Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരള പുനർനിർമ്മാണ വകുപ്പ് ഉണ്ടാക്കി ജി സുധാകരനെ മന്ത്രിയാക്കണം: ഈ ശ്രീധരനെ നിർമ്മാണ ചുമതല ഏൽപ്പിക്കണം; പ്രശാന്തിനെയോ രാജമാണിക്യത്തെയോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാക്കാം; ഋഷിരാജ് സിങിനെയോ ജേക്കബ് തോമസിനെയോ പുനർനിർമ്മാണ വിജിലൻസ് ഓഫീസറാക്കണം: എങ്കിൽ 50,000 കോടി ഉണ്ടാക്കാൻ ആഴ്ചകൾ മതിയാകും

കേരള പുനർനിർമ്മാണ വകുപ്പ് ഉണ്ടാക്കി ജി സുധാകരനെ മന്ത്രിയാക്കണം: ഈ ശ്രീധരനെ നിർമ്മാണ ചുമതല ഏൽപ്പിക്കണം; പ്രശാന്തിനെയോ രാജമാണിക്യത്തെയോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാക്കാം; ഋഷിരാജ് സിങിനെയോ ജേക്കബ് തോമസിനെയോ പുനർനിർമ്മാണ വിജിലൻസ് ഓഫീസറാക്കണം: എങ്കിൽ 50,000 കോടി ഉണ്ടാക്കാൻ ആഴ്ചകൾ മതിയാകും

മറുനാടൻ ഡെസ്‌ക്‌

കേരളം പുനർ നിർമ്മിക്കാൻ എത്രരൂപയാണ് ആവശ്യം. ആദ്യം സർക്കാർ പറഞ്ഞു 20,000 കോടിയെന്ന്. പിന്നീടത് 30,000 മുതൽ 40,000 വരെയായി മാറുകയും ചെയ്തു. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത് ആദ്യത്തെ നിഗമനത്തേക്കാൾ ഒരുപാട് കോടികൾ ഇനിയും ചെലവാകേണ്ടി വരും എന്നാണ്. 50,000 കോടിയിലധികം രൂപ ചെലവാകുമെന്നാണ് കണക്ക്. ഇത് സംമ്പാദിക്കാൻ മൂന്ന് കോടിയിലധികം വരുന്ന കേരള ജനതയ്ക്ക് ഒരു മടിയുമില്ലെന്നതാണ് സത്യം.

അതിന് ആരുടേയും കാലിൽ പിടിക്കേണ്ട കാര്യമില്ല. ഓരോ മലയാളിയും അയാൾ കൂലിപ്പണിക്കാരനാകട്ടെ, സർക്കാർ ഉദ്യോഗസ്ഥനാകട്ടെ, അദ്ധ്യാപകനാകട്ടെ, ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാകട്ടെ എന്നിവരെല്ലാം തന്നെ അവരുടെ ഒരു മാസത്തെയോ ഒരു ദിവസത്തെയോ ശമ്പളം നൽകാൻ യാതൊരു മടിയുമില്ല. ഇതിനോടൊപ്പം മലയാളികളായ വ്യവസായികളും പ്രവാസികളും ബിസ്‌നസ് സ്ഥാപനങ്ങളും ഇന്ത്യയിലെ തന്ന കോർപ്പറേറ്റ് സ്ഥാപനത്തിലെ കോർപ്പറേറ്റ് റസ്‌പോൺസിബിളിറ്റി ഫണ്ട് ഉപയോഗിച്ചാൽ പ്രവാസികൾ മനസുവച്ചാൽ 50 കോടി ഒരു പ്രശ്‌നമേയല്ല. 25,000 കോടിരൂപയിൽ ഏറെ വരുമാനമുള്ള പത്തോ, പതിനഞ്ചോ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്.

കേരളത്തെ പുനർ നിർമ്മിക്കാൻ പണം ഒരു പ്രശ്‌നമല്ല. അതിനാൽ തന്നെയാണ് ഈ പണം കണ്ടെത്താൻ ഐ.എം.എഫിന്റെയോ, ലോകബാങ്കിന്റെയോ പലിശപണത്തിന്റെ ആവശ്യമുണ്ടാകില്ല.വിദേശികളോട് യാചിക്കേണ്ട ആവശ്യമില്ല. ആദ്യം എത്രരൂപ നമ്മുടെ കൈയിലുണ്ടെന്ന് ഉറപ്പ് വരുത്തുക, കേന്ദ്രത്തോട് എത്ര തുക ചോദിക്കാൻ കഴിയുമെന്നും ഉറപ്പാക്കുക, അതിനോടാപ്പം ചേർക്കാൻ പ്രവാസികളുൾപ്പടെ എത്ര നൽകി എന്നും നിശ്ചയിക്കുക. അങ്ങനെ സൂചിപ്പിച്ചാൽ ബാക്കി എത്രയുണ്ടെന്നും എത്ര കരുതണമെന്നും കണ്ടെത്താൻ കഴിയും.

ഓരോ നിമിഷവും എത്തി ചേരുന്ന കാശും ഓരോ മനുഷ്യനും അറിയാൻ കഴിയണം. കാശ് നൽകുന്നവന് മാത്രമല്ല. കാശ് നൽകാൻ താത്പര്യമില്ലാത്തവനും അറിയണം ആരൊക്കെ കാശ് നൽകി എന്ന്.സുനാമി മുതൽ ഓഖി വരെ നമ്മൾ ചോദിച്ചതും നമുക്ക് കിട്ടിയതും വരെ എത്രയാണെന്നും എല്ലാവർക്കും അറിയാം. ഓഖി ദുരന്തത്തിന്റെ കാശ് എടുത്ത് ഹെലികോപ്റ്ററിൽ കറങ്ങിയ അനുഭവം വരെ നമുക്കുണ്ട്. പുനർനിർമ്മാണത്തിന് വകുപ്പ് ഉണ്ടാക്കുകയേ പരിഹാരമുള്ളു. അങ്ങനെ ഒരു മന്ത്രിയുണ്ടെങ്കിൽ ആത്മാഭിമാനത്തോടെ പറയാൻ കഴിയും ജി.സുധാകരൻ.

പുനർനിർമ്മാണ വകുപ്പിന് നേതൃത്വം നൽകുന്നത് ജി.സുധാരനായാൽ അതിന്റെ നടത്തിപ്പിന് കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ എത്തിക്കാൻ കഴിയണം. കളക്ടർ ബ്രോ പ്രശാന്ത് തുടങ്ങി, ദുരന്തനിവാരണ പ്രവർത്തനത്തിൽ നിൽക്കുന്ന രാജമാണിക്യം പോലെയുള്ള ഒറു ഉദ്യോഗസ്ഥൻ എത്തണം നേതൃത്വം നൽകാൻ. സാമ്പത്തിക ഇടപാടുകൾ നടക്കുന്ന സംവിധാനമാണ് വരാൻ പോകുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP