Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിന് കൈ താങ്ങായി സ്വാർഡ്‌സ് മലയാളികളും; മലയാളികൾ ഓണാഘോഷ പരിപാടി റദ്ദ് ചെയ്ത് സമാഹരിച്ചത് 9020 യൂറോ

കേരളത്തിന് കൈ താങ്ങായി സ്വാർഡ്‌സ് മലയാളികളും; മലയാളികൾ ഓണാഘോഷ പരിപാടി റദ്ദ് ചെയ്ത് സമാഹരിച്ചത് 9020 യൂറോ

ഹാ പ്രളയത്തിൽ പെട്ട് ബുദ്ധിമുട്ടു അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടി ഒരു ചെറിയ കൈതാങ്ങാവുകയാണ് സ്വാർഡ്‌സ് മലയാളികളും.ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദ് ചെയ്തു ആ തുകയും അതിൽ കൂടുതലും തങ്ങളുടെ നാടിനു വേണ്ടി സമർപ്പിക്കാൻ നടത്തിയ ആഹ്വാനം സ്വാർഡ്‌സ് മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയതിന്റെ ഫലമായി 9020 യൂറോ സമാഹരിക്കുവാൻ സാധിച്ചു.

ഈ സമാഹരിച്ച തുകയിൽ നിന്നും വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടപ്പെട്ട നിർധനരായ 72 കുടുംബങ്ങൾക്ക് പതിനായിരം രൂപ നേരിട്ടു നൽകുന്നതാണ്. ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.ഈ തുക എത്രയും വേഗം ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഇവർ മടങ്ങുന്ന മുറക്ക് നൽകുന്നതാണ്. ഈ ഉദ്യമത്തിൽ പങ്കാളികളായ എല്ലാ നല്ല മനസുകളയേയും നന്ദിയോടെ സ്മരിക്കുന്നു.നമ്മുക്ക് ഒറ്റകെട്ടായി കൈ പിടിച്ചു ഉയർത്താം നമ്മുടെ നാടിനെ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP