Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈൻ ജെറ്റ് വമ്പൻ പ്രതിസന്ധിയിലേക്ക്; ആദ്യ ക്വാർട്ടറിൽ മാത്രം ജെറ്റ് എയർവേസിന് ഉണ്ടായത് 1323 കോടിയുടെ നഷ്ടം; കഴിഞ്ഞ പാദത്തിൽ 53.5 കോടി രൂപ ലാഭമുണ്ടാക്കിയ എയർലൈൻ കമ്പനി നിലനിൽപ്പിനുള്ള പോരാട്ടത്തിൽ

ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈൻ ജെറ്റ് വമ്പൻ പ്രതിസന്ധിയിലേക്ക്; ആദ്യ ക്വാർട്ടറിൽ മാത്രം ജെറ്റ് എയർവേസിന് ഉണ്ടായത് 1323 കോടിയുടെ നഷ്ടം; കഴിഞ്ഞ പാദത്തിൽ 53.5 കോടി രൂപ ലാഭമുണ്ടാക്കിയ എയർലൈൻ കമ്പനി നിലനിൽപ്പിനുള്ള പോരാട്ടത്തിൽ

ന്ത്യയിലെ ആദ്യത്തെ സ്വകാര്യ എയർലൈൻ കമ്പനിയായ ജെറ്റ് എയർവേസിന് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ വൻ നഷ്ടം. നിലനിൽപ്പുപോലും അപകടത്തിലാക്കുന്ന തരത്തിൽ 1323 കോടിയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 53.5 കോടി രൂപയോളം ലാഭമുണ്ടാക്കിയ സ്ഥാനത്താണിത്.

ഇന്ധനവിലയിലുണ്ടായ വർധന, രൂപയുടെ മൂല്യക്കുറവ്, വിമാനനിരക്കിലുണ്ടായ കുറവ് എന്നിവയെല്ലാം ചേർന്നാണ് ജെറ്റിന്റെ നട്ടെല്ലൊടിച്ചത്. ജെറ്റ്‌ലൈഫുൾപ്പെടെ പരിഗണിക്കുമ്പോൾ ഇക്കൊല്ലം ആദ്യപാദത്തിലെ നഷ്ടം 1326 കോടി രൂപയാണ്. കഴിഞ്ഞസാമ്പത്തികവർഷം ഇരുസ്ഥാപനങ്ങളും ചേർന്ന് ഇതേ കാലയളവിൽ 58 കോടി രൂപ ലാഭമുണ്ടാക്കിയിരുന്നു.

ഇന്ധന വിലയിലെ കുതിച്ചുകയറ്റമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ഡെറ്റ് എയർലൈൻസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ബ്രെന്റ് ഫ്യുവലിന് 36 ശതമാനമാണ് വിലവർധിച്ചത്. ഇതോടൊപ്പം രൂപയുടെ വിലയിലുണ്ടായ കുറവും തിരിച്ചടിയായി. ബജറ്റ് എയർവേസ് എന്ന നിലയിൽ കുറഞ്ഞ വിമാനനിരക്ക് കൂടിയായപ്പോൾ പ്രതിസന്ധി രൂക്ഷമായെന്നും ഇതിൽ പറയുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യപാദത്തിൽ 1524 കോടി രൂപയായിരുന്നു ജെറ്റ് എയർവേസിന്റെ ഇന്ധനച്ചെലവ്. എന്നാൽ, ഇത്തവണ 53 ശതമാനത്തോളം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്. ചെലവ് 2332 കോടി രൂപയായി വർധിച്ചു. എന്നാൽ, വരുമാനം ഇക്കാലയളവിൽ വർധിച്ചുവെന്നതാണ് വിരോധാഭാസം. ആദ്യപാദത്തിൽ ജെറ്റ് ഗ്രൂപ്പിന്റെ ആകെ വരുമാനം 6257 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ നേടിയ 5951 കോടിയെക്കാൾ 5.2 ശതമാനം വർധനവുണ്ടായി. എന്നാൽ, ഇന്ധനച്ചെലവ് വരുമാനം വർധിച്ചിട്ടും കമ്പനിയെ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്തു.

പ്രതിസന്ധി മറികടക്കുന്നതിന് അടിയന്തരമായി ചെലവുചുരുക്കൽ നടപടികളിലേക്ക് കടക്കുകയാണ് കമ്പനി. ഓഹരികൾ വിറ്റഴിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സൂചനകൾ. മൂലധന സമാഹരണത്തിനായി ഒന്നുരണ്ട് നിർദേശങ്ങൾ ഡയറക്ടർ ബോർഡിന് മുമ്പാകെയുണ്ടെന്ന് ജെറ്റ് ചെയർമാൻ നരേഷ് ഗോയൽ പറഞ്ഞു. ഉചിതമായത് സ്വീകരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP