Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരേസ മെയ്‌ ചുവട് വയ്ക്കുന്നത് രണ്ടും കൽപ്പിച്ച് തന്നെ; വ്യാപാര കരാർ ഇല്ലെങ്കിൽ പൂർണമായും പിന്മാറാൻ ഒരുക്കിയ പദ്ധതി ബ്രിട്ടന് തുണയാകും; നഷ്ടം മുഴുവൻ യൂറോപ്യൻ യൂണിയന്; അവസാന വട്ട ചർച്ചകൾ തുടരുന്നു

തെരേസ മെയ്‌ ചുവട് വയ്ക്കുന്നത് രണ്ടും കൽപ്പിച്ച് തന്നെ; വ്യാപാര കരാർ ഇല്ലെങ്കിൽ പൂർണമായും പിന്മാറാൻ ഒരുക്കിയ പദ്ധതി ബ്രിട്ടന് തുണയാകും; നഷ്ടം മുഴുവൻ യൂറോപ്യൻ യൂണിയന്; അവസാന വട്ട ചർച്ചകൾ തുടരുന്നു

നോ-ഡീൽ ബ്രെക്സിറ്റിനെ തുടർന്നുള്ള തിരിച്ചടികൾ ഉയർത്തിക്കാട്ടി യുകെയെ വരുതിക്ക് നിർത്താൻ ആരും ശ്രമിക്കേണ്ടെന്ന ശക്തമായ മുന്നറിയിപ്പേകിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ തന്റെ ബ്രെക്സിറ്റ് പദ്ധതികളുമായി മുന്നോട്ട് പോകുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം വ്യാപാര കരാർ ഇല്ലെങ്കിൽ പൂർണമായും പിന്മാറാൻ ഒരുക്കിയ പദ്ധതി ബ്രിട്ടന് തുണയാകുമെന്നാണ് സൂചന. ഇതിനെ തുടർന്ന് നഷ്ടം മുഴുവൻ യൂറോപ്യൻ യൂണിയായിരിക്കുമെന്നും സൂചനയുണ്ട്. അതിനിടെ ബ്രെക്സിറ്റ് സംബന്ധിച്ച അവസാന വട്ട ചർച്ചകൾ തുടരുകയാണ്.

നോ-ഡീൽ സാഹചര്യമുണ്ടായാൽ യൂറോപ്പിന്റെ പുതിയ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റത്തിൽ നിന്നും പിൻവലിയുമെന്നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയന് ഗൗരവപരമായ ഭീഷണിയേകിയിരിക്കുന്നത്. അതിനാൽ നിർണായകമായ ചർച്ചകളിൽ നിന്നും യുകെയെ പുറത്താക്കാൻ യൂറോപ്യൻ യൂണിയൻ ശ്രമിക്കരുതെന്നും തിങ്കളാഴ്ച തെരേസ മുന്നറിയിപ്പേകിയിട്ടുണ്ട്.യൂറോപ്യൻ യൂണിയന്റെ 9 ബില്യൺ പൗണ്ട് വരുന്ന ഗലീലിയോ പ്രോഗ്രാമിന് ബദലായി യുകെ തങ്ങളുടേതായ സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റം വികസിപ്പിക്കാനുള്ള ശ്രമം യുകെ ആരംഭിച്ചുവെന്നും തെരേസ വെളിപ്പെടുത്തുന്നു.

അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് എതിരാളിയായി വളർത്തുന്ന ഗലീലിയോ പ്രോഗ്രാമിനായി യുകെ ഇപ്പോൾ തന്നെ ഒരു ബില്യൺ പൗണ്ട് സംഭാവനയേകിയിട്ടുമുണ്ട്.ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയൻ ഈ പ്രോജക്ടുമായി ബന്ധപ്പെട്ട നിർണായകമായ കോൺട്രാക്ടുകളിൽ നിന്നും ബ്രിട്ടനെയം യുകെ കമ്പനികളെയും ഒഴിവാക്കുന്ന അവസ്ഥയാണുള്ളത്.ഗലീലിയോയുടെ ഓപ്പൺ സിഗ്‌നിൽ ബ്രിട്ടന് ഉപയോഗിക്കുന്നത് തുടരാമെന്നും എന്നാൽ ഇതിന്റെ എൻക്രൈപ്റ്റഡ് പതിപ്പ് ഉപയോഗിക്കുന്നതിൽ നിന്നും ബ്രിട്ടീഷ് സൈന്യത്തിന് വിലക്കേർപ്പെടുത്തുമെന്നും യൂണിയൻ മുന്നറിയിപ്പേകുന്നു.

നാവിഗേഷൻ സാറ്റലൈറ്റ് സർവീസ് വേണ്ടവിധത്തിൽ ആക്സസ് ചെയ്യാൻ യുകെയ്ക്ക് സാധിക്കാതെ വന്നാൽ യുകെയിലെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിദിനം ഒരു ബില്യൺ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്ന് ഇതിന് മുമ്പത്തെ ഒരു പ്രിവ്യൂ വെളിപ്പെടുത്തിയിരുന്നു. പ്രതിരോധം, എമർജൻസി, ബിസിനസ്, എയർ ട്രാഫിക്ക് കൺട്രോൾ എന്നിവയ്ക്ക് മേൽ ഇതിന് അത്രമാത്രം നിയന്ത്രണമുള്ളതിനാലാണിത്. മൂന്ന് ബില്യൺ പൗണ്ട് വരുന്ന ബ്രെക്സിറ്റ് റെഡിനെസ് ഫണ്ടിൽ നിന്നും 92 മില്യൺ പൗണ്ട് യുകെയുടേതായ നാവിഗേഷൻ സിസ്റ്റം 18 മാസങ്ങൾക്കുള്ളിൽ വികസിപ്പിക്കാൻ നൽകുമെന്നും ഗവൺമെന്റ് ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്.

തെരേസയുടെ ബ്രെക്സിറ്റ് പദ്ധതി പരാജയപ്പെടുത്താൻ ശ്രമിച്ച് യൂറോപ്യൻ യൂണിയൻ

ബ്രെക്സിറ്റിനായി തെരേസ മെയ്‌ തയ്യാറാക്കിയിരിക്കുന്ന ബ്രെക്സിറ്റ് പദ്ധതി പരാജയപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കാരണം ഇത് നടപ്പിലായാൽ യുകെയിലെ ബിസിനസുകൾക്ക് ബില്യൺ കണക്കിന് പൗണ്ടിന്റെ ലാഭമുണ്ടാകുമെന്നതിനാലാണിത്. യുകെ യൂറോപ്യൻ യൂണിയൻ നിയമങ്ങളിൽ നിന്നും വിമുക്തമായാൽ ബ്രിട്ടീഷ് സ്ഥാപനങ്ങൾക്ക് വർഷത്തിൽ 6 ബില്യൺ യൂറോ ലാഭിക്കാനാവുമെന്നാണ് യൂറോപ്യൻ യൂണിയൻ കമ്മീഷൻ നടത്തിയ ഒരു ഇന്റേണൽ സ്റ്റഡി വെളിപ്പെടുത്തുന്നത്.

യുകെ യൂണിയന്റെ കസ്റ്റംസ് യൂണിയനിൽ നിന്നും സിംഗിൾ മാർക്കറ്റിൽ നിന്നും വിട്ട് പോകുന്നതിനൊപ്പം യൂറോപ്യൻ യൂണിയൻ നിയമങ്ങളുമായി പൊരുത്തപ്പെട്ട് നിലകൊള്ളാമെന്ന നിർദ്ദേശമാണ് തെരേസ അടുത്തിടെ മുന്നോട്ട് വച്ചിരുന്നത്. ഇത് പ്രകാരം യുകെയിലെ ബിസിനസുകളെ അധികകാലം നിയന്ത്രിക്കാൻ യൂണിയൻ നിയമങ്ങൾക്ക് സാധിക്കില്ല. ഇത് പ്രകാരം യൂണിയനുമായി യുകെ ഒരു അസോസിയേഷൻ എഗ്രിമെന്റുണ്ടാക്കുകയാണ ് ചെയ്യുന്നത്. ഇതിൽ സാധനങ്ങളുടെ സ്വതന്ത്ര വ്യാപാരവും ഉൾപ്പെടുന്നുണ്ട്. എന്നാൽ ഇത് യൂണിയന്റെ സിംഗിൾ മാർക്കറ്റിന്റെ വിലകുറയ്ക്കുമെന്നാണ് യൂണിയന്റെ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയർ പറയുന്നത്. ഇതിന് പുറമെ തേരേസയുടെ ചെക്കേർസ് പ്രൊപ്പോസലിനെതിരെ യൂറോപ്യൻകമ്മീഷൻ വളരെ മോശമായ വിലയിരുത്തലാണ് നടത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP