Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാറിനെതിരെ വർഗീയ വിഷം ചീറ്റി സിപിഐ നേതാവും! ഗുരുജയന്തി ദിനത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി എടുത്തു കളഞ്ഞ മന്ത്രി കെ ടി ജലീൽ സമുദായത്തെ അവഗണിച്ചു; ഇത് ഹിന്ദു സമൂഹത്തിനെതിരായ നീക്കത്തിന്റെ ടെസ്റ്റ് ഡോസെന്ന് ബിജെപി വിട്ട സിപിഐയിലെത്തിയ യുവനേതാവ്; എസ്എൻഡിപി യൂണിയൻ സെക്രട്ടറി കൂടിയായ സി സുധീഷിന്റെ പരാമർശങ്ങൾ വിവാദത്തിൽ

സർക്കാറിനെതിരെ വർഗീയ വിഷം ചീറ്റി സിപിഐ നേതാവും! ഗുരുജയന്തി ദിനത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി എടുത്തു കളഞ്ഞ മന്ത്രി കെ ടി ജലീൽ സമുദായത്തെ അവഗണിച്ചു; ഇത് ഹിന്ദു സമൂഹത്തിനെതിരായ നീക്കത്തിന്റെ ടെസ്റ്റ് ഡോസെന്ന് ബിജെപി വിട്ട സിപിഐയിലെത്തിയ യുവനേതാവ്; എസ്എൻഡിപി യൂണിയൻ സെക്രട്ടറി കൂടിയായ സി സുധീഷിന്റെ പരാമർശങ്ങൾ വിവാദത്തിൽ

എം ബേബി

കോഴിക്കോട്: കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് നിരവധി സഹപ്രവർത്തകർക്കൊപ്പം സി സുധീഷ് എന്ന പഴയ ബിജെപി നേതാവ് സിപിഐയിൽ ചേർന്നത്. സിപിഐ പാർട്ടി നേതൃത്വത്തിലേക്ക് വരുമ്പോഴും തന്റെ പഴയ നിലപാടുകൾ ഉപേക്ഷിക്കാൻ ഇദ്ദേഹം തയ്യാറല്ലെന്ന് നിരന്തരം വ്യക്തമാക്കപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ സിപിഐ നേതൃത്വം മടിച്ചു നിൽക്കുകയാണ്. ഗുരുജയന്തി ദിനത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി എടുത്തു കളഞ്ഞ മന്ത്രി കെ ടി ജലീൽ സമുദായത്തെ അവഗണിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാറിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് സി സുധീഷിപ്പോൾ. ഇത് ഹിന്ദു സമൂഹത്തിനെതിരായ നീക്കത്തിന്റെ ടെസ്റ്റ് ഡോസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനൊപ്പം കടുത്ത വർഗ്ഗീയ പരാമർശങ്ങളായിരുന്നു എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി കൂടിയായ സി സുധീഷിൽ നിന്ന് ഉണ്ടായത്. കോഴിക്കോട് യൂണിയൻ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷച്ചടങ്ങിലായിരുന്നു സുധീഷിന്റെ പരാമർശങ്ങൾ.

നേരത്തെ ബിജെപി നേതാവായിരുന്നു സുധീഷ്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാതെ വന്നതിനെത്തുടർന്ന് നൂറ്റമ്പതോളം സഹപ്രവർത്തകരുമായി സുധീഷ് സിപിഐയിൽ ചേർന്നു. സിപിഐയിൽ എത്തിയപ്പോഴും സുധീഷ് എസ് എൻ ഡി പിയുടെ ഭാരവാഹിത്വം ഒഴിഞ്ഞിരുന്നില്ല. കോഴിക്കോട് യൂണിയന്റെ പരിപാടികൾക്ക് പലപ്പോഴും ഉദ്ഘാടനത്തിന് സിപിഐ നേതാക്കളെയായിരുന്നു സുധീഷ് കൊണ്ടുവന്നിരുന്നത്. എന്നാൽ ഇത്തവണ പരിപാടി ഉദ്ഘാടനം ചെയ്തത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയായിരുന്നു.

ഗുരുദേവനിലെ സാമൂഹിക പരിഷ്‌ക്കർത്താവിനെ മലയാളി സ്വീകരിച്ചപ്പോൾ ആത്മീയതയെ നിരാകരിച്ചെന്ന് ചിലർ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് ദൈവദശകം കാലദേശങ്ങൾ കടന്ന് സഞ്ചരിക്കുമ്പോൾ ലോകം ഗുരുവിന്റെ ആത്മീയത നുകരുകയാണ്. ദൈവദശകത്തെ പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തണമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

നേരത്തെ കടുത്ത വർഗ്ഗീയവാദികളായ ഹനമാൻ സേന ഉൾപ്പെടെ സംഘടിപ്പിച്ച പരിപാടിയിലും സി സുധീഷ് പങ്കെടുത്തിരുന്നു. കത് വയിൽ കൂട്ടമാനഭംഗത്തിന് ഇരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ച് ഹിന്ദുത്വവാദികൾക്കെതിരെ ഉയർന്ന പ്രതിഷേധം പ്രതിരോധിക്കാൻ നടത്തിയ പരിപാടിയിലാണ് സിപിഐ ബ്രാഞ്ച് ഭാരവാഹികൂടിയായ സി സുധീഷ്, ടി ഷനൂബ് തുടങ്ങിയവർ പങ്കെടുത്തത്. പ്രോഗ്രസീവ് ഹിന്ദു ഫോറമെന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തത് ഹനുമാൻ സേന നേതാവ് ഭക്തവത്സലനായിരുന്നു. ഈ പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തിയ സുധീഷ് വർഗ്ഗീയ ചേരിതിരിവ് പ്രകടമാക്കുന്ന തരത്തിലാണ് പ്രസംഗിച്ചത്. അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ ഹൈന്ദവരുടെ കടകൾക്കും സ്വത്തിനും ജീവനും നേരെ ഇസ്ലാമിക വർഗ്ഗീയ വാദികൾ അക്രമം അഴിച്ചുവിടുകയാണെന്നായിരുന്നു സുധീഷിന്റെ പ്രസംഗം.

തികച്ചും പ്രകോപനപരമായ തരത്തിലുള്ള സുധീഷിന്റെ പ്രസംഗത്തിനെതിരെ പാർട്ടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു. പ്രോഗ്രസീവ് ഹിന്ദു ഫോറമെന്ന പേരിൽ സുധീഷിന്റെ പേരിൽ ഒരു വർഗ്ഗീയ ചിന്തയുള്ള സംഘടനയുടെ ആരംഭിച്ചിരുന്നു. വിമർശനം ഉയർന്നപ്പോൾ ഇതിന്റെ പേര് പ്രോഗ്രസീവ് ഫോറം എന്നാക്കി മാറ്റുകയായിരുന്നു. സുധീഷിനെതിരെ പാർട്ടിയിൽ തന്നെ ശക്തമായ എതിർപ്പുകൾ ഉയരുമ്പോഴും പാർട്ടി പരിപാടികളിലും സജീവമാണ് ഇദ്ദേഹം. നഗരത്തിലെ പാർട്ടിയുടെ പരിപാടികളുടെയെല്ലാം മുഖ്യസംഘടകരിൽ ഒരാളും ഇദ്ദേഹം തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP