Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!

ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിനായും പുനരുദ്ധാരണ നടപടികൾ ചർച്ച ചെയ്യാനുമായി ചേർന്ന പ്രത്യേക സമ്മേളനത്തിൽ ചർച്ചകൾ പുരോഗമിക്കവേ സഭയെ സ്തംബ്ധനാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം സംസാരിക്കുന്ന വേളയിലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും അസാധാരണമായ ഇടപെടൽ ഉണ്ടായത്. പ്രളയക്കെടുതിയ കുറിച്ച് സംസാരിച്ചു വന്ന എൽദോ ഓരോ നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുകയായിരുന്നു. ഇതിലെ ചില നിർദ്ദേശങ്ങൾ അപ്രായോഗികമാണെന്ന തോന്നതിൽ നിന്നും മുഖ്യമന്ത്രി ക്ഷുഭിതനായി ഇടപെട്ട് പ്രതികരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത പെരുമാറ്റത്തിൽ ഒരുനിമിഷം എൽദോസും സഭയും തന്നെ പകച്ചു പോയി..!

പ്രളയത്തെ സർക്കാർ നേരിട്ട രീതിയെ പ്രശംസിച്ചു കൊണ്ട് എല്ലാവരുടെയും ഗുഡ്ബുക്കിൽ ഇടംപിടിക്കാം എന്നു കരുതിയാണ് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം സംസാരം തുടങ്ങിയത്. മികച്ച രീതിയിൽ പ്രളയത്തെ നേരിടുന്നതിൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും നടത്തിയ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. സമാനതകളില്ലാത്ത വെള്ളപ്പൊക്കത്തെ നമുക്ക് അതിജീവിക്കാൻ സാധിച്ചുവെന്ന് എംഎൽഎ വ്യക്തമാക്കി. ഇത് കൂടാതെ ഡാം തുറക്കുന്നതിലെ വീഴ്‌ച്ച ചൂണ്ടിക്കാട്ടിയ വി ടി സതീശൻ എംഎൽഎയെ വിമർശിക്കുകയും ചെയ്തു.

പ്രസംഗം തുടരവേ കേന്ദ്രത്തെയും എൽദോ വിമർശിച്ചു. കേന്ദ്രം പ്രളയം കണ്ടില്ലേ എന്നു ചോദിക്കുകയാണെന്ന് എൽഎൽഎ വിമർശിച്ചു. കേരളത്തിലെ മൂന്നര കോടിയുടെ കേന്ദ്രസർക്കാർ കേട്ടില്ലേ എന്നാണ് അദ്ദേഹം ഉന്നയിച്ച ചോദ്യം. ഇതിന് ശേഷമാണ് എൽഎഎ സർക്കാർ ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ എന്ന നിലയിൽ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്. പുതിയ കേരളത്തിന് വേണ്ടി പ്ലാനിങ് ബോർഡിന് വേണ്ടി സംസാരിക്കണം എന്ന് എൽദോ ആവശ്യപ്പെട്ടു. ജീവൻ നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം ഉയർത്തി 25 ലക്ഷം ആക്കണമെന്നതായിരുന്നു പ്രധാന ആവശ്യമായി ഉന്നയിച്ചത്. ഇത് കൂടാതെ പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിന്റെ തുക ഉയർത്തണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വെച്ചു. ബാങ്കു വായ്‌പ്പകൾ എഴുതി തള്ളണമെന്നും പുതിയ വായ്‌പ്പ വേണമെന്നും കച്ചവടക്കാരെ സംരക്ഷിക്കണമെന്നും എൽദോ ആവശ്യപ്പെട്ടു.

ഇങ്ങനെ എൽഎഎ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി എഴുനേറ്റ് ഇടപെട്ടത്. ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം എത്രയാണ് അനുവദിച്ചതെന്ന് അറിയാമോ? ഇതിനെ കുറിച്ച് സഭാംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? എന്താ സ്ഥിതി? എന്നാണ് അൽപ്പം ക്ഷുഭിതനായി നിർദ്ദേശങ്ങൾ ഇഷ്ടപ്പെടാത്ത രീതിയിൽ മുഖ്യമന്ത്രി പിണറായി പ്രതികരിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ പ്രതികരണം കേട്ട് ചിലർ ചിരിച്ചെങ്കിലും സിപിഐ എംഎൽഎമാരും മറ്റുള്ളവരും സ്തംബ്ധരായി.

പിണറായിയുടെ പെരുമാറ്റത്തിൽ എൽദോയും ശരിക്കും പകച്ചുപോയി. എങ്കിലും കേന്ദ്ര സഹായം വളരെ അപര്യാപ്തമാണ്. അക്കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് പറഞ്ഞ എൽദോ അഡ്ജസ്റ്റ് ചെയ്തു. തുടർന്ന് സിപിഐ എംഎൽഎമാർ ഒരു മാസത്തെ ഓണറോറിയം നൽകാൻ തീരുമാനിച്ച കാര്യവും എൽദോ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതിയുമൊക്കെ നമുക്ക് ചെയ്യാൻ പറ്റിയ കാര്യങ്ങൾ വിലയിരുത്തിയെന്നും പറഞ്ഞ് മൂവാറ്റുപുഴ എംഎൽഎ രംഗം ചുരുക്കുകയായിരുന്നു. എന്തായാലും മുഖ്യമന്ത്രിയുടെ സഭയിലെ രോഷപ്രകടനങ്ങളുടെ കൂട്ടത്തിലെ മറ്റൊരു ഏടുകൂടിയായിരുന്നു ഇന്ന് നിയമസഭയിൽ അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP