Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓക്സ്ഫാമും സേവ് ദി ചിൽഡ്രനും യുകെ റോട്ടറിയും അടങ്ങിയ വമ്പൻ ചാരിറ്റി മുതൽ ഇസ്ലാമിക് റിലീഫും കൽസ എയ്ഡും വണ്ടർഫുളും ചഫേഡും സേവ യുകെയും അടക്കം അനേകം യുകെ സംഘടനകൾ പണം പിരിക്കുന്നു; കേരളത്തെ രക്ഷിക്കാൻ ശേഖരിക്കുന്ന ഈ പണം ഒക്കെ ഇങ്ങോട്ടു തന്നെ എത്തുമോ? കേരള മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടേണ്ടത് ഇവിടെയാണ്

ഓക്സ്ഫാമും സേവ് ദി ചിൽഡ്രനും യുകെ റോട്ടറിയും അടങ്ങിയ വമ്പൻ ചാരിറ്റി മുതൽ ഇസ്ലാമിക് റിലീഫും കൽസ എയ്ഡും വണ്ടർഫുളും ചഫേഡും സേവ യുകെയും അടക്കം അനേകം യുകെ സംഘടനകൾ പണം പിരിക്കുന്നു; കേരളത്തെ രക്ഷിക്കാൻ ശേഖരിക്കുന്ന ഈ പണം ഒക്കെ ഇങ്ങോട്ടു തന്നെ എത്തുമോ? കേരള മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടേണ്ടത് ഇവിടെയാണ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തുന്ന പണത്തിന്റെ കണക്കുകൾ നമ്മൾ ദിവസവും കേൾക്കുന്നു. വ്യവസായ പ്രമുഖരും ഉദ്യോഗസ്ഥരും ഫണ്ടൊഴുക്കുന്നതിന്റെ വാർത്തകളും കേൾക്കുന്നു. എന്നാൽ ലോകം എമ്പാടുമുള്ള സന്നദ്ധ സംഘടനകൾ എങ്ങനെയാണ് കേരളത്തെ സഹായിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ വ്യക്തമായ ഒരു വിവരവും ആർക്കും ഇല്ല എന്നതാണ് സത്യം. കേരളത്തിലെ ദുരന്തത്തിന്റെ ചിത്രങ്ങളും വീഡിയോകളും ലോകം എമ്പാടും പരന്നതോടെ കേരളത്തിന് വേണ്ടി ഫണ്ട് ശേഖരിക്കാത്ത ഒരു രാജ്യവും ബാക്കിയില്ല എന്നതാണ് സത്യം.

ലോകം എമ്പാടുമുള്ള പ്രവാസികൾ മാത്രമല്ല അതാത് രാജ്യങ്ങളിൽ അറിയപ്പെടുന്ന ചാരിറ്റി സംഘടനകളും പണം ശേഖരിക്കുന്നുണ്ട്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കണം എന്ന ലക്ഷ്യത്തോടെ ബ്രിട്ടണിൽ പ്രവർത്തിച്ചു തുടങ്ങിയതിനാലും യുകെയിലെ നൂറിലധികം മലയാളി സംഘടനകൾ ഇപ്പോൾ വെവ്വേറെ ഫണ്ട് ശേഖരണത്തിൽ ആയതിനാലും മറ്റാരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടോ എന്നറിയാൻ ഗൂഗിളിൽ ഒരു സേർച്ച് നടത്തിയപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭച്ചത്.

കേരള ഫ്‌ളഡ് റിലീഫ്, ബ്രിട്ടീഷ് ചാരിറ്റി എന്നായിരുന്നു സേർച്ച് ചെയ്ത വാക്കുകൾ, യുകെയിലെ ഏറ്റവും വലിയ ചാരിറ്റി ഓർഗനൈസേഷനിൽ ഒന്നായ ഓക്‌സാഫാമും സേവ് ചിൽഡ്രനും അടക്കം രണ്ടു ഡസണിലേറെ ചാരിറ്റി സംഘടനകൾ കേരളത്തിലെ ദുരിതങ്ങൾ വ്യക്തമാക്കി ഫണ്ട് ശേഖരണത്തിലാണ് എന്നു ഈ ഗൂഗിൾ സേർച്ച് മനസ്സിലാക്കി തന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറ്റ് മലയാളി സംഘടനകളും കോടികൾ എത്തിക്കുന്നതിന് പുറമെയാണിത്. ഈ സംഘടനകൾളൊക്കെ ഫണ്ട് ശേഖരിക്കുന്നത് ആരുടെ അഭ്യർത്ഥന പ്രകാരം ആണെന്ന് വ്യക്തമല്ല. ഈ തുകയൊക്കെ കേരളത്തിലേക്ക് തന്നെ എത്തുമോ എന്ന കാര്യത്തിലും നിശ്ചയമൊന്നുമില്ല. യുകെയിൽ രജിസ്റ്റർ ചെയ്ത ചാരിറ്റികൾക്ക് തട്ടിപ്പു നടത്താൻ പ്രയാസമായതിനാൽ ഒരുപക്ഷേ അത് ദുരുപയോഗിക്കപ്പെടുമെന്നു വരില്ല.

എന്നാൽ ഏതൊക്കെ സംഘടകൾ പണം സ്വീകരിക്കുന്നുണ്ട് എന്ന് കണ്ടെത്തുകയും അവയെ കോർഡിനേറ്റ് ചെയ്യുകയും ചെയ്യേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. യുകെയിൽ ഒരുപക്ഷെ ഇതിനേക്കാൾ ഏറെ സംഘടകൾ ഫണ്ട് ശേഖരിക്കുന്നുണ്ടാവാം. ചാരിറ്റി കമ്മീഷനുമായി ബന്ധപ്പെട്ടൽ അവരുടയെല്ലാം വിവരങ്ങൾ ലഭിക്കും. ഒറ്റ സേർച്ചിൽ കണ്ടെത്തിയ സംഘടനകളുടെ വിശദാംശങ്ങൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്. യുകെയിലെ സ്ഥിതി ഇതാണെങ്കിൽ അമേരിക്കയും ഓസ്ട്രേലിയയും അടങ്ങുന്ന രാജ്യങ്ങളിലെ സ്ഥിതി എന്താവും. മുഖ്യമന്ത്രി അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും കേരളത്തിന്റെ പേര് പറഞ്ഞ് ആര് അഞ്ച് പൈസ ശേഖരിച്ചാലും അത് ലഭിക്കാൻ നടപടി ഉണ്ടാക്കണമെന്നുമാണ് അഭ്യർത്ഥിക്കാനുള്ളത്.

കേരളത്തിന് സഹായ ഹസ്തവുമായി ഓക്‌സ്ഫാം
കഴിഞ്ഞ നൂറ് വർഷത്തിനിടെയുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കമാണുണ്ടായിരിക്കുന്നതെന്നും അതിനാൽ അവിടുത്തെ ദുരിതബാധിതർക്ക് സഹായം ആവശ്യമായിരിക്കുന്നുവെന്നും ഉദാരമായി സംഭാവനയേകണമെന്നും ആവശ്യപ്പെട്ടാണ് ഓക്‌സ്ഫാം പിരിവിനിറങ്ങിയിരിക്കുന്നത്. 370 പേർ മരിച്ച ദുരന്തം 15 ലക്ഷത്തോളം പേരെ ബാധിച്ചിരിക്കുന്നുവെന്നും ഓക്‌സ്ഫാം അതിന്റെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.

ആളുകളിൽ ചിലർ ഇപ്പോഴും വീടുകളിൽ അകപ്പെട്ടിരിക്കുന്നുവെന്നും ഇവർ രക്ഷാപ്രവർത്തകരെ കാത്തിരിക്കുന്നുവെന്നും ഓക്‌സ്ഫാം എടുത്ത് കാട്ടുന്നു. പ്രളയത്തെ തുടർന്ന് കേരളത്തിലെ റോഡ് ട്രാൻസ്‌പോർട്ട്, ട്രെയിൻ, വിമാനസർവീസുകൾ തുടങ്ങിയവ തടസപ്പെട്ടുവെന്നും ആളുകൾ ജലജന്യരോഗങ്ങളായ കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എന്നിവയുടെ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നുവെന്നും അതിനാൽ അവരെ സഹായിക്കേണ്ടത് അനിവാര്യമാണെന്നും ഓക്‌സ്ഫാം നിർദ്ദേശിക്കുന്നു.

സേവ് ദി ചിൽഡ്രൻ
കേരളത്തിലെ പ്രളയം ഒരു മില്യൺ പേരെ ബാധിച്ചിരിക്കുന്നുവെന്നും അതിനാൽ അവർക്ക് ആകുന്ന സഹായങ്ങളെല്ലാം നൽകണമെന്നും അഭ്യർത്ഥിച്ചാണ് യുകെയിലെ ചാരിറ്റിയായ സേവ് ദി ചിൽഡ്രൻ രംഗത്തെത്തിയിരിക്കുന്നത്. ഈ പരിതാപകരമായ അവസ്ഥ പ്രത്യേകിച്ച് കുട്ടികളെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നതെന്നും അതിനാൽ അടിയന്തിര സഹായം വേണമെന്നും സേവ് ദി ചിൽഡ്രൻ ഇന്ത്യയുടെ ഹ്യുമാനിറ്റേറിയൻ മാനേജരായ റേ കാൻചാർല ആവശ്യപ്പെടുന്നു. ഇവിടുത്തെ പ്രതികൂല അവസരം നിർണയിക്കാൻ തങ്ങളുടെ എമർജൻസി സ്റ്റാഫുകളെ നിയോഗിച്ചിരിക്കുന്നുവെന്നും സേവ് ദി ചിൽഡ്രൻ വെൽപ്പെടുത്തുന്നു.

റോട്ടറി
കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാനായി റോട്ടറി ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് അയർലണ്ട് ഡൊണേഷൻ ട്രസ്റ്റും മുന്നോട്ട് വന്നിട്ടുണ്ട്. 2007ൽ സ്ഥാപിക്കപ്പെട്ട ഒരു രജിസ്‌ട്രേഡ് ചാരിറ്റിയാണിത്. ഇത്തരം ദുരന്തങ്ങളും മറ്റും അനുഭവിക്കുന്ന സമൂഹങ്ങളെ ദീർഘകാല ലക്ഷ്യത്തോടെ പുനർനിർമ്മിക്കുന്ന റോട്ടറി പ്രൊജക്ടുകൾക്കായാണ് ഇതിലൂടെ ഫണ്ട് ശേഖരിക്കപ്പെടുന്നത്. ബിടി മൈ ഡൊണേറ്റിലൂടെ തങ്ങളുടെ ഓൺലൈൻ പേമെന്റ് ഓപ്ഷൻ ഉപയോഗിച്ച് ഇതിലൂടെ പണമടക്കാമെന്നാണ് റോട്ടറി അറിയിക്കുന്നത്.

ചഫേഡ്
കേരളത്തിലെ പ്രളയം മൂലം അരലക്ഷത്തോളം കുടുംബങ്ങളിൽ നിന്നുമുള്ള 225,000 പേർ വഴിയാധാരമായിരിക്കുന്നുവെന്നും അതിനാൽ അവരെ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ഓസ്‌ട്രേലിയൻ ചാരിററിയായ ചഫേഡും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയേകണമെന്നും ചാരിറ്റി നിർദ്ദേശിക്കുന്നു.

കെറ്റോ
കേരളത്തിൽ ദുരിതബാധിത പ്രദേശത്ത് 1,20,000 ഫുഡ് പാക്കറ്റുകൾ, 30,000 മിൽക്ക്, ബിസ്‌കറ്റ് കിറ്റുകൾ, വിതരണം ചെയ്യാനും 60 മെഡിക്കൽ ക്യാമ്പുകൾ നടത്താനുമാണ് ഫണ്ട് സ്വരൂപിക്കുന്നതെന്നാണ് കെറ്റോ സന്നദ്ധ സംഘടന വെളിപ്പെടുത്തുന്നത്. ഇതിൽ ഓരോ ഫുഡ് പാക്കറ്റിനും 40 രൂപയാണ് ചെലവ് വരുന്നത്. മിൽക്ക് ആൻഡ് ബിസ്‌കറ്റ് കിറ്റിന് 50 രൂപയാണ് ചെലവ് വരുന്നത്. 1000 രൂപ തങ്ങൾക്ക് സംഭാവന ചെയ്താൽ അതുകൊണ്ട് 25 പ്രളയബാധിതർക്ക് ഭക്ഷണം കൊടുക്കാനാവുമെന്നാണ് കെറ്റോ പറയുന്നത്.. 5000 രൂപ സംഭാവന തന്നാൽ പ്രളയം ബാധിച്ച 100 കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനാവുമെന്നും കെറ്റോ പറയുന്നു.

യുകെ സിഖ് ചാരിറ്റി
പ്രളയത്തിലാണ്ട കേരളത്തെ കൈപിടിച്ചുയർത്താൻ യുകെ സിഖ് ചാരിറ്റി മുന്നോട്ട് വന്നിട്ടുണ്ട്. ഖൽസ എയ്ഡ് ഇന്റർനാഷണൽ കൊച്ചിയിലെ ഗുരുദ്വാര ശ്രീ ഗുരു സിങ് സഭയിൽ പ്രളയബാധിതർക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും വൈറലാവുകയും ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു.

ഇസ്ലാമിക് റിലീഫ്.ഒആർജി
ഇസ്ലാമിക് റിലീഫിനെ പിന്തുണക്കുന്ന ലോക്കൽ എയ്ഡ് ഏജൻസിയായ യുകെയിലെ ഇസ്ലാമിക് റിലീഫ്.ഒആർജിയും കേരളത്തിലെ പ്രളയബാധിതരെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.പ്രളയബാധിതർക്ക് ഈ ചാരിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവിതരണം നടത്തിയിരുന്നു. ഇവിടുത്തെ അവസ്ഥ വിവരണാതീതമാണെന്നാണ് ഇസ്ലാമിക് റിലീഫിന്റെ ഹെഡ് ഓഫ് ദി പ്രോഗ്രാമായ സിബ്ഗാതുള്ള അഹ്മദ് പറയുന്നത്. ഇതിനായി സംഭാവനയേകണമെന്നും ചാരിറ്റി അഭ്യർത്ഥിക്കുന്നു.

വണ്ടർ ഫുൾ
കേരളത്തെ രക്ഷിക്കാൻ വണ്ടർഫുൾ.ഒആർജിയും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി ഫണ്ടേകണമെന്ന് അഭ്യർത്ഥിച്ചുള്ള ഒരു അപ്പീലും ചാരിറ്റിയുടെ വെബ്‌സൈറ്റിലുണ്ട്.

സേവ യുകെ
കേരളത്തിൽ പ്രളയത്തിൽ അകപ്പെട്ടവർക്ക് ദീർഘകാല പുനരധിവാസ പ്രവർത്തനങ്ങൾക്കായി സംഭാവനയേകണമെന്ന് അഭ്യർത്ഥിച്ച് സേവ യുകെയും മുന്നോട്ട് വന്നിട്ടുണ്ട്. തങ്ങളുടെ നൂറോളം സേവ വളണ്ടിയർമാർ പ്രളയപ്രദേശങ്ങളിൽ ലോക്കൽ പാർട്ണർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ചാരിറ്റി വെളിപ്പെടുത്തുന്നു. പ്രളയബാധിതരെ സഹായിക്കുന്നതിനായി തങ്ങൾക്ക് സംഭാവനയേകേണ്ടുന്ന എച്ച്എസ്‌ബിസിയുടെ അക്കൗണ്ട് നമ്പർ സേവ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP