Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളുടെ എണ്ണം കുറച്ച് ക്ലാസുകളുടെ വലിപ്പം കുറയ്ക്കും; മൊബൈൽ ഫോണുകൾക്ക് നിരോധനം; പ്രൈമറി സ്‌കൂളുകളുടെ പ്രവൃത്തി ദിനം നാല് ദിവസമാക്കും; ഫ്രാൻസില് സെപ്റ്റംബറിൽ സ്‌കൂൾ തുറക്കുമ്പോൾ വരുത്തുന്ന മാറ്റങ്ങൾ ഇവ

കുട്ടികളുടെ എണ്ണം കുറച്ച് ക്ലാസുകളുടെ വലിപ്പം കുറയ്ക്കും; മൊബൈൽ ഫോണുകൾക്ക് നിരോധനം; പ്രൈമറി സ്‌കൂളുകളുടെ പ്രവൃത്തി ദിനം നാല് ദിവസമാക്കും; ഫ്രാൻസില് സെപ്റ്റംബറിൽ സ്‌കൂൾ തുറക്കുമ്പോൾ വരുത്തുന്ന മാറ്റങ്ങൾ ഇവ

ണ്ട് മാസം നീണ്ട് നിന്ന അവധി ദിനങ്ങൾക്ക് ശേഷം സെപ്റ്റംബർ ഒന്നിന് സ്‌കൂൾ തുറക്കുമ്പോൾ ഫ്രാൻസിലെ സ്‌കൂളുകൾ തുറക്കുമ്പോൾ അടിമുടി പരിഷ്‌കാരങ്ങൾ. 12 മില്യൺ സ്‌കൂൾ വിദ്യാർത്ഥികളാണ് സ്‌കുളിലേക്ക് എത്തുക. ക്ലാസുകളുടെ കുട്ടികളുടെ എണ്ണം കുറച്ച് സൈസ് കുറക്കുക, മൊബൈൽ ഫോൺ നിരോധിക്കുക. പ്രൈമറി സ്‌കൂളുകളുടെ പ്രവൃത്തി ദിനം കുറയ്ക്കുക., പ്രൈമറി സ്‌കൂളുകിൽ പരീക്ഷ നടത്തുക തുടങ്ങിയ മാറ്റങ്ങളാണ് നടപ്പിലാക്കുക.

രാജ്യത്തിലെ ദുർബലമായ ഭാഗങ്ങളിലെ ആറ് മുതൽ ഏഴ് വയസ് വരെയുള്ള പ്രായമുള്ള കുട്ടികളുള്ള ക്ലാസുകളുടെ വലിപ്പം കുറക്കും. 24 കുട്ടികൾ ഉള്ള ക്ലാസുകൾ 12 വരെയാക്കി കുറക്കും. രാജ്യമെമ്പാടുമായി ഏകദേശം 2,500 ക്ലാസുകളിൽ ഈ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും.

കൂടാതെ സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കും. പ്രൈമറി, മിഡിൽ, ഹൈ സ്‌കൂളുകളിൽ സെപ്റ്റംബർ മുതൽ നിരോധനം നടപ്പിലാകും.12 മുതൽ 17 വരെ പ്രായമുള്ള പത്ത് ഫ്രഞ്ച് കൗമാരക്കാരിൽ ഒമ്പത് പേരും ഇപ്പോൾ സ്മാർട്ട്‌ഫോണിന്റെ കീഴിലാണ് ക്ലാസ്സുകളിൽ വളർന്നുകൊണ്ടിരിക്കുന്നതെന്ന് റിപ്പോർട്ട് പുറത്ത് വ്ന്നുകൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം ഏർപ്പെടുത്തുന്നത്.

കൂടാതെ പ്രൈമറി സ്‌കൂളുകളിൽ നാല് ദിവസത്തെ പ്രവൃത്തിദിനമാക്കും. നിലവിൽ !ഒരു ദിവസത്തെ പകുതി പ്രവൃത്തിദിനം മാറ്റി മുഴുവൻ ദിവസ പ്രവൃത്തിദിനമാക്കാനാണ് പദ്ധതി.കൂടാതെ പ്രൈമറി സ്‌കൂളുകളിൽ ഫ്രഞ്ച്, കണക്ക് വിഷയങ്ങളിൽ ഉള്ള പ്രാവിണ്യം തെളിയിക്കാൻ ടെസ്റ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP