Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിയമ ലംഘകരിൽ അധികവും സന്ദർശക വിസയിലും ടൂറിസ്റ്റ് വിസയിലും എത്തിയവർ; പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ രാജ്യമെമ്പാടും കർശന പരിശോധന; അപകടകരമായ ആളുകളെ പുറത്താക്കാനൊരുങ്ങി യുഎഇ

നിയമ ലംഘകരിൽ അധികവും സന്ദർശക വിസയിലും ടൂറിസ്റ്റ് വിസയിലും എത്തിയവർ; പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ രാജ്യമെമ്പാടും കർശന പരിശോധന; അപകടകരമായ ആളുകളെ പുറത്താക്കാനൊരുങ്ങി യുഎഇ

യുഎഇയിലെ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ നിയമലംഘകരായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് യുഎഇ.കുറ്റവാളികളും അപകടകാരികളുമായ ആളുകൾ രാജ്യത്ത് എത്തുന്നതും തങ്ങുന്നതും തടയുന്നതിനും ശക്തമായ നീക്കങ്ങൾ ഉണ്ടാവുമെന്നാണ് സൂചന.

സന്ദർശക വിസയിലും ടൂറിസ്റ്റ് വിസയിലും എത്തിയവരാണ് നിയമ ലംഘകരിൽ അധികവും എന്നത് വ്യക്തമായതിനാൽ ഇത്തരം അനിഷ്ട സാഹചര്യങ്ങൾ ഭാവിൽ ഉണ്ടാവാത്ത രീതിയിൽ നിയമങ്ങൾ കർശനമാക്കാനാണ് ആലോചന. മൂന്നു മുതൽ ആറു മാസം വരെ നീളുന്ന തൊഴിലന്വേഷക വിസ ഏർപ്പെടുത്തി ഇത്തരം നിയമലംഘനങ്ങൾ ഇല്ലാതാക്കാൻ 'ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്' അധികൃതർ ആലോചിക്കുന്നുണ്ട്.

സന്ദർശക തൊഴിലന്വേഷണ വിസ അപേക്ഷക്ക് കരുതൽ നിക്ഷേപവും ഏർപ്പെടുത്തിയേക്കും. കാലാവധി കഴിയുമ്പോൾ ഇവർ നിയമം ലംഘിക്കാനെ നാട്ടിലേക്ക് മടങ്ങുമെന്ന് ഉറപ്പാക്കുവാനാണ് ഈ പദ്ധതി. അതിനൊപ്പം അനധികൃതമായി തങ്ങുന്നവരുടെ വിമാന ടിക്കറ്റ് ചാർജ് അവരുടെ രാജ്യങ്ങളുടെ എംബസികൾ വഹിക്കണമെന്ന വ്യവസ്ഥയും വന്നേക്കും.

പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ രാജ്യമൊട്ടുക്കും കർശന പരിശോധനകളാണ് ആരംഭിക്കുകയും നിയമലംഘകർക്ക് വലിയ പിഴയും തടവുമുൾപ്പെടെ ശിക്ഷകളുമുണ്ടാവും. നാടുകടത്തുകയും ചെയ്യും. രേഖകളില്ലാത്ത, ശരിയായ വിസയിലല്ലാത്ത ആളുകളെ ജോലിക്ക് നിയോഗിക്കുന്ന സ്‌പോൺസറും ബിസിനസുകാരും ഓരോ തൊഴിലാളിയുടെ പേരിലും അര ലക്ഷം ദിർഹം വരെ പിഴ ഒടുക്കേണ്ടി വരും. നിയമലംഘനം ആവർത്തിച്ചാൽ അത് ഒരു ലക്ഷമായി ഉയരും. തൊഴിൽ കേന്ദ്രങ്ങൾ, താമസ സ്ഥലങ്ങൾ, ഫാമുകൾ എന്നിവയിലെല്ലാം കർശനമായ പരിശോധനയാണ് ആരംഭിക്കുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP