Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ നേട്ടം; പുരുഷന്മാരുടെ 800 മീറ്ററിൽ മൻജിത്ത് സിങ്ങിന് സ്വർണം; ഇന്ത്യൻ താരം ഫിനിഷ് ചെയ്തത് 1:46:15 മിനിറ്റിൽ; ജിൻസൺ ജോൺസന് വെള്ളി; നേട്ടം പ്രളയബാധിതർക്ക് സമർപ്പിച്ച് മലയാളി താരം; മേളയിലെ പത്താം ദിനം നേട്ടങ്ങളുടേതാക്കി ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ നേട്ടം; പുരുഷന്മാരുടെ 800 മീറ്ററിൽ മൻജിത്ത് സിങ്ങിന് സ്വർണം; ഇന്ത്യൻ താരം ഫിനിഷ് ചെയ്തത് 1:46:15 മിനിറ്റിൽ; ജിൻസൺ ജോൺസന് വെള്ളി; നേട്ടം പ്രളയബാധിതർക്ക് സമർപ്പിച്ച് മലയാളി താരം; മേളയിലെ പത്താം ദിനം നേട്ടങ്ങളുടേതാക്കി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ ഇന്ത്യയുടെ മൻജിത് സിങ്ങിന് സ്വർണം. 1.46.15 സെക്കൻഡിൽ ഓടിയെത്തിയാണ് മൻജിത് സിങ് സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ താരവും മലയാളിയുമായ ജിൻസൺ ജോൺസനാണ് ഈയിനത്തിലെ വെള്ളി. 1.46.35 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസണിന്റെ വെള്ളി മെഡൽ നേട്ടം.

ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ ഇന്ത്യയുടെ മൻജിത് സിങ്ങിന് സ്വർണം. 1.46.15 സെക്കൻഡിൽ ഓടിയെത്തിയാണ് മൻജിത് സിങ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ താരവും മലയാളിയുമായ ജിൻസൺ ജോൺസനാണ് ഈയിനത്തിലെ വെള്ളി. 1.46.35 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസണിന്റെ വെള്ളി മെഡൽ നേട്ടം. ഇതോടെ ഒമ്പത് സ്വർണവും 17 വെള്ളിയും 22 വെങ്കലവുമടക്കം 48 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷിക്കുന്ന അത്‌ലറ്റിക്‌സിൽ മലയാളി താരം ജിൻസൺ ജോൺസൺ, യങ് സെൻസേഷൻ ഹിമ ദാസ്, ദ്യുതി ചന്ദ് ഉൾപ്പെടെ താരങ്ങളെയാണ്. പുരുഷന്മാരുടെ 800 മീറ്റർ ഫൈനലിലാണ് കോഴിക്കോട്ടുകാരനായ ജിൻസൺ വെള്ളി സ്വന്തമാക്കിയത്. ഈ മെഡൽ കേരളത്തിലെ പ്രളയബാധിതർക്കായി സമർപ്പിക്കുന്നുവെന്നും ജിൻസൺ പറഞ്ഞു.

ഇന്ന് ഇന്ത്യക്കായി ബാഡ്മിന്റൺ താരം പി.വി സിന്ധുവും വെള്ളി മെഡൽ നേടിയിരുന്നു. സ്വർണം ലക്ഷ്യമിട്ട് റാക്കറ്റേന്തിയ സിന്ധുവിനെ ചൈനീസ് തായ്‌പേയുടെ തായ് സു യിങിനോ അടിയറവ് പറയിക്കുകയായിരുന്നു.വനിതാ സിംഗിൾസിലെ കലാശപ്പോരാട്ടത്തിൽ സിന്ധു ലോക ഒന്നാം നമ്പർ തായ് താരം സൂ യിംഗിനോട് പരാജയപ്പെട്ടത് മാത്രമാണ് ഇന്ത്യക്ക് കളത്തിൽ നേരിട്ട ചെറിയ പരാജയം. 13-21, 16-21 എന്ന സ്‌കോറിനായിരുന്നു തോൽവി അറിഞ്ഞത്. ഒളിമ്പിക്സിന് പിന്നാലെയാണ് ഏഷ്യൻ ഗെയിംസിലും സിന്ധു ഫൈനലിൽ കീഴടങ്ങുന്നത്.

വനിതകളുടെ അമ്പെയ്ത്ത് മത്സരത്തിലാണ് ഇന്ത്യക്ക് വെള്ളി ലഭിച്ചത്. വനിതകളുടെ ടീം കോംപൗണ്ട് ഇനത്തിലാണ് ഇന്ത്യക്ക് വെള്ളി ലഭിച്ചത്. ഫൈനലിൽ കൊറിയയോട് 231-228 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്.8 സ്വർണവും 14 വെള്ളിയും 20 വെങ്കലവുമായി ഇന്ത്യ ഒൻപതാം സ്ഥാനത്ത് തുടരുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP