Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ വാഹനങ്ങളുടെ സ്പീഡ് കുറച്ചോളൂ; ശനിയാഴ്‌ച്ച മുതൽ ന്യൂ സൗത്ത് വെയ്ൽസിൽ പുതിയ റോഡ് നിയമങ്ങൾ; നിയമലംഘകർക്ക് 448 ഡോളർ പിഴ

പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ വാഹനങ്ങളുടെ സ്പീഡ് കുറച്ചോളൂ; ശനിയാഴ്‌ച്ച മുതൽ ന്യൂ സൗത്ത് വെയ്ൽസിൽ പുതിയ റോഡ് നിയമങ്ങൾ; നിയമലംഘകർക്ക് 448 ഡോളർ പിഴ

ന്യൂസൗത്ത് വെയ്ൽസിൽ സെപ്റ്റംബർ 1 ശനിയാഴ്‌ച്ച മുതൽ നടപ്പിലാകുന്ന റോഡ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴ നല്‌കേണ്ടി വന്നേക്കാം. പൊലീസ് വാഹനങ്ങൾ, ആംബുലൻസ്, അഗ്നി ശമനസേനാംഗങ്ങൾ തുടങ്ങിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മറ്റ് വാഹനങ്ങൾ സ്പീഡ് കുറച്ച് വഴി നല്കാനാണ് പുതിയ നിയമം നിർദ്ദേശിക്കുന്നത്.

അടിയന്തരമായ പോകേണ്ട വാഹനങ്ങൾ കടന്നുപോകുമ്പോൾ മറ്റ് വാഹനങ്ങൾ 40 കി.മി സ്പീഡിലേക്ക് കുറയ്ക്കണമെന്നാണ് പുതിയ നിയമം. നിയമം പാലിക്കാത്തവർക്ക് 448 ഡോളർ പിഴ ചുമത്താനാണ് തീരുമാനം. അടിയന്തിര വാഹനങ്ങൾ കടന്ന് പോകുമ്പോൾ ചുവപ്പ്, നീല ലൈറ്റ് മിന്നുമ്പോൾ വാഹനങ്ങൾ സ്പീഡ് കുറയ്ക്കണമെന്നാണ് നിർദ്ദേശം. ഇല്ലെങ്കിൽ പിഴയ്‌ക്കൊപ്പം ഡീമെറിറ്റ് പോയിന്റുകളും ഡ്രൈവർമാർക്ക് ലഭ്യമാകും.

അപകടങ്ങൾ ഒഴിവാക്കി സുരക്ഷിത യാത്രക്ക് വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP