Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

60 വയസ്സിന് മുകളിലുള്ളവർക്ക് വിസ നൽകുകയോ പുതുക്കി നല്കുകയോ ചെയ്യില്ല; കുവൈത്തിൽ വിദേശികളുടെ വർക്ക് പെർമിറ്റ് വിതരണം,പുതുക്കൽ എന്നിവക്ക് നിയന്ത്രണം വരുന്നു

60 വയസ്സിന് മുകളിലുള്ളവർക്ക് വിസ നൽകുകയോ പുതുക്കി നല്കുകയോ ചെയ്യില്ല; കുവൈത്തിൽ വിദേശികളുടെ വർക്ക് പെർമിറ്റ് വിതരണം,പുതുക്കൽ എന്നിവക്ക് നിയന്ത്രണം വരുന്നു

തൊഴിൽവിപണിയെ ക്രമീകരിക്കുന്നതിന്റെയും ജനസംഖ്യാ അസന്തുലിതത്വം ഒഴിവാക്കുന്നതിന്റെയും ഭാഗമായി വിസ, വർക്ക് പെർമിറ്റ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നു. 60 വയസ്സിന് മുകളിലുള്ളവർക്ക് വിസ നൽകാതിരിക്കുക, 60 വയസ്സ് കഴിഞ്ഞവരുടെ വിസ പുതുക്കാതിരിക്കുക തുടങ്ങിയവ അടക്കമുള്ള ഉത്തരവാണ് തയാറാകുന്നത്.

വിദേശികളുടെയും സ്വദേശികളുടെയും എണ്ണത്തിലുള്ള അന്തരം കുറച്ചു കൊണ്ട് വരുന്നതിന്റെ ഭാഗമായി അവിദഗ്ധ തൊഴിലാളികളെ പരമാവധി ഒഴിവാക്കാനാണ് സർക്കാർ തീരുമാനം . ഇതിന്റെ ചുവടു പിടിച്ചാണ് പുതിയ നടപടി. തൊഴിൽ വിപണി ക്രമീകരണവും അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

അറുപത് വയസിനു മുകളിൽ പ്രായമുള്ള വിദേശികൾക്ക് പുതുതായി തൊഴിൽ പെർമിറ്റ് അനുവദിക്കുകയോ നിലവിൽ ഉള്ള തൊഴിൽ പെർമിറ്റ് പുതുക്കി നൽകുകയോ ചെയ്യേണ്ടെന്നാണ് തീരുമാനം. എന്നാൽ ചില പ്രത്യേക തൊഴിൽ കാറ്റഗറികൾക്കു പ്രായപരിധിയിൽ ഇളവുണ്ടാകുമെന്നാണ് സൂചന .

നിലവിൽ 65 വയസ്സ് വരെയുള്ളവർക്ക് വർക്ക്‌പെർമിറ്റും വിസയും അനുവദിച്ചിരുന്നുവെങ്കിൽ ഇനി പരിധി 60 വയസ്സായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം, നിലവിൽ വിസയും വർക് പെർമിറ്റും ഉള്ളവർക്കും 60 വയസ്സായാൽ പുതുക്കാൻ അനുവദിക്കില്ല. അതേസമയം, ചില തൊഴിലുകൾക്ക് ഈ നിബന്ധനയിൽ ഇളവ് അനുവദിക്കുമെന്നും ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP