Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നാറിൽ ഒഴിപ്പിക്കൽ നടപടി പുനരാരംഭിക്കണം എന്ന ആവശ്യവുമായി വി എസ് അച്യുതാനന്ദൻ; ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചതും കൈയേറ്റവും; ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളം രാഷ്ട്രീയമായി കണ്ടതിന്റെ പ്രത്യാഘാതമെന്നും ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ; ഡാം മാനേജ്‌മെന്റിന്റെ വീഴ്‌ച്ച സൃഷ്ടിച്ച പ്രളയമെന്ന് ആവർത്തിച്ച് വി ഡി സതീശൻ; വേലിയേറ്റ സമയം നോക്കാതെ ഷട്ടർ തുറന്നത് പറവൂരിനെയും വെള്ളത്തിനടിയിലാക്കി: പ്രതിപക്ഷ വിമർശനത്തിൽ സഭയിൽ ബഹളം

മൂന്നാറിൽ ഒഴിപ്പിക്കൽ നടപടി പുനരാരംഭിക്കണം എന്ന ആവശ്യവുമായി വി എസ് അച്യുതാനന്ദൻ; ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചതും കൈയേറ്റവും; ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളം രാഷ്ട്രീയമായി കണ്ടതിന്റെ പ്രത്യാഘാതമെന്നും ഭരണപരിഷ്‌ക്കാര കമ്മിഷൻ ചെയർമാൻ; ഡാം മാനേജ്‌മെന്റിന്റെ വീഴ്‌ച്ച സൃഷ്ടിച്ച പ്രളയമെന്ന് ആവർത്തിച്ച് വി ഡി സതീശൻ; വേലിയേറ്റ സമയം നോക്കാതെ ഷട്ടർ തുറന്നത് പറവൂരിനെയും വെള്ളത്തിനടിയിലാക്കി: പ്രതിപക്ഷ വിമർശനത്തിൽ സഭയിൽ ബഹളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാർ ഒഴിപ്പിക്കൽ പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഭരണ പരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. ദുരന്തത്തിന്റെ ആക്കം കൂട്ടിയത് കുന്നിടിച്ചതും കൈയേറ്റവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗാഡ്ഗിൽ റിപ്പോർട്ടിന് കേരളം രാഷ്ട്രീയമായി കണ്ടതാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയതെന്നും അദ്ദേഹം നിയമസഭയിൽ കുറ്റപ്പെടുത്തി. നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ വെള്ളം ചേർക്കരുതെന്നും സർക്കാറിനെ കുറ്റപ്പെടുത്തി വി എസ് പറഞ്ഞു. അതേസമയം മഹാപ്രളയത്തിന് കാരണം കനത്ത മഴയെന്നും അദ്ദേഹം കുറ്റപ്പെടുത്തു.

അതേസമയം സർക്കാറിനെ കുറ്റപ്പെടുത്തി കൊണ്ടാണ് വിഡി സതീശൻ എംഎൽഎ രംഗത്തെത്തിയത്. ഡാംമാനേജ്‌മെന്റിന്റെ പിഴവു വരുത്തിയ ദുരന്തമെന്ന് ഇത് വരും കാലത്ത് അറിയപ്പെടുമെന്ന് സതീശൻ കുറ്റപ്പെടുത്തി. ജനം ഉറങ്ങിയ അർത്ഥരാത്രിയിൽ ഡാം തുറന്നു വിട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡാമുകൾ തുറക്കുന്ന കാര്യത്തിൽ മന്ത്രിമാർ അടക്കം പലതട്ടിലായിരുന്നു. വീഴ്‌ച്ചയുടെ ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. കടലിൽ വേലിയേറ്റ സമയമായ ഘട്ടത്തിലായിരുന്നു ഇടുക്കിയിലെ ഷട്ടർ തുറന്ന് വെള്ളമെത്തിയത്. അതുകൊണ്ടാണ് പറവൂർ അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളം കയറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സതീശന്റെ പരാമർശങ്ങൾ നിയമസഭയിൽ ബഹളത്തിന് ഇടയാക്കി.

അതേമയം പ്രളയകാലത്ത് സ്വന്തം സഹോദരന്മാരെന്നപോലെ ആളുകളെ രക്ഷിക്കാൻ സാഹസിക പ്രവർത്തനങ്ങൾ നടത്തിയ എല്ലാവർക്കും ബിഗ് സല്യൂട്ട് നൽകാമെന്ന് മുഖ്യമന്ത്രി പ്രത്യേക സഭാ സമ്മേളനത്തിൽ പറഞ്ഞു. പ്രളയാനന്തര പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവർഷക്കെടുതിക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രളയത്തിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുസ്സഹമായി. കനത്ത മഴയിലും, പ്രളയത്തിലും ഉരുൾപൊട്ടലിലും 483 പേർ മരിച്ചു. 14 പേരെ കാണാതായി. 140 പേർ ആശുപത്രിയിലായി. കാലവർഷം ശക്തമായ ഓഗസ്റ്റ് 21 ന് 3,91,494 ലക്ഷം കുടുംബങ്ങളിൽ നിന്നായി 14,50,707 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ജിവിക്കേണ്ട അവസ്ഥയിലെത്തി.

നിലവിലെ സ്ഥിതി അനുസരിച്ച് 305 ക്യാമ്പുകളിലായി 16,767 കുടുംബങ്ങളിലെ 59,296 ആളുകളാണ് ഉള്ളത്. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയുള്ള രക്ഷാപ്രവർത്തനമാണ് പ്രളയകാലത്ത് നാട് ദർശിച്ചത്. ബോട്ട് മറിഞ്ഞും മറ്റും രക്ഷാപ്രവർത്തകർ അപകടത്തിൽ പെട്ടു. എന്നിട്ടും രക്ഷാപ്രവർത്തനത്തിൽ നിന്ന് പിന്മാറാതെയും പതറാതെയും സ്വന്തം സഹോദരന്മാരെന്നപോലെ ആളുകളെ രക്ഷിക്കാൻ രക്ഷാ പ്രവർത്തകർ മുന്നിട്ടിറങ്ങി.

വീടുകൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കുമുണ്ടായ കെടുതി സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ ബാധിച്ചു. സംസ്ഥാനത്തിന് വലിയ നഷ്ടമാണ് പ്രളയത്തെത്തുടർന്നുണ്ടായത്. ടൂറിസത്തിനും തിരിച്ചടിയുണ്ടായി. വാർഷിക പദ്ധതിയേക്കാൾ കൂടുതൽ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. രക്ഷാപ്രവർത്തനം അവസാനിച്ചു. രണ്ടാം ഘട്ടമായ പുനരധിവാസം നടന്നുകൊണ്ടിരിക്കുന്നു. ഇത് വിജയകരമായി പൂർത്തിയാക്കാനുള്ള ഇടപെടൽ നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP