Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

29കാരിയുടെ മൃതദേഹം കണ്ടെടുത്തത് ആൺസുഹൃത്തിന്റെ വീട്ടിൽ നിന്ന്; ഹർഷദയെ കാണാതായതിന് പിന്നാലെ ആൺസുഹൃത്ത് മുങ്ങി; മൃതദേഹം കണ്ടെത്തിയത് ബന്ധുക്കൾ

29കാരിയുടെ മൃതദേഹം കണ്ടെടുത്തത് ആൺസുഹൃത്തിന്റെ വീട്ടിൽ നിന്ന്; ഹർഷദയെ കാണാതായതിന് പിന്നാലെ ആൺസുഹൃത്ത് മുങ്ങി; മൃതദേഹം കണ്ടെത്തിയത് ബന്ധുക്കൾ

മുംബൈ: ചൊവ്വാഴ്ച മുതൽ കാണാതായ 29കാരിയുടെ മൃതദേഹം പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തി. ഹർഷദ സോമവൻഷി(29) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിനെത്തുടർന്ന് ബുധനാഴ്‌ച്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയായ യുവതിയുടെ ആൺ സുഹൃത്തിനെയും ബുധനാഴ്ച മുതൽ കാണാനില്ല. അദ്ദേഹത്തിനുവേണ്ടി തിരച്ചിൽ നടത്തുകയാണ്. അവിവാഹിതയായ ഹർഷദയെ കഴിഞ്ഞ ചൊവ്വാഴ്‌ച്ച മുതൽ കാണാതായിരുന്നു. ഇതേ തുടർന്ന് ഡോംബിവല്ലിയിലെ പൊലീസ് സ്റ്റേഷനിൽ ഹർഷദയുടെ കുടുംബം പരാതി നൽകിയിരുന്നു.

താനെ ജില്ലയിലെ ഹൗസിങ്ങ് കോംപ്ലക്‌സിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത് ഇതേ കോംപ്ലക്‌സിൽ തന്നെയാണ് ഹർഷദയും കുടുംബവും താമസിക്കുന്നത്. മൃതശരീരത്തിൽ യാതൊരു തരത്തിലുമുള്ള മുറിവുകളും കണ്ടെത്തിയിട്ടില്ല. പോസ്റ്റമോർട്ടത്തിനായി ശരീരം സർക്കാർ ആശുപത്രിയിലേക്ക് അയയ്ച്ചു. പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP