Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ ജിൻസൻ ജോൺസന് സ്വർണം; പി.യു ചിത്രയുടെ വെങ്കലത്തിൽ മലയാളിക്ക് ഇരട്ടി മധുരം; ചിത്രയുടെ നേട്ടം വനിതകളുടെ 1500 മീറ്ററിൽ; ഗെയിംസിൽ മലയാളികളുടെ മെഡൽ തിളക്കം അഞ്ചായി; 800 മീറ്ററിൽ നഷ്ടമായ സ്വർണം ഓടിയെടുത്തത് അവസാന ലാപ്പിലെ മിന്നും കുതിപ്പിൽ; മലയാളി താരം വിസ്മയ ഉൾപ്പെട്ട റിലേ ടീമിനും സ്വർണം; മലയാളികൾക്ക് അഭിമാന നിമിഷം

ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ ജിൻസൻ ജോൺസന് സ്വർണം; പി.യു ചിത്രയുടെ വെങ്കലത്തിൽ മലയാളിക്ക് ഇരട്ടി മധുരം; ചിത്രയുടെ നേട്ടം വനിതകളുടെ 1500 മീറ്ററിൽ; ഗെയിംസിൽ മലയാളികളുടെ മെഡൽ തിളക്കം അഞ്ചായി; 800 മീറ്ററിൽ നഷ്ടമായ സ്വർണം ഓടിയെടുത്തത് അവസാന ലാപ്പിലെ മിന്നും കുതിപ്പിൽ; മലയാളി താരം വിസ്മയ ഉൾപ്പെട്ട റിലേ ടീമിനും സ്വർണം; മലയാളികൾക്ക് അഭിമാന നിമിഷം

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ സുവർണ തിളക്കവുമായി മലയാളി താരം ജിൻസൻ ജോൺസൻ. പുരുഷന്മാരുടെ 1500 മീറ്ററിലാണ് ജിൻസന് സ്വർണം ലഭിച്ചത്. നേരത്തെ വനിതകളുടെ 1500 മീറ്ററിൽ മറ്റൊരു മലയാളി താരം പി യു ചിത്രയ്ക്ക് വെങ്കലം ലഭിച്ചിരുന്നു. 800 മീറ്ററിൽ നേരത്തെ ജിൻസന് വെള്ളി ലഭിച്ചിരുന്നു ഈ ഗെയിംസിൽ മലയാളികൾ നേടുന്ന അഞ്ചാമത്തെ മെഡലാണ് ഇത്. മുഹമ്മദ് അനസ് 400 മീറ്റർ, 800 മീറ്ററിൽ ജിൻസൺ ജോൺസൻ, ലോങ്ജംപിൽ വി നീന എന്നിവരാണ് മുൻപ് മെഡൽ നേട്ടം കൈവരിച്ചത്.

ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് സ്വർണവും വെങ്കലവും സമ്മാനിച്ച് മലയാളി താരങ്ങൾ എന്ന അപൂർവ റെക്കോഡും സ്വന്തമായി. പുരുഷവിഭാഗം 1,500 മീറ്ററിൽ ജിൻസൺ ജോൺസനും വനിതാ വിഭാഗത്തിൽ പി.യു. ചിത്രയുമാണ് ഇന്ത്യയ്ക്ക് സ്വർണവും വെങ്കലവും സമ്മാനിച്ചത്.

ഇവർക്കു പിന്നാലെ വനിതകളുടെ ഡിസ്‌കസ് ത്രോയിൽ വെങ്കലം നേടിയ സീമ പൂനിയ ഇന്നത്തെ ഇന്ത്യയുടെ മെഡൽ നേട്ടം നാലിലെത്തിച്ചു. അതേസമയം, 12 സ്വർണവും 20 വെള്ളിയും 25 വെങ്കലവും ഉൾപ്പെടെ 57 മെഡലുകളാണ് ജക്കാർത്തയിൽ ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം.

ഏഷ്യൻ ഗെയിംസിന്റെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയുടെ പന്ത്രണ്ടാം സ്വർണമാണ് ജിൻസൺ ജോൺസൻ നേടിയത്. 3:44.72 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസൺ സ്വർണം നേടിയത്. ഈ ഇനത്തിൽ നിലവിലെ ദേശീയ റെക്കോർഡും ജിൻസന്റെ പേരിലാണ്. 3:45.62 സെക്കൻഡിൽ ഓടിയെത്തിയ ഇറാന്റെ ആമിർ മൊറാദി വെള്ളിയും 3.45.88 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ഖത്തറിന്റെ മുഹമ്മദ് ടിയൗലി വെങ്കലവും നേടി.

ഇതോടെ 800 മീറ്ററിൽ അവസാന നിമിഷം സ്വർണം കൈവിട്ട് വെള്ളിയിലൊതുങ്ങേണ്ടി വന്നതിന്റെ നിരാശ മറക്കാനും ജിൻസണായി. ഏഷ്യൻ ഗെയിംസിൽ ഓരോ സ്വർണവും വെള്ളിയും നേടി ജിൻസൺ ഡബിൾ തികയ്ക്കുകയും ചെയ്തു.1,500 മീറ്റർ ഫൈനലിൽ വെങ്കലം നേടി ചിത്രയാണ് ഇന്ത്യയ്ക്കായി ഇന്നത്തെ ആദ്യത്തെ മെഡൽ നേടിയത് 4:12.56 സെക്കൻഡിലാണ് ചിത്ര മൂന്നാമതായി ഓടിയെത്തിയത്. ബഹ്‌റൈൻ താരം കൽകിഡാൻ ബെഫ്കാഡു (4:07.88) സ്വർണവും ബഹ്‌റൈന്റെ തന്നെ ടിജിസ്റ്റ് ബിലേ (4:09.12) വെള്ളിയും നേടി.

അതേസമയം, മലയാളി താരം ശ്രീജേഷ് നയിക്കുന്ന പുരുഷ ഹോക്കി ടീം സെമിയിൽ മലേഷ്യയോടു തോറ്റത് നിരാശയായി. ഇതോടെ നിലവിലെ സ്വർണമെഡൽ ജേതാക്കളായ ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി മൽസരിക്കണം. സഡൻ ഡെത്തിലായിരുന്നു ഹോക്കിയിലെ ഇന്ത്യയുടെ പരാജയം.ഇതോടെ,പുരുഷ വിഭാഗം ഹോക്കിയിൽ നിലവിലെ ചാംപ്യന്മാർ കൂടിയായ ഇന്ത്യ സെമിയിൽ തോറ്റത് നിരാശയായി. മലയാളി താരം ശ്രീജേഷ് നയിക്കുന്ന ഇന്ത്യ, പെനൽറ്റി ഷൂട്ടൗട്ടിൽ മലേഷ്യയോടാണ് തോറ്റത്. മുഴുവൻ സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.

വനിതകളുടെ ഡിസ്‌കസ് ത്രോയിൽ 62.26 മീറ്റർ ദൂരം കണ്ടെത്തിയാണ് സീമ പൂനിയ വെങ്കലം നേടിയത്. ഏഷ്യൻ ഗെയിംസ് ഡിസ്‌കസിൽ നിലവിലെ സ്വർണ മെഡൽ ജേതാവായിരുന്നു സീമ. ഈ ഇനത്തിൽ മൽസരിച്ച മറ്റൊരു ഇന്ത്യൻ താരമായ സന്ദീപ് കുമാരി 54.61 മീറ്ററുമായി അഞ്ചാം സ്ഥാനത്തായി. 65.12 മീറ്റർ കണ്ടെത്തിയ ചൈനീസ് താരം യാങ് ചെൻ സ്വർണവും 64.25 മീറ്റർ കണ്ടെത്തിയ ചൈനയുടെ തന്നെ ബിൻ ഫെങ് വെള്ളിയും നേടി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP