Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് വീട്ടമ്മ മരിച്ചു; അപകടമുണ്ടായത് ഭർത്താവിനും ചെറുമകനുമൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ; ബൈക്കിൽ നിന്ന് തെറിച്ച് വീണ നഫീസയുടെ തലയിൽ പിക്കപ്പ് വാൻ കയറി ഇറങ്ങി; മരണം സംഭവസ്ഥലത്ത് തന്നെ

പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് വീട്ടമ്മ മരിച്ചു; അപകടമുണ്ടായത് ഭർത്താവിനും ചെറുമകനുമൊപ്പം യാത്ര ചെയ്യുന്നതിനിടയിൽ; ബൈക്കിൽ നിന്ന് തെറിച്ച് വീണ നഫീസയുടെ തലയിൽ പിക്കപ്പ് വാൻ കയറി ഇറങ്ങി; മരണം സംഭവസ്ഥലത്ത് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ കുട്ടിഹസ്സന്റെ ഭാര്യ നഫീസ (55) ആണ് മരിച്ചത്. കുട്ടിഹസനും ഇദ്ദേഹത്തിന്റെ മകൻ സിറാജിന്റെ മകൻ അജ്മാൻ (4) നും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പത്ത് മണിയോടെ ഈങ്ങാപുഴ ബസ്സ് സ്റ്റാൻഡിന് മുമ്പിലാണ് അപകടം. താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന് പിറകിൽ ഇതേ ദിശയിൽ വരികയായിരുന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ നഫീസയുടെ തലയിലൂടെ പിക്കപ്പിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. നഫീസ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഫീസയുടെ മക്കൾ സുലൈമാൻ, സിറാജ്, സുലൈഖ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP