുപ്പങ്ങളുള്ള മൂന്ന് മോഡലുകളാണ് പുറത്തിറക്കുകയെന്നാണ് റിപ്പോർട്ട്. ഐ ഫോൺ എക്‌സിലേതുപോലെ എഡ്ജ്-ടു-എഡ്ജ് ഡിസ്‌പ്ലേ സ്‌ക്രീനുകളായിരിക്കും ഇവയുടേതും. ആപ്പിൾ ഇതേവരെ ഇറക്കിയിട്ടുള്ള ഏറ്റവും വലിയ ഫോണായിരിക്കും 6.5 മോഡൽ. ഡി33 എന്നാണ് ആപ്പിളിനുള്ളിൽ ഇതിനെ വിശേഷിപ്പിക്കുന്നതെന്നും ബ്ലംബർഗിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.

മികച്ച പ്രോസ്സസ്സിങ് സ്പീഡും ഉയർന്ന ശേഷിയുള്ള ക്യാമറകളുമായിരിക്കും 6.5 ഇഞ്ച്, 5.8 ഇഞ്ച് മോഡലുകളിൽ ഉണ്ടാവുക. എന്നാൽ, ഈ മാറ്റങ്ങളെന്തൊക്കെയാണെന്നത് ഇതുവരെ പുറത്തുവന്നിട്ടില്ല. 6.1 ഇഞ്ച് വലിപ്പമുള്ള മോഡൽ ഐ ഫോൺ സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന മധ്യവർഗത്തിന് വേണ്ടിയുള്ളതായിരിക്കും. ഐഫോൺ എക്‌സിനോട് സാമ്യമുള്ള മോഡലായിരിക്കും ഇതെന്നും ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു.

വിവിധ നിറങ്ങളിലുള്ള 6.1 ഇഞ്ച് മോഡൽ സ്‌റ്റെയിൻലെസ് സ്റ്റീൽ കവറിന് പകരം അലൂമിനിയം കവറിലാകും ഇറങ്ങുക. ഇതിന്റെറ സ്‌ക്രീൻ വിലകുറഞ്ഞ എൽസിഡി ഡിസ്‌പ്ലേയായിരിക്കുമെന്നും പറയപ്പെടുന്നു. ഐഫോൺ എക്‌സിലുണ്ടായിരുന്ന തരം ജെസ്റ്റർ ബേസ്ഡ് കൺട്രോൾ സംവിധാനം മൂന്ന് മോഡലുകളിലുമുണ്ടാകും. ഫെയ്‌സ് ഐഡിയും മൂ്ന്ന് മോഡലുകളിലും ഉൾപ്പെടുത്തും. രണ്ട് സിമ്മുകൾ ഉപയോഗിക്കുന്ന ഡ്യുവൽ സിം ടെക്‌നോളജി ആപ്പിൾ പുതിയ മോഡലുകളിൽ കൊണ്ടുവന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP