Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ത്യൻ ഇസ്ലാഹി മദ്രസ്സകൾ സെപ്റ്റംബർ 1 ന് പുനഃരാരംഭിക്കും

ഇന്ത്യൻ ഇസ്ലാഹി മദ്രസ്സകൾ സെപ്റ്റംബർ 1 ന് പുനഃരാരംഭിക്കും

കുവൈത്ത് : കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തയ്യാറാക്കിയ കേരളത്തിലെ മതപഠന രംഗത്ത് ഏറ്റവും നൂതനമായ സിലബസ്സനുസരിച്ച് ഇന്ത്യൻ ഇസ്ലാഹി സെന്റർ നടത്തുന്ന അബ്ബാസിയ, സാൽമിയ, ഫഹാഹീൽ ഏരിയ മദ്രസ്സകൾ മധ്യവേനലവധിക്ക് ശേഷം സെപ്റ്റംബര് 1 ശനിയാഴ്ച പുനഃരാരംഭിക്കുമെന്ന് ഐ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

പരിശുദ്ധ ഖുർആൻ, തജ്വീദ്, ഹിഫ്‌ള്, ചരിത്രം, കർമ്മം, സ്വഭാവം, വിശ്വാസം, പ്രാർത്ഥനകൾ, അറബിക്, മലയാളം, ഇംഗ്ലീഷ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് ക്ലാസുകൾ നടക്കുന്നത്. കലാകായിക, വിനോദ, വ്യക്തിത്വ വികസന പരിപാടികളും നാട്ടിലും ഇതേ സിലബസിൽ തുടർപഠനത്തിന് അവസരവും ഉണ്ട്. ക്ലാസുകൾ എല്ലാ ശനിയാഴ്ചകളിലുമാണ് ഉണ്ടാവുക. എൽ.കെ.ജി മുതൽ എട്ടാം തരം വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വിശദ വിവരങ്ങൾക്ക് 99463835, 97562375 (അബ്ബാസിയ), 69995038, 97229452(സാല്മിയ), 99060684, 99926427, 97544617 (ഫഹാഹീൽ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP