Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളം അതിജീവനത്തിനായി കേഴുമ്പോൾ ആസ്ഥാന ഗായകൻ യേശുദാസിനെ ഇവിടെയെങ്ങും കണ്ടില്ല; സഭയിൽ വിമർശനം ഉന്നയിച്ച് പി സി ജോർജ് എംഎൽഎ; യേശുദാസ് വിളിച്ചിരുന്നു... അദ്ദേഹം അമേരിക്കയിലാണ്; പൂർണമായും ഒപ്പം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.. കഴിയാവുന്ന സഹായം ചെയ്യാമെന്ന് ഉറപ്പു നൽകിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടിയും

കേരളം അതിജീവനത്തിനായി കേഴുമ്പോൾ ആസ്ഥാന ഗായകൻ യേശുദാസിനെ ഇവിടെയെങ്ങും കണ്ടില്ല; സഭയിൽ വിമർശനം ഉന്നയിച്ച് പി സി ജോർജ് എംഎൽഎ; യേശുദാസ് വിളിച്ചിരുന്നു... അദ്ദേഹം അമേരിക്കയിലാണ്; പൂർണമായും ഒപ്പം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്.. കഴിയാവുന്ന സഹായം ചെയ്യാമെന്ന് ഉറപ്പു നൽകിയെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ മറുപടിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയിൽ നിൽക്കുന്ന സമയത്തും മലയാളത്തിന്റെ ഗാനഗന്ധർവ്വൻ യാതൊരു സഹായവും ചെയ്തില്ലെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. മോഹൻലാലും മമ്മൂട്ടിയും നിവിൻ പോളിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയപ്പോൾ യേശുദാസ് എന്തു നൽകിയെന്ന വിധത്തിലായിരുന്നു ചർച്ച. ഇന്ന് നിയമസഭയിലും യേശുദാസ് വിഷയം ചർച്ചയായി.

കേരളം പ്രളയദുരന്തത്തിൽ അകപ്പെട്ടിട്ടും, കേരളത്തിന്റെ അതിജീവനത്തിനായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും സഹായഹസ്തങ്ങൾ എത്തിയിട്ടും ഗായകൻ യേശുദാസ് വിഷയത്തിൽ ഒരു ഇടപെടലും നടത്തിയതായി കണ്ടില്ലെന്ന വിമർശനവുമായി സംസാരിച്ചത് പി.സി ജോർജ് എംഎ‍ൽഎയാണ്. 'കേരളത്തിന്റെ ഒരു ആസ്ഥാനഗായകൻ ഉണ്ടായിരുന്നു, യേശുദാസ്. അദ്ദേഹത്തെ എവിടെയും കണ്ടില്ലല്ലോ'' എന്നായിരുന്നു പി.സി ജോർജ് സഭയിൽ പറഞ്ഞത്.

അതേസമയം വിഷയത്തിൽ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി ഇതിന് മറുപടി നൽകി. ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി യേശുദാസ് വിളിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ വിദേശത്താണ്, അമേരിക്കയിൽ. പൂർണമായും നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്യാമെന്ന് ഉറപ്പു നൽകിയെന്നും പറഞ്ഞു.

നേരത്തെ പ്രളയദുരന്തത്തിൽ കേരള ജനത ഒന്നടങ്കം വിഷമിക്കുന്ന ഘട്ടത്തിൽ സിനിമാ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ നിരവധി പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ തുക സംഭാവന നൽകിയിരുന്നു. ആ ഘട്ടത്തിൽ യേശുദാസിന്റെ ഒരു ഇടപെടലും എവിടേയും ഉണ്ടായില്ല എന്ന വിമർശനമായിരുന്നു സോഷ്യൽമീഡിയയിൽ ഉയർന്നത്.

മലയാളികൾ വളർത്തിവലുതാക്കിയ ഗായകനാണ് യേശുദാസ്, മലയാളത്തിന്റെ ഗാനഗന്ധർവനാണ് അദ്ദേഹം. ഇത്രയും വലിയ ദുരന്തം മലയാളികൾക്ക് സംഭവിച്ചിട്ടും ഒന്ന് അപലപിക്കാനോ സഹായിക്കാനോ അദ്ദേഹം തയ്യാറായില്ല. എല്ലാം കഴിയുമ്പോൾ അമേരിക്കയിൽ നിന്നും വന്ന് ജാതിഭേദം മതദ്വേഷം എന്ന പാട്ട് പാടും എന്ന വിമർശനമായിരുന്നു ഉയർന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP