Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എയർ കാനഡയും വെസ്റ്റ് ജെറ്റ് എയർലൈനും ബാഗേജ് പരിശോധന ഫീസ് ഉയർത്തുന്നു; നിലവിലുള്ള 25 ഡോളറിൽ നിന്ന് 30 ഡോളറാക്കിയും 30ഡോളറിൽ നിന്ന് 50 ലേക്കും ഉയർത്താൻ നീക്കം; യാത്രക്കാർക്ക് ഇരുട്ടടി

എയർ കാനഡയും വെസ്റ്റ് ജെറ്റ് എയർലൈനും ബാഗേജ് പരിശോധന ഫീസ് ഉയർത്തുന്നു; നിലവിലുള്ള 25 ഡോളറിൽ നിന്ന് 30 ഡോളറാക്കിയും 30ഡോളറിൽ നിന്ന് 50 ലേക്കും ഉയർത്താൻ നീക്കം; യാത്രക്കാർക്ക് ഇരുട്ടടി

രാജ്യത്തെ രണ്ട് പ്രധാന എയർലൈനുകളായ എയർ കാനഡ, വെസ്റ്റ് ജെറ്റ് എന്നിവ ബാഗേജ് പരിശോധന ഫീസ് ഉയർത്തുന്നു. ഇതോടെ രണ്ട് കമ്പനികളുടെയും യാത്രക്കാർക്ക് ഇനി യാത്രച്ചെലവിൽ വർദ്ധനവ് ഉണ്ടാകുമെന്ന് ഉറപ്പായി. ആദ്യ ചെക്ക് ബാഗിനുള്ള പീസ് 25 ഡോളറിൽ നിന്ന് 30 ലേക്കും, രണ്ടാമത്തെ ബാഗിനുള്ള ഫീസ് 30 ൽനിന്ന് 50 ഡോളറിലേക്കുമാണ് ഉയർത്തുക.

എയർ കാനഡയുടെ പുതിയ ബാഗേജ് ഫിസ് ഒക്ടോബർ5 ന് ശേഷം യാത്രനടത്തുന്ന യാത്രക്കാരിൽ മുതൽ ഈടാക്കും. കാനഡയിലും, യുഎസിലും, കാരിബിയൻ, മെക്‌സിക്കൽ യാത്രക്കാർക്കുമാണ് ഫീസ് ബാധകമാകുന്നത്. വെസ്റ്റ് ജെറ്റ് യാത്രക്കാർക്ക് ഒക്ടോബർ 1 മുതലുമാണ് ഫീസ് ഈടാക്കുക.

മാത്രമല്ല കുറഞ്ഞ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഫീസ് ബാധകമാവുക. എയർ കാനഡ അവധി പാക്കേജുകൾ ബുക്ക് ചെയ്തവർ, എടിഎഫ് അംഗങ്ങൾ, എയർക്രാഫ്റ്റ് റിസർവേഷൻ പാക്കേജുകൾ ബുക്ക് ചെയ്തവർ എന്നിവർക്ക് സൗജന്യമായി ആദ്യ ചെക്ക് ബാഗുകൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP