Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫ്രഞ്ച് ഓപ്പണിൽ സെറീനയെ കുരുക്കിയത് 'ബ്ലാക്ക് ക്യാറ്റ് സ്യൂട്ട്'; ഈ വസ്ത്രം മാന്യതയുടെ സീമകളെല്ലാം ലംഘിക്കുന്നതാണെന്നും കളി നടക്കുന്ന സ്ഥലത്തെ മാനിക്കണമെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ; സംഭവം ഫെഡറേഷൻ പ്രസിഡന്റിന്റെ വംശീയ വേർതിരിവാണെന്നും സെറീനയുടെ ആരാധകർ

ഫ്രഞ്ച് ഓപ്പണിൽ സെറീനയെ കുരുക്കിയത് 'ബ്ലാക്ക് ക്യാറ്റ് സ്യൂട്ട്'; ഈ വസ്ത്രം മാന്യതയുടെ സീമകളെല്ലാം ലംഘിക്കുന്നതാണെന്നും കളി നടക്കുന്ന സ്ഥലത്തെ മാനിക്കണമെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ;  സംഭവം ഫെഡറേഷൻ പ്രസിഡന്റിന്റെ വംശീയ വേർതിരിവാണെന്നും സെറീനയുടെ ആരാധകർ

മറുനാടൻ ഡെസ്‌ക്‌

താൻ ധരിച്ച ബ്ലാക്ക് ക്യാറ്റ് സ്യൂട്ട് സെറീനയെ വിവാദച്ചുഴിയിൽ അകപ്പെടുത്തിയ ദിവസങ്ങളാണ് കടന്ന് പോയത്. ഫ്രഞ്ച് ഓപ്പൺ ആദ്യ റൗണ്ട് മത്സരത്തിലാണ് സെറീന വില്യംസ് ക്യാറ്റ് സ്യൂട്ടണിഞ്ഞ് എത്തിയത്. വലിയ വിവാദങ്ങളാണ് ഇതിന് പിന്നാലെ താരത്തെ തേടിയെത്തിയത്.
വസ്ത്രം മാന്യതയുടെ സീമകളെല്ലാം ലംഘിക്കുന്നതാണെന്നും താരങ്ങൾ കളിയുടെ മാന്യതയെയും കളി നടക്കുന്ന സ്ഥലത്തെയും ബഹുമാനിക്കണമെന്നും ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ബെർനാർഡ് ഗ്യൂഡിസെല്ലി പറഞ്ഞിരുന്നു. വംശീയ വേർതിരിവിൽ നിന്നാണ് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റിന്റെ തീരുമാനമുണ്ടായതെന്ന് സെറീനയുടെ ആരാധകർ പറയുന്നു. ഇതാദ്യമായല്ല ഒരു താരം ടെന്നീസ് കോർട്ടിൽ ക്യാറ്റ് സ്യൂട്ട് അണിയുന്നതെന്നും 1985 ൽ ആൻവൈറ്റ് ക്യാറ്റ് സ്യൂട്ട് ധരിച്ചപ്പോഴില്ലാത്ത പ്രശ്‌നമെങ്ങനെയാണ് 2018ൽ സെറീന ബ്ലാക്ക് സ്യൂട്ട് ധരിച്ചപ്പോഴുണ്ടായതെന്നാണ് അവരുടെ സംശയം.

ഇരുവരുടെയും ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആരാധകർ ടെന്നീസ് ഫെഡറേഷന്റെ പുതിയ ഡ്രസ്സ്‌കോഡിനെ വിമർശിക്കുന്നത്. വംശീയ വേർതിരിവാണ് ലക്ഷ്യമെങ്കിൽ അതുവേണ്ട എന്ന താക്കീത് പോലെയാണ് പ്രതിഷേധം. കായികലോകത്തെ പ്രശസ്തരായ കറുത്തവർഗ്ഗക്കാരായ സ്ത്രീകൾ വിവിധ വസ്ത്രങ്ങളിൽ കായികപ്രകടനം നടത്തുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് ആരാധകരുടെ പ്രതിഷേധം. സെറീനയുടെ ആ വേഷത്തിനെന്താണ് കുഴപ്പം..?, കുട്ടിപ്പാവാടയിട്ട് ടെന്നീസ് കളിക്കാത്തതാണോ അവർ ചെയ്ത കുറ്റം?. സമൂഹമാധ്യമങ്ങളിലൂടെ സെറീനയുടെ ആരാധകരുടെ രോഷം പുകഞ്ഞു കത്തുകയാണ്.

ആ വസ്ത്രം തിരഞ്ഞെടുക്കാനുള്ള കാരണത്തെക്കുറിച്ച് സെറീന പറഞ്ഞതിതാണ്: പ്രസവശേഷം അതിസങ്കീർണമായ നിരവധി ശസ്ത്രക്രിയകളിലൂടെ കടന്നു പോയതിനു ശേഷം കോർട്ടിലേക്ക് തിരികെ വന്ന തനിക്ക് ആരോഗ്യപ്രശ്‌നമുണ്ട്. ആ രോഗാവസ്ഥയെ അതിജീവിക്കാൻ ക്യാറ്റ്‌സ്യൂട്ട് സഹായിക്കും. രക്തം കട്ടപിടിക്കുന്ന അവസ്ഥയിൽ ശരീരത്തിൽ രക്തചംക്രമണം സുഗമമായി നടക്കാൻ ക്യാറ്റ്‌സ്യൂട്ട് സഹായിക്കുന്നുണ്ടെന്നും സെറീന പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP