Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളെ നീരിക്ഷിക്കാൻ ആധുനിക ക്യാമറകൾ; കുട്ടികളുടെ യാത്ര നിരീക്ഷിക്കുന്നതിന് രക്ഷിതാക്കൾക്ക് സൗകര്യമൊരുക്കുന്ന സ്മാർട്ട് ആപ്ലിക്കേഷൻ; ദുബൈയിലെ 17 ഓളം സ്‌കൂളുകളിൽ 368 സ്മാർട്ട് ബസുകൾ

കുട്ടികളെ നീരിക്ഷിക്കാൻ ആധുനിക ക്യാമറകൾ; കുട്ടികളുടെ യാത്ര നിരീക്ഷിക്കുന്നതിന് രക്ഷിതാക്കൾക്ക് സൗകര്യമൊരുക്കുന്ന സ്മാർട്ട് ആപ്ലിക്കേഷൻ; ദുബൈയിലെ 17 ഓളം സ്‌കൂളുകളിൽ 368 സ്മാർട്ട് ബസുകൾ

ദുബൈ: കുട്ടികളെ നീരിക്ഷിക്കാൻ ആധുനിക ക്യാമറകൾ, കുട്ടികളുടെ യാത്ര നിരീക്ഷിക്കുന്നതിന് രക്ഷിതാക്കൾക്ക് സൗകര്യമൊരുക്കുന്ന സ്മാർട്ട് ആപ്ലിക്കേഷൻ എന്നിവയോട് കൂടിയ സ്മാർട്ട് ബസുകൾ 17 സ്‌കൂളുകളിലേക്ക് കൂടി വിപുലപ്പെടുത്തി.17 സ്‌കൂളുകളിലേക്കായി 368 സ്മാർട്ട് ബസുകളാണ് ഈ വർഷം കോർപറേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 14 സ്‌കൂളുകളിലേക്കായി 270 ബസുകളുണ്ടായിരുന്നത്.

പരിസ്ഥിതി സൗഹൃദവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും വിദഗ്ധ പരിശീലനം ലഭിച്ച ഡ്രൈവർമാരും സൂപ്പർവൈസർമാരും ഉൾപ്പെട്ടതുമാണ് ഡി.ടി.സി തയാറാക്കിയ സ്മാർട്ട് ബസുകൾ.ഡി.ടി.സി കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ച കാമറകൾ ബസിൽ ഘടിപ്പിച്ചിട്ടുണ്ട്.ഇതുവഴി ബസിലിരിക്കുമ്പോഴും കയറുമ്പോഴും ഇറങ്ങുമ്പോഴും കുട്ടികളെ നിരീക്ഷിക്കാൻ സാധിക്കും.

സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര നിരീക്ഷിക്കുന്നതിന് രക്ഷിതാക്കൾക്ക് സൗകര്യമൊരുക്കുന്ന സ്മാർട്ട് ആപ്ലിക്കേഷനും ഡി.ടി.സി സ്‌കൂൾ ബസുകൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കൂടാതെ വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തുന്നതും തിരിച്ചു പോരുന്നതുമായ സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ രക്ഷിതാക്കൾക്ക് ലഭ്യമാകുന്ന ജി.പി.എസ് സാറ്റലൈറ്റ് സംവിധാനവുമുണ്ട്പുതിയ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി ബസിൽ വിദ്യാർത്ഥികളുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ബസിന്റെ എൻജിൻ ഓഫാക്കുന്ന സ്വിച്ച് പിൻഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. അതിനാൽ ബസ് ഓഫാക്കാൻ ഡ്രൈവർക്ക് പിൻവശത്തേക്ക് നടക്കണം. ഈ സമയത്ത് ബസിൽ കുട്ടികളാരും ഇല്ലെന്ന് ഉറപ്പുവരുത്താൻ സാധിക്കും. ൈഡ്രെവർ വാതിലടച്ച് പുറത്തു പോകുമ്പോൾ കുട്ടികൾ ബസിൽ കുടുങ്ങാതിരിക്കാനാണ് ഈയൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്

ഡി.ടി.സി സ്‌കൂൾ ബസ് ആപ്ലിക്കേഷൻ സേവനത്തിൽ ചേരാൻ സ്‌കൂളുകൾക്ക് കസ്റ്റമർ കെയറുമായി (80088088) ബന്ധപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP