Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാപ്പിനിശ്ശേരി വെസ്റ്റ് പ്രവാസി കൂട്ടായ്മയായ പീസ് യു.എ.ഇ.ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച നാലു ലക്ഷം രൂപ കൈമാറി

പാപ്പിനിശ്ശേരി വെസ്റ്റ് പ്രവാസി കൂട്ടായ്മയായ പീസ് യു.എ.ഇ.ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച നാലു ലക്ഷം രൂപ കൈമാറി

പാപ്പിനിശ്ശേരി വെസ്റ്റ് പ്രവാസി കൂട്ടായ്മയായ പീസ് യു.എ.ഇ. നാട്ടിലെ പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച നാലു ലക്ഷം രൂപ യുടെ ചെക്ക് ഇന്ന് രാവിലെ വിലെ 10 മണിക്ക് കണ്ണൂർ ജില്ലാ കളക്ടറുടെ ചേമ്പറിൽ വെച്ച് ബഹു: ജില്ലാ കളക്ടർ മിർ മുഹമ്മദ് അലി IAS അവർകളുടെ സാന്നിധ്യത്തിൽ ബഹു: മന്ത്രി ശ്രീ : കടന്നപ്പള്ളി രാമചന്ദ്രൻ അവർകൾക്കു ബഹു: മഹല്ല് പ്രസിഡന്റ് ജനാബ്: വി. മുഹമ്മദ് അലി സാഹിബ് കൈമാറി.

പരിപാടിയിൽ പീസ് യു.എ.ഇ. വൈസ് പ്രസിഡന്റ് മുഹമ്മദ് ശാക്കിർ. വി.കെ, പീസ് എഡ്യൂക്കേഷണൽ കോ-ഓർഡിനേറ്റർ ഡോ: പി.പി. അബൂബക്കർ മാസ്റ്റർ, മഹല്ല് ഖത്തീബ് ബഹു: മുഹമ്മദ് ശരീഫ് ബാഖവി, കണ്ണൂർ സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ ഷാഹീൻ . സി.എച്ച്. പാപ്പിനിശ്ശേരി വെസ്റ്റ് അൻസാറുൽ ഇസ്ലാം സംഘം ജന.സെക്രട്ടറി അബ്ദു റഷീദ്. സി.പി. വൈസ് പ്രസിഡന്റ് അബ്ദുൽ റഹിമാൻ എം, പീസ് കോർഡിനേറ്റർമാരായ ഹബീബ്, കെ.പി , ജാബിർ വി.കെ. നിസാം പി.സി, അസ്ലം വി.കെ ഷാസിൻ യു തുടങ്ങിയവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP