Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്സസ്സിൽ വൻ ഇമ്മിഗ്രേഷൻ റെയ്ഡ്; 150 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ

ടെക്സസ്സിൽ വൻ ഇമ്മിഗ്രേഷൻ റെയ്ഡ്; 150 അനധികൃത കുടിയേറ്റക്കാർ അറസ്റ്റിൽ

പി പി ചെറിയാൻ

സംനർ(ടെക്സസ്): ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ടെക്സ്സിലെ സംനറിൽ നടത്തിയ റെയ്ഡിൽ ശരിയായ രേഖകൾ ഇല്ലാതെ അമേരിക്കയിലേക്ക് കുടിയേറിയ 150 പേരെ അറസ്റ്റു ചെയ്തു.ടെക്സസ്സിലെ ട്രെയ്ലർ ഉൽപാദക കമ്പനിയിലാണ് ഇന്ന് രാവിലെ ഇമ്മിഗ്രേഷൻ അധികൃതർ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ നടത്തിയ വൻ വേട്ടക്ക് എത്തിചേർന്നത്.

കമ്പനി അനധികൃത കുടിയേറ്റക്കാർ എന്ന അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവരെ ജോലിക്കെടുത്തതെന്ന് സ്പെഷൽ ഏജന്റ് ഇൻ ചാർജ് കത്രീനാ ബർഗർ പറഞ്ഞു. അമേരിക്കൻ പൗരന്മാർക്കും അധികൃത കുടിയേറ്റക്കാർക്കും ലഭിക്കേണ്ട തൊഴിലാണ് ഇവർ തട്ടിയെടുത്തതെന്നും അവർ പറഞ്ഞു. അറസ്റ്റു ചെയ്തവരുടെ വിരലടയാളം ശേഖരിച്ചതിനു ശേഷം അമേരിക്കയിൽ നിന്നും നാടു കടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിചേർത്തു.

2014ൽ ഇതേ കമ്പനി 179 അനധികൃത ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിച്ചതിന് 445000 ഡോളർ ഫൈൻ ഈടാക്കിയിരുന്നു. സായുധരായ ഇമ്മിഗ്രേഷൻ ഓഫീസർമാർ തോക്കുചൂണ്ടിയാണ് എല്ലാവരോടും കീഴടങ്ങാൻ ആവശ്യപ്പെട്ടത്. അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള നിയമനടപടികൾ ടെക്സസ്സിലും ശക്തമാക്കിയിരിക്കയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP