Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാർത്ഥിക്കാൻ മോസ്‌ക് കണ്ടെത്താതായപ്പോൾ മുസ്ലിം യുവാവ് ഗുരുദ്വാരയിൽ എത്തി; സിഖ് മതത്തിന്റെ പ്രാർത്ഥനകൾ നടക്കുന്നതിനിടയിൽ നിസ്‌കാരം തുടർന്ന് മുസ്ലിം യുവാവ്; മതേതരത്വത്തിന്റെ മഹാമാതൃകയായി സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ കാണാം

പ്രാർത്ഥിക്കാൻ മോസ്‌ക് കണ്ടെത്താതായപ്പോൾ മുസ്ലിം യുവാവ് ഗുരുദ്വാരയിൽ എത്തി; സിഖ് മതത്തിന്റെ പ്രാർത്ഥനകൾ നടക്കുന്നതിനിടയിൽ നിസ്‌കാരം തുടർന്ന് മുസ്ലിം യുവാവ്; മതേതരത്വത്തിന്റെ മഹാമാതൃകയായി സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ കാണാം

തത്തിന്റെ പേരിൽ ലോകമാകമാനമുള്ള സ്പർധയും സംഘർഷങ്ങളും അരുംകൊലകളും വർധിച്ച് വരുന്ന വർത്തമാനകാലത്ത് ഇതാ മതേതരത്വത്തിന്റെ മഹത്തായ സന്ദേശം വിളിച്ചോതുന്ന ഒരു വീഡിയോ മലേഷ്യയിൽ നിന്നെത്തി വൈറലായിരിക്കുകയാണ്.

പ്രാർത്ഥിക്കാൻ മോസ്‌ക് കിട്ടായായപ്പോൾ മുസ്ലിം യുവാവ് സിഖുകാരുടെ ആരാധനലായമായ ഗുരുദ്വാരയിൽ കയറി നിസ്‌കരിക്കുന്ന വീഡിയോ ആണിത്. ഇവിടെ സിഖ് മതത്തിന്റെ പ്രാർത്ഥന നടക്കുന്നതിനിടയിലായിരുന്നു മുസ്ലിം യുവാവ് നിസ്‌കരിച്ചത്. മതേതരത്വത്തിന്റെ മഹാമാതൃകയായി സോഷ്യൽ മീഡിയ ഏറ്റെടുത്ത ഈ വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.

ഓഗസ്റ്റ് 20ന് പകർത്തപ്പെട്ട ഈ വീഡിയോയിൽ ഗുരുദ്വാര സാഹിബ് ബെർചാം ഇപോഹിൽ മുസ്ലിം യുവാവ് നിസ്‌കരിക്കുന്നത് വ്യക്തമായി കാണാം.ഇതിനൊപ്പം അവിടെ സിഖ് പ്രാർത്ഥനാ ചടങ്ങും നടക്കുന്നുണ്ട്. നീല ഫുട്ബോൾ ജഴ്സിയണിഞ്ഞാണ് യുവാവ് നിസ്‌കരിക്കുന്നത്. ഇതേ സമയം സിഖുകാർ മേക്ക്ഷിഫ്റ്റ് സ്റ്റേജിലിരുന്ന് മൈക്രോഫോണിലൂടെ സിഖ് പ്രാർത്ഥനകളും മുഴക്കുന്നതും കാണാം.സിഖ് ഇൻസൈഡ് എന്ന ഫേസ്‌ബുക്ക് പേജിലാണീ മാതൃകാപരമായ വീഡിയോ കഴിഞ്ഞ ആഴ്ച ഷെയർ ചെയ്തിരിക്കുന്നത്.

'മുസ്ലിം സഹോദരൻ ഗുരുദ്വാര സാഹിബ് ബെർചാം ഇപോഹിൽ പ്രാർത്ഥിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണീ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലപ്പോൾ അയാൾക്ക് പ്രാർത്ഥിക്കാൻ മോസ്‌ക് കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നായിരിക്കാം ഇവിടെ പ്രാർത്ഥിക്കാനെത്തിയതെന്നും ശക്തനായ ദൈവം ഒന്നാണെന്നും ഫോട്ടോയ്ക്കൊപ്പമുള്ള കുറിച്ച് വെളിപ്പെടുത്തുന്നു. ട്വിറ്ററിൽ ഈ ക്ലിപ്പ് ഷെയർ ചെയ്തപ്പോൾ ഇത് ഏതാണ്ട് മൂന്ന് ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP