Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കിയുടെ പുനരധിവാസം എങ്ങനെയാവണം: ചില ചിന്തകൾ; ജിജോ കുര്യൻ എഴുതുന്നു

ഇടുക്കിയുടെ പുനരധിവാസം എങ്ങനെയാവണം: ചില ചിന്തകൾ; ജിജോ കുര്യൻ എഴുതുന്നു

ജിജോ കുര്യൻ

ടുക്കിയുടെ പുനരധിവാസം ഹൈറേഞ്ച് - ലോറേഞ്ച് മേഖലകളെ ഇഴചേർത്ത് ആവണം. ഹൈറേഞ്ചിന്റെ ദുർബലപ്രദേശങ്ങളിൽ വസിക്കുന്ന ജനതയെ അവർക്ക് കൂടുതൽ ജീവിതസുരക്ഷിതത്വവും സൗകര്യങ്ങളുമുള്ള ലോറേഞ്ചിൽ അധിവസിപ്പിക്കാൻ കഴിയണം. ഏതാനും സെന്റുകളിൽ മാത്രം വീടുവെച്ച് നിത്യവൃത്തിക്ക് കൂലിപ്പണിയെ ആശ്രയിക്കേണ്ടിവരുന്നവർക്ക് ഈ പുനരധിവാസത്തിൽ മുൻഗണന ഉണ്ടാവണം. കാരണം ലോറേഞ്ച് അവർക്ക് കാർഷികമേഖല മന്ദീഭവിച്ച ഹൈറേഞ്ചിനെക്കാൾ ഏറെ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഇന്ന് ഇടുക്കിയുടെ ഏറ്റവും ദുർബലമായ ഉരുൾപൊട്ടൽ - മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന പെരിയാർതടത്തിൽ താമസിക്കുന്നവരിലാണ് ആദ്യശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാവേണ്ടത്. ഇവരിൽ നല്ലൊരു ശതമാനം പേർ രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമം നേരിട്ടപ്പോൾ 'ഗ്രോ മോർ ഫൂഡ്' (അധികഭക്ഷ്യോത്പാദനം) എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ഹൈറേഞ്ചിൽ കുടിയേറിയവരും KSEBയുടെ ഇടുക്കിപദ്ധതി വന്നപ്പോൾ അവരുടെ സുരക്ഷിത കൃഷി-വാസയിടങ്ങളായിരുന്ന വൈരമണി, മയ്യന്ന, അയ്യപ്പൻകോവിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കി വളരെ പരിസ്ഥിതിലോലമായ ചുരുളി, കീരിത്തോട്, പെരിയാർവാലി എന്നിവിടങ്ങളിലേയ്ക്ക് കുടിയിരുത്തപ്പെട്ടവരുമാണ്. അവരാണ് ഇന്ന് ഏറ്റവും വലിയ പ്രകൃതിദുരന്തം നേരിടുന്നത്.

ഏതാണ്ട് ഇടുക്കിതാലൂക്കിലെ മൊത്തം ജനത്തെ ഉൾക്കൊള്ളാൻ മാത്രം വിശാലവും വാസയോഗ്യവുമായ ഇടം ലോറേഞ്ചിൽ കണ്ടെത്താൻ സർക്കാരിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല, രാഷ്ട്രീയ ഇച്ഛാശക്തി മാത്രം മതി. നിലവിൽ പാട്ടക്കാലാവധി കഴിഞ്ഞ അനേകം ഹെക്ടർ ഭൂപ്രദേശമാണ് ഹാരിസൺ പോലുള്ള കമ്പനികൾ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നത്. അതിൽ കാളിയാർ റബ്ബർ എസ്റ്റേറ്റ്, മലങ്കര റബ്ബർ എസ്റ്റേറ്റ്, കൂടാതെ റെവന്യൂ ഡിപ്പാർട്ട്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള മൂലമറ്റം തേക്കിൻ കൂപ്പ്, തൊമ്മൻകുത്ത് തേക്കിൻകൂപ്പ് എന്നിവയൊക്കെ ഇടനാട്ടിലെ വളരെ വാസയോഗ്യവും ജലസമര്ദ്ധവും ജീവിതസൗകര്യങ്ങളിൽ മികച്ചതുമായ ഇടങ്ങളാണ്.

ഈ പ്രദേശങ്ങളെ കൊച്ചുകൊച്ചു ഗ്രാമങ്ങളും ടൗൺഷിപ്പുകളുമായി മാറ്റാൻ ഒരു മാസ്റ്റർ പ്ലാൻ ഉണ്ടെങ്കിൽ വ്യക്തിഗത വീടുനിർമ്മാണത്തേക്കാൾ ചെലവുകുറഞ്ഞതുമായിരിക്കും. ഇവയൊക്കെ തൊടുപുഴ മുനിസിപ്പാലിറ്റിയിൽ നിന്ന് വെറും 20 കിലോമീറ്റർ മാത്രം ദൂരമുള്ള നിരപ്പുള്ളതോ 30 ഡിഗ്രിയിൽ മാത്രം താഴെ ചെരുവുള്ളതോ ആയ പ്രദേശങ്ങളാണ്. കൂടാതെ ഇവയ്ക്കിടയിൽ തണ്ണീർത്തടങ്ങളും പ്രളയഭയം ജനിപ്പിക്കാത്ത ആറുകളും ധാരാളമുണ്ട്. ഈ ഒരു സാധ്യതയെ സർക്കാർ ഇടുക്കിയുടെ പുനരധിവാസത്തിൽ തീർച്ചയായും ഉപയോഗപ്പെടുത്തണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP