Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിക്ടോറിയ പാലസ് തിയേറ്ററിൽ മേഗൻ എത്തിയത് മുട്ടിന് മുകളിലുള്ള പാവാടയിട്ട്; ആരാധകരുടെ ഇടിച്ച് കയറ്റത്തിൽ ശ്വാസം മുട്ടി ചാരിറ്റി ഗാല; രാജകുമാരിയുടെ കാലുകളുടെ ഭംഗി വർണിച്ച് മതിയാവാതെ ടാബ്ലോയ്ഡുകൾ

വിക്ടോറിയ പാലസ് തിയേറ്ററിൽ മേഗൻ എത്തിയത് മുട്ടിന് മുകളിലുള്ള പാവാടയിട്ട്; ആരാധകരുടെ ഇടിച്ച് കയറ്റത്തിൽ ശ്വാസം മുട്ടി ചാരിറ്റി ഗാല; രാജകുമാരിയുടെ കാലുകളുടെ ഭംഗി വർണിച്ച് മതിയാവാതെ ടാബ്ലോയ്ഡുകൾ

ഹാരി രാജകുമാരൻ നേതൃത്വം കൊടുക്കുന്ന ചാരിറ്റിയുടെ ധനശേഖരണാർത്ഥം വിക്ടോറിയ തിയേറ്ററിൽ സംഘടിപ്പിച്ച ചാരിറ്റി ഗാലയിൽ പങ്കെടുക്കുന്നതിനായി മേഗൻ എത്തിയത് മുട്ടിന് മുകളിലുള്ള പാവാടയിട്ടാണെന്നത് വൻ വാർത്താ പ്രാധാന്യം നേടുന്നു. ഇതിനെ തുടർന്ന് മേഗന്റെ ആരാധകരുടെ ഇടിച്ച് കയറ്റത്തിൽ പരിപാടിക്കെത്തിയവർ കുഴങ്ങുകയും ചെയ്തു. അതിനിടെ രാജകുമാരിയുടെ കാലുകളുടെ ഭംഗി വർണിക്കാൻ ടാബ്ലോയ്ഡുകൾ മത്സരിക്കുകയും ചെയ്തിരുന്നു. കനേഡിയൻ ലേബലായ ജുഡിത്ത് ആൻഡ് ചാൾസിൽ നിന്നുമുള്ള ടുക്സെഡോ ഡ്രസ് ധരിച്ചായിരുന്നു മേഗൻ ഏവരുടെയും മനം കവർന്നിരുന്നത്. 327 പൗണ്ട് വില വരുന്ന വസ്ത്രമാണിത്. ഹാരിയാകട്ടെ സ്യൂട്ടിലും ടൈയിലുമായിരുന്നു തിളങ്ങിയത്.

ഹാമിൽട്ടന്റെ ഗാല പെർഫോമൻസ് കാണാൻ തിയേറ്ററിലെത്തിയ അതിഥികളോട് മേഗനും ഹാരിയും സംസാരിക്കുകയും ചെയ്തിരുന്നു. അവാർഡ് നേടിയ ക്രിയേറ്ററായ ലിൻ മാനുവൽ മിരാൻഡയായും ഭാര്യ വനെസ നഡാലുമായിരുന്നു ഈ ഷോയിലേക്ക് ഹാരിയെയും മേഗനെയും ഷോയിലേക്ക് അവതരിപ്പിച്ചിരുന്നത്.തുടർന്ന് ഇരുവരും തിയേറ്ററിലെ റോയൽ സർക്കിളിൽ ഇരിക്കുകയും ചെയ്തു. തുടർന്ന് സ്റ്റേജിലേക്ക് കയറിയ ഹാരി യു വിൽ ബി ബാക്ക് എന്ന ഗാനം ആലപിക്കുകയും ചെയ്തിരുന്നു. ഒരു മാസത്തിനിടെ ഹാരിയും മേഗനും പങ്കെടുക്കുന്ന ആദ്യത്തെ പൊതു ചടങ്ങുമായിരുന്നു ഈ ഗാല.

എച്ച്ഐവി ബാധിച്ച സൗത്ത് അമേരിക്കയിലെ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഹാരിയുടെ ചാരിറ്റിയായ സെന്റെബിളിനെ സഹായിക്കുന്നതിന് വേണ്ടിയായിരുന്നു ഇന്നലത്തെ ഗാല സംഘടിപ്പിച്ചത്. മേഗന് അമേരിക്കയിൽ വച്ചും ഇപ്പോൾ ലണ്ടനിൽ വച്ചും ഈ ഷോ കാണാൻ അവസരം ലഭിച്ചിരിക്കുകയാണ്. ഇതിന്റെ അനുഭവത്തെക്കുറിച്ച് മിരാൻഡ മേഗനോട് ആരായുകയും ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് മേഗനും ഹാരിയും ഈ ഷോ ഒരുമിച്ച് കാണുന്നത്. ഫെബ്രുവരിയിലായിരുന്നു ഇവർ ഇതിന് മുമ്പ് ഈ ഷോ കണ്ടിരുന്നത്.

ഇതിന് മുമ്പ് ബോളിവുഡ് അഭിനേത്രിയായ പ്രിയങ്ക ചോപ്ര അടക്കമുള്ള തന്റെ പ്രിയസുഹൃത്തുക്കൾക്കൊപ്പം ബ്രോഡ് വേയിൽ വച്ചും മേഗൻ ഈ ഷോ കണ്ടിരുന്നു. അവർ യുകെയിലേക്ക് വരുന്നതിന് മുമ്പായിരുന്നു ഇത്.തന്റെ കാലുകളുടെ സൗന്ദര്യം പൂർണമായും വെളിപ്പെടുത്തുന്ന വസ്ത്രത്തിൽ മേഗന്റെ സൗന്ദര്യവും ഇരട്ടിച്ചിരുന്നു.

വസ്ത്രത്തിന് യോജിക്കുന്ന വിധത്തിലുള്ള ആഭരണങ്ങൾ മാത്രമേ മേഗൻ ഇന്നലെ ധരിച്ചിരുന്നുള്ളുവെന്നതിനാൽ അവർ കൂടുതൽ കുലീനയായി കാണപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഹാരിയുടെ മുതുമുത്തച്ഛനായ ജോർജ് മൂന്നാമനെ ഹാസ്യകഥാപാത്രമായി ചിത്രീകരിക്കുന്ന ഒരു സെക്ഷനും ഷോയിലുണ്ടായിരുന്നു. ഇതിനെ നല്ല രീതിയിലായിരുന്നു ഹാരി ഉൾക്കൊണ്ടതെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP